“നാശമാണ് (കാൻസറാണ്) (ആ കാൻസറിനെ) കൊല്ലുന്നതിനേക്കാൾ അപകടകാരി” (ഖുർആൻ)
ആരാണീ അമേരിക്ക…?
വെറും തെമ്മാടി.
കാൻസർ.
നാശത്തിലും നശിപ്പിക്കുന്നതിലും അഹങ്കാരം കൊള്ളുന്നത്.
മറ്റുള്ളവരുടെ നാശത്തിലും നശിപ്പിക്കുന്നതിലും വളരുന്ന കാൻസർ തന്നെ അമേരിക്ക.
തെമ്മാടി കാൻസർ നിശ്ചയിക്കുന്നതോ ലോകത്തിന് നിയമം?
അതേ, ശരീരത്തിൽ കാൻസർ കോശങ്ങൾ സജീവമായാൽ പിന്നീടങ്ങോട്ട് കാൻസർ നിശ്ചയിക്കുന്നതാണ് ആ ശരീരത്തിന് നിയമം, നീതി.
ആയുധക്കരുത്തിൽ മാത്രം അഹങ്കരിക്കുന്ന തെമ്മാടി അമേരിക്ക ലോകത്തിന് ബാധിച്ച കാൻസർ.
കാൻസർ എന്നാൽ നശീകരണം മാത്രമറിയുന്ന തെമ്മാടി.
എല്ലാം നശിപ്പിക്കുന്നതിനെ സ്വന്തം വളർച്ചയാക്കുന്നത് കാൻസർ.
സ്വാഭാവികമായും അമേരിക്കയെന്ന കാൻസർ അഹങ്കരിക്കുന്നതും അഹങ്കരിക്കേണ്ടതും അതിമാരക നശീകരണ ശേഷിയുള്ള ആയുധങ്ങളിൽ തന്നെ.
കാൻസർ അതിന്റെ വളർച്ചക്കും ആധിപത്യത്തിനും വേണ്ടി സർവ്വതും നശിപ്പിക്കും. ശരീരത്തിനെ തനിക്കെതിരെയുള്ളതാക്കിക്കണ്ട് ആസകലം നശിപ്പിക്കും.
യുദ്ധഭീഷണി മുഴക്കിക്കൊണ്ട് മാത്രമല്ല, യുദ്ധം ചെയ്തുകൊണ്ടും യുദ്ധങ്ങളെ സഹായിച്ചുകൊണ്ടും തന്നെ കാൻസർ തന്നെയായ അമേരിക്ക പെരുമാറുന്നു.
കാൻസർ ലോകമെന്ന ശരീരത്തെ മുഴുവൻ നശിപ്പിക്കും വരെ അങ്ങനെ പെരുമാറും.
കാൻസറിനെ നശിപ്പിക്കാനുള്ള മറുമരുന്ന് ശക്തമാകാത്തിടത്തോളം കാൻസർ നശിപ്പിച്ച് വളരും.
കാൻസറിനെതിരെയുള്ള മറുമരുന്ന് ശക്തമായാലും കാൻസറിനെ വല്ലവിധേനയും തോല്പിച്ചാലും കാൻസർ ഉണ്ടാക്കി വെച്ച നാശഫലവും ക്ഷീണവും അവിടെത്തന്നെ ലോകമെന്ന ശരീരത്തിൽ ഉണ്ടാവും, അവശേഷിക്കും.
ആ നാശഫലത്തിലും ക്ഷീണത്തിലും പിടിച്ച് വീണ്ടും കാൻസർ എന്ന അമേരിക്കയെ പോലുള്ള ആയുധക്കരുത്ത് മാത്രം കൂട്ടായ സാമ്രാജ്യത്വ ശക്തികൾ വളരും.
കാൻസർ ലോകമെന്ന ശരീരത്തെ അതിന് മാത്രം വേണ്ട ശരീരമാക്കും.
കാൻസറിനെ സംബന്ധിച്ചേടത്തോളം കാൻസറിന്റെ മാത്രം വളർച്ചയാണ് ശരിയായ വളർച്ച.
നമ്മുടെ നാശത്തെ കാൻസർ വളർച്ചയെന്ന് വിളിക്കുന്നു.
ഒന്നുകിൽ നമ്മൾ കാൻസറിനെ നശിപ്പിക്കുക.
അല്ലങ്കിൽ കാൻസറിന് നാം കീഴടങ്ങുക.
രണ്ടാലൊന്ന് തെരഞ്ഞെടുക്കുക.

.jpg)
No comments:
Post a Comment