Tuesday, May 12, 2026

ഇന്ത്യയുടെ സ്ഥാനം 150. ഇന്ത്യ നാലാം സാമ്പത്തിക ശക്തിയല്ല.

ഇന്ത്യ നാലാം സാമ്പത്തിക ശക്തിയല്ല

സാമ്പത്തിക ശക്തിയിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്.


സാമ്പത്തിക ശക്തിയാണോ എന്ന് നോക്കേണ്ടത് ആളോഹരി വരുമാനം നോക്കിയാണ്; ജിഡിപി നോക്കിയല്ല.


വലിയ രാജ്യത്തിന് വലിയ ജിഡിപി ഉണ്ടാവും. വളരെ സാധാരണം 


ആളോഹരി വരുമാനമാണ് ഓരോ രാജ്യത്തെയും ജനങ്ങളുടെ ജീവിതനിലവാരവും ജീവിതപുരോഗതിയും രാജ്യത്തിന്റെ ശക്തിയും നിശ്ചയിക്കുന്നത്. 


ആളോഹരി വരുമാന കാര്യത്തിൽ ഇന്ത്യ വളരേ പിറകിലാണ്. നൂറ്റിയമ്പതാം സ്ഥാനത്ത്.


ഇനി ജിഡിപിയുടെ കാര്യത്തിലും ഇന്ത്യ ആറാം സാമ്പത്തിക ശക്തി മാത്രം; നാലാം ശക്തിയല്ല.


ആറാം സാമ്പത്തികശകക്തി എന്ന് പറയാൻ പറ്റാത്ത വിധമുള്ള സാമ്പത്തിക ശക്തി മാത്രം ഇന്ത്യ.


കാരണംജനസംഖ്യ കൊണ്ട് രണ്ടാം ശക്തിയായിരിക്കെയാണ് ജിഡിപി കൊണ്ട് ഇന്ത്യസാമ്പത്തികമായി ആറാം ശക്തിയാവുന്നത് എന്നോർക്കണം


അതുകൊണ്ട് തന്നെയാണ് ആളോഹരി വരുമാന ശക്തിയിൽ ഇന്ത്യ നൂറ്റി അറുപതിൽ മാത്രമായത്വളരെ പിന്നിൽ


ആളോഹരി വരുമാന ശക്തിയാണല്ലോ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശക്തിഅനുഭവത്തിലുള്ള ശക്തി.


ജിഡിപിയിൽ ആറാം ശക്തിയാവുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യ ആറാം സാമ്പത്തികശക്തിയാവുന്നത്അല്ലാതെ ജീവിതനിലവാരം കൊണ്ടോ ജനങ്ങളുടെ സാമ്പത്തിക ശക്തി കൊണ്ടോഅല്ല.


അദാനിയുടെയും അംബാനിയുടെയും കയ്യിലുള്ള പൈസ കൊണ്ട് മാത്രം ഇന്ത്യ ആറാം സാമ്പത്തികശക്തി


എന്നുവെച്ചാൽ അദാനിയും അംബാനിയുമാണ് ലോകത്തെ ആറാം സാമ്പത്തിക ശക്തി


ജനങ്ങളുടെ ജീവിത നിലവാരം കൊണ്ടല്ല ഇന്ത്യ ആറാം സാമ്പത്തിക ശക്തി


മൂന്നും നാലും അഞ്ചും സാമ്പത്തിക ശക്തിയായി ഇന്ത്യക്ക് മുൻപിലുള്ള രാജ്യങ്ങൾ ഇന്ത്യയേക്കാൾജനസംഖ്യയിൽ ഇരുപതിരട്ടിയും അതിലധികവും താഴെയുള്ള രാജ്യങ്ങൾ


മൂന്നും നാലും അഞ്ചും സാമ്പത്തിക ശക്തിയായി ഇന്ത്യക്ക് മുൻപിലുള്ള രാജ്യങ്ങളുമായി ഇന്ത്യയെയോ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരത്തെയോ തുലനം ചെയ്യാൻ പോലും പറ്റില്ല, പാടില്ല. 


അത്രക്ക് പരിപാപകരമാണ് ഇന്ത്യൻ ജനതയുടെ ജീവിത നിലവാരം നിശ്ചയിക്കുന്ന ആളോഹരി വരുമാനം 


വിവരമില്ലാത്ത ജനങ്ങളെ ആവേശഭരിതരാക്കും വിധം പെരുംനുണകൾ തള്ളിമറിക്കുന്നതിന് ഒരതിര്വേണം.

No comments: