Saturday, May 23, 2026

ജിഹാദ് : എപ്പോഴും ഉണ്ടാവേണ്ട ശ്രമമാണ്. തിരുത്തിന്റെയും തിരുത്തലിന്റെയും വളർച്ചയുടെയും തിരുത്തി വളരുന്നതിന്റെയും

ജിഹാദികൾ അസ്വസ്ഥരാണെന്ന്….


അതേസമരബോധമുള്ളവർ അസ്വസ്ഥരാവും.


പ്രതികരണശേഷിയുള്ളവർ അസ്വസ്ഥരാവും.


പ്രതികരണശേഷിയും സമരബോധവും ആണ് ജിഹാദ്.


അസ്വസ്ഥരാവാതെ പിന്നെങ്ങിനെ പ്രതികരണശേഷിയും സമരബോധവും?


എപ്പോഴും ശ്രമിക്കുന്നവരാണ് ജിഹാദികൾ.


എപ്പോഴുമുള്ളഎപ്പോഴും ഉണ്ടാവേണ്ട ശ്രമമാണ് ജിഹാദ്


സംശുദ്ധീകരണത്തിന്റെ ശ്രമം ജിഹാദ്. 


ആത്മപരിശോധന ഉണ്ടാക്കുന്ന ശ്രമം ജിഹാദ്.


ആത്മസംസ്കരണം ആവശ്യപ്പെടുന്ന ശ്രമം ജിഹാദ്.


തുടർച്ചയായുള്ള തിരുത്തിന്റെയും തിരുത്തലിന്റെയും വളർച്ചയുടെയും തിരുത്തി വളരുന്നതിന്റെയുംശ്രമം തന്നെ ജിഹാദ്.


സമൂഹനന്മക്ക് വേണ്ടി സ്വന്തം സുഖം വേണ്ടെന്ന് വെച്ച് സമരം ചെയ്യുന്നത് ജിഹാദ്


അങ്ങനെ സമൂഹത്തെ രക്ഷിക്കാൻ സ്വയം ബലികൊടുക്കുന്ന തേനീച്ചകളാണ് ജിഹാദികൾ.


ഉറുമ്പുകളെ പോലെ ഉറങ്ങാതെ പണിയെടുക്കുകയാണ് ജിഹാദ്.


അതിനാൽ തന്നെ ജിഹാദികൾ അസ്വസ്ഥരാണ്.  


അസ്വസ്ഥരായി പ്രതികരിച്ചുപോകുന്നവർ അവരറിയാതെയും ജിഹാദികളാവും.


കാരണം ജിഹാദികൾ മനുഷ്യരെ ഒന്നായി കാണുന്നു


ജിഹാദികൾക്ക് മനുഷ്യരെ ഒന്നായി കാണണം.


ജിഹാദികൾക്ക് മനുഷ്യരെ പൗരോഹിത്യ രാഷ്ടീയ ചൂഷണങ്ങളിൽ നിന്നും മോചിപ്പിച്ചു കാണണം.


മനുഷ്യർക്കിടയിൽ അസമത്വം കാണുമ്പോൾ ജിഹാദികൾ അസ്വസ്ഥരാവും.


മനുഷ്യരുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി ജിഹാദികൾ അസ്വസ്ഥരാവും.


സമരോത്സുക ജിഹാദികളല്ലാത്തവർ എല്ലാ കാലത്തും അധിനിവേശത്തിനും അധികാരത്തിനും ഒപ്പംനിന്ന് ഓശാന പാടും


സമരോത്സുക ജിഹാദികളല്ലാത്തവർ എല്ലാ കാലത്തും അധികാരത്തിന്റെ അപ്പക്കഷണത്തിന്റെസുരക്ഷിതത്വം അനുഭവിക്കും.

No comments: