ഇല്ലാത്ത, പറഞ്ഞുണ്ടാക്കിയ മോദിതരംഗത്തിൽ പോലും ബംഗാളും ഡൽഹിയും ബിജെപി ജയിച്ചിട്ടില്ല.
എന്നിരിക്കെ,
മോദി അമ്പേപരാജയമായിരിക്കുമ്പോഴാണോ,
മോദിവിരുദ്ധതയും അഭിപ്രായരാഹിത്യം കത്തിക്കയറി നിൽക്കുമ്പോഴാണോ,
ബിജെപി ബംഗാളിലും ഡൽഹിയിലും ജയിക്കുന്നത്?
12 കൊല്ലം കൊണ്ട് ആഭ്യന്തരമായും അന്താരാഷ്ട്രനയത്തിലും സാമ്പത്തികമായും ഇന്ത്യയെ കുട്ടിച്ചോറാക്കി ഒന്നുമല്ലാതാക്കിയ ബിജെപി എന്നിട്ടും ജയിക്കുന്നുവെന്നോ?
ഇതെന്തൊരു തെരഞ്ഞെടുപ്പ്!
ഇതെന്തൊരു നാട്!
ഇതെന്തൊരു ജനത!
ഇത്രയേ ഉള്ളൂ:
പെരുംകള്ളന്മാർ പെരുംകളവുകൾ മാത്രം ചെയ്ത് നാട് ഭരിക്കുന്നു.
നാട്ടുകാർ വലിയ സ്വപ്നങ്ങളിൽ (ഹിന്ദുവും ഹിന്ദുരാജ്യവും പറഞ്ഞ്) കിടന്നുറങ്ങുന്നു.
ഉണർന്നിരിക്കുന്നവർക്ക് നിരാശരാവാൻ മാത്രം വിധി.
പശ്ചിമ ബംഗാളിൽ നടന്നത്: പട്ടാപ്പകലിൽ ജനാധിപത്യത്തെ കൊള്ളയടിക്കുക, ബലാൽസംഗം ചെയ്യുക.
ചോദിക്കാനും പറയാനുമുള്ള കോടതി അടക്കമുള്ളത് ചൊൽപ്പടിയിൽ.
ആദ്യമേ തീരുമാനിച്ചത് പോലെ എക്സിറ്റ് പോൾ പ്രവചനം ഉണ്ടാക്കുക .
പിന്നീട് ആ പ്രവചനം മുൻപേ നിശ്ചയിച്ചത് പോലെ നടപ്പാക്കുക.
കണക്കില്ലാത്ത പണവും നാല് ലക്ഷത്തോളം പട്ടാളവും ഇലക്ഷൻ കമ്മീഷനും കൂടി ബംഗാളിനെ തളികയിൽ വെച്ചുകൊടുക്കുന്നു.
അത്ര തന്നെ.
നാൽക്കാലി തുല്യരായ ജനതക്ക് വേറെന്ത് പഥ്യം?
കട്ടെടുക്കുമ്പോൾ ഇങ്ങനെ വേണം കട്ടെടുക്കാൻ.
കണ്ടെടുക്കാൻ ഒരു തരിപ്പോലുമില്ലാതെ അടിതൊട്ട് മുടിവരെ കട്ടെടുക്കണം.
ബംഗാൾ തെരഞ്ഞെടുപ്പിൽ ചെയ്തത് പോലെ.
കട്ടെടുക്കുന്നവർക്ക് എന്ത് ജനാധിപത്യം?
ജനങ്ങളെ വഞ്ചിക്കുന്ന ജനങ്ങളുടെ മേലുള്ള ആധിപത്യം മാത്രം.
അതാണ് ഭരണകൂട പാർട്ടി പ്രവർത്തിച്ചു കാണിച്ചുതരുന്നത്.
കളവാണ്, കളവുകളും ക്രൂരതകളും എത്രയുമെത്രയും ചെയ്യുന്നതാണ് സനാതന ധർമ്മമെന്ന്.
ഒന്നുമല്ലാത്ത എന്തിനെയൊ, ഒപ്പം താന്തോന്നിത്തത്തെ ഹിന്ദുവെന്നും സനാതനമെന്നും അവർക്ക് വിളിക്കാമെന്ന്.
അതുകൊണ്ട് തന്നെ ഒരൊറ്റ ചോദ്യം:
ഇങ്ങനെ രാജ്യം ഭരിക്കുന്ന വരുടെ പേരുകളുടെ കൂടെ ബഹുമാനാർത്ഥം ജീ എന്ന് ചേർക്കേണ്ട ആവശ്യമുണ്ടോ?
ജീ എന്ന് ചേർത്ത് വിളിക്കപ്പെടാനുള്ള അർഹതയും മാന്യതയും സത്യസന്ധതയും അവർക്കുണ്ടോ?
എത്രത്തോളമെന്നാൽ ഇവരൊരുക്കിയെടുത്ത ബിജെപിക്കാർ ഇപ്പോൾ പറയുന്നു:
പെട്രോൾ വില കൂടുന്നത് വിഷയമല്ല, പെട്രോളിന് വില ആയിരമായാലും അഞ്ചായിരമായാലും സാരമില്ല.
കാരണം പെട്രോളിനേക്കാൾ ഫലവത്തായ ഇന്ധനം വിലയില്ലാതെ അവർക്ക് കിട്ടുന്നു.
വെറുപ്പും കളവും.
എന്നിരിക്കെ ബംഗാൾ വോട്ട് മോഷണത്തിൽ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്?
കലാപങ്ങളും കളവുകളും വഴി, ഗോധ്ര വഴി മറ്റനേകം കലാപങ്ങളിലൂടെ അധികാരം നേടിയവരിൽ നിന്ന് വേറെന്തു പ്രതീക്ഷിക്കാൻ?
അതുകൊണ്ട് ഇനിയങ്ങോട്ട് ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യയിൽ ഇനി മറ്റൊന്നും പ്രതീക്ഷിക്കേണ്ട, മറ്റാരും ജയിക്കില്ല.
ബിജെപി മാത്രമേ ജയിക്കൂ, അധികാരത്തിൽ വരൂ.
അവിടെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടതില്ല.
തെരഞ്ഞെടുപ്പ് നടത്തുന്നതൊക്കെ വെറും കണ്ണിൽ പൊടിയിടുന്ന പ്രഹസനം മാത്രം.
ഇന്ത്യയോടും ഇന്ത്യൻ ജനതയോടും വല്ല കൂറുമുണ്ടെങ്കിൽ ആ തെരഞ്ഞെടുപ്പ് പ്രഹസനം ബഹിഷ്കരിക്കുകയാണ് എല്ലാ പാർട്ടികളും ചെയ്യേണ്ടത്.

.jpg)
No comments:
Post a Comment