Saturday, May 30, 2026

കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല.

അല്ലാഹു കുറെ ദൈവങ്ങളിൽ ഒരു ദൈവമല്ല. 


കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല. 


കുറെ ദൈവങ്ങളില്ല എന്നത് തന്നെയാണ് അല്ലാഹു. യഥാർത്ഥത്തിൽ ഉള്ളത്.


അല്ലാഹു മാത്രമായ അല്ലാഹുവേ ഉള്ളൂ. 


ഒന്നുമില്ലാതിരുന്നപ്പോഴും എല്ലാം ഇല്ലാതായാലും ഉള്ളത്, ബാക്കിയാവുന്നത് അല്ലാഹു. 


ബാക്കി, അവ്വൽ. അല്ലാഹുവിന്റെ വിശേഷണങ്ങൾ.


കുറെ ദൈവങ്ങളിൽ അല്ലാഹു ഒരു ദൈവമാകാൻ കുറെ ദൈവങ്ങളില്ല എന്നാകയാൽ പിന്നെന്ത്?


പിന്നൊന്നുമില്ല, പകരം കുറെ ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹു ഇല്ല എന്നുമാത്രം.


ഉള്ളത് ഒന്ന് മാത്രം.

ആ ഉള്ളത് യഥാർത്ഥത്തിൽ ഉള്ളത്. അല്ലാഹു.


കുറെ ദൈവസങ്കല്പങ്ങളിലുള്ള ശരാശരി ആപേക്ഷിക ദൈവത്തിനപ്പുറത്തുള്ള ആത്യന്തികതമാത്രമായ അല്ലാഹു.


അല്ലാഹു എന്നതിന് ദൈവം എന്ന അർത്ഥവും ഇല്ല.


അല്ലാഹു എന്നതിന് ദൈവം എന്ന് ആരെങ്കിലും പ്രയോഗിക്കുന്നുണ്ടെങ്കിൽ അത് വിനിമയസൗകര്യത്തിന് വേണ്ടി, ഇവിടെ പൊതുവേ നടപ്പിലുള്ള പ്രയോഗം നടത്തേണ്ടിവന്നതാണ്. നിസ്സഹായതകൊണ്ട്.


അല്ലാഹു എന്നതിന് ദൈവം എന്ന് പ്രയോഗിക്കുന്നതും തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്.


കാരണം, കുറെ ദൈവങ്ങളെ സങ്കൽപ്പിക്കുന്ന സങ്കല്പം വെച്ച് മനസ്സിലാക്കേണ്ടതുംമനസ്സിലാക്കാവുന്നതും അല്ല അല്ലാഹു.

No comments: