മുഗളർ ഭരിച്ചപ്പോൾ സവർണ്ണർ മുഗളരുമായി ചങ്ങാത്തത്തിലായിരുന്നോ?
അറിയില്ല എന്ന് പറയാം, പറയാതിരിക്കാം.
പക്ഷേ ഒന്നറിയാം, ഒന്നൂഹിക്കാം.
മുഗളരുമായി മാത്രമല്ല, ബ്രിട്ടീഷുകാരുമായും മറ്റെല്ലാ അധിനിവേശ-അധികാര ശക്തികളുമായുംസവർണ്ണർ ഒത്തുപോയിട്ടുണ്ട്, ഒത്തുപോവും.
രാജ്യത്തിന്റെ അധികാരം അധിനിവേശ-അധികാര ശക്തിക്കായിക്കഴിഞ്ഞാൽ പിന്നെ സവർണ്ണർഅവരോടൊപ്പം ഉണ്ടായിരിക്കും.
അധികാരത്തിന്റെ തണലും സുഖലോലുപതയും അപ്പക്കഷണവും ആണ് സവർണ്ണന് എപ്പോഴുംപ്രധാനം.
സവർണ്ണർ എക്കാലത്തും അധിനിവേശ-അധികാര ശക്തികളുമായി ചങ്ങാത്തത്തിലായിരിക്കും, ചങ്ങാത്തത്തിലായിരുന്നിരിക്കും. ഒരു സംശയവും വേണ്ട.
കാരണം, സവർണ്ണർക്ക് മാത്രമേ സ്വത്തും അധികാരവും മേൽക്കോയ്മയും ആർഭാടവുംസംരക്ഷിക്കാനുള്ളൂ.
അധിനിവേശ-അധികാര ശക്തികളുമായി ഒത്തുചേർന്ന് മാത്രമേ സ്വത്തും അധികാരവുംമേൽക്കോയ്മയും ആർഭാടവും സംരക്ഷിക്കുക സാധിക്കൂ.
അധിനിവേശ-അധികാര ശക്തികളുമായി ചങ്ങാത്തത്തിലാവുക എന്നത് മാത്രമാണ് സ്വത്തുംഅധികാരവും മേൽക്കോയ്മയും ആർഭാടവും സംരക്ഷിക്കാനുള്ള എളുപ്പവഴി.
അതുകൊണ്ട് തന്നെ അധിനിവേശ ശക്തികളുടെ മതത്തിലേക്ക് ഏറ്റവും കൂടുതൽ മാറിയതുംസവർണ്ണരാണ്. ഈ സംരക്ഷണം ലക്ഷ്യം വെച്ച് മതം.
ഒരുപക്ഷേ, മലബാറിലെയും ഉത്തരേന്ത്യയിലെയും (പാക്കിസ്ഥാനിലേതടക്കമുള്ള) മുസ്ലിംകൾഏറെക്കുറെ സവർണ്ണരെ പോലെ കാണപ്പെടുന്നത് അതുകൊണ്ടാണ് .
അവർണ്ണർക്ക് ഈ നിലക്ക് സ്വത്തും അധികാരവും മേൽക്കോയ്മയും സംരക്ഷിക്കാനില്ലാത്തതിനാൽമതം മാറാനുമില്ല.
എന്നുമെന്ന പോലെ ഇന്നും സവർണ്ണരത് അങ്ങനെ തന്നെ നടപ്പാക്കുന്നു, സൂക്ഷിക്കുന്നു, നിലനിർത്തുന്നു.
സ്വാതന്ത്ര്യസമരത്തിൽ കാര്യമായി പങ്കെടുക്കാതെ നിന്ന ഇതേ സവർണ വിഭാഗം സ്വാതന്ത്ര്യാനന്തരംപക്ഷേ അധികാരത്തിൽ തുടരുന്നത് കാണാം. ഇന്ത്യ കോൺഗ്രസ്സ് ഭരിച്ചപ്പോൾ കോൺഗ്രസ്സിൽനിറച്ചും അധികാര സ്ഥാനത്ത് സവർണ്ണർ മാത്രമെന്നായി.
അധിവേശക്കാലത്ത് തന്നെ അധികാരത്തിലും ഉന്നതസ്ഥാനത്തും ഉണ്ടായിരുന്ന സവർണ്ണർസ്വാതന്ത്ര്യാനന്തരവും അത് എളുപ്പം തുടർന്നു എന്നും വേണമെങ്കിൽ പറയാം.
സവർണ്ണർക്ക് മേൽക്കോയ്മയും അധികാരവും സ്വത്ത് സംരക്ഷണവും മാത്രമാണ് പ്രധാനം, അതല്ലാത്ത ആദർശമോ പ്രത്യേശാസ്ത്രമോ മുന്നോട്ട് വെക്കാനില്ല എന്നത് ഇതെളുപ്പംനടപ്പിലായെന്നും വരാം.
ഉള്ള ഏക ആദർശവും പ്രത്യേശാസ്ത്രപരതയും ജാതീയതയും സവർണ്ണ മേൽക്കോയ്മയുംഎങ്ങിനെയും നിലനിർത്താനുള്ള കുബുദ്ധി മാത്രം.
ഇന്നിപ്പോൾ ബിജെപി ഭരിക്കുമ്പോൾ, ഹിന്ദുത്വയുടെ തിരിച്ചുവരവിനൊക്കെ അപ്പുറം സവർണ്ണൻനടപ്പാക്കുന്ന സംഗതി അതാണ്.
ജാതീയതയെയും വർണ്ണവിവേചനത്തെയും ഉച്ചാടനം ചെയ്ത, ജാതിമേൽക്കോയ്മയെയുംചൂഷണത്തെയും ചോദ്യംചെയ്ത മുസ്ലിം-കമ്യൂണിസ്റ്റ് വിരോധത്തിനപ്പുറം സവർണ്ണർക്ക് പ്രധാനംഅധികാരപക്ഷത്ത് ആയിരിക്കുക എന്നതാണ്.
അധികാരപക്ഷത്ത് ആയിരിക്കുന്നതിലൂടെ ജാതീയ മേൽക്കോയ്മയിലൂടെ കാലാകാലമായികിട്ടിക്കൊണ്ടിരുന്ന മേൽക്കോയ്മയും പരിഗണനകളും ആഡംബരങ്ങളും സുഖലോലുപതയുംസൂക്ഷിച്ചുനിർത്തുക എന്നത് എളുപ്പം.
സംവരണത്തെ എതിർക്കുന്നതിന് പിന്നിൽ പോലും ഇതേ വികാരമാണ് സവർണ്ണനുള്ളത്.
കിട്ടിക്കൊണ്ടിരുന്നത് നഷ്ടമാക്കിക്കൂടാ, മക്കൾക്കും പേരമക്കൾക്കും വരെകിട്ടിക്കൊണ്ടേയിരിക്കണം
എന്നുവെച്ചാൽ സവർണരുടെ ചൂഷണ-സുഖലോലുപ മനസ്സും ആർഭാടശീലവും അവരെ എപ്പോഴുംഅധിനിവേശ -അധികാര പക്ഷത്ത് തന്നെ നിർത്തി എന്നർത്ഥം. അധിനിവേശ -അധികാര പക്ഷത്ത്മുഗളരായാലും ബ്രിട്ടീഷുകാരായാലും സംഗതി ഒന്ന്, ഒരു വ്യത്യാസവും ഇല്ല.
അധിനിവേശ - ഭരണപക്ഷത്ത് ഓരംപറ്റി നിൽക്കുമ്പോഴാണല്ലോ ഒന്നല്ലെങ്കിൽ മറ്റൊരു കോലത്തിൽകീഴാളരെ ഉണ്ടാക്കാൻ സാധിക്കുക?
അധിനിവേശ - ഭരണപക്ഷത്ത് തന്നെ ഓരംപറ്റി നിൽക്കുമ്പോഴാണല്ലോ കീഴാളരെ ചൂഷണം ചെയ്യാൻവഴിയുണ്ടാവുക?
അധിനിവേശശക്തിക്ക് മേൽക്കോയ്മ ഉറപ്പിക്കുന്ന സംവിധാനമാണല്ലോ, അതിനുവേണ്ടിഉണ്ടാക്കപ്പെട്ട സംഗതിയാണല്ലോ ജാതീയതയും സവർണ്ണ മേൽക്കോയ്മയും?
ആ നിലക്ക് അധിനിവേശവും അധികാരവും അവരുടെ താൽപര്യങ്ങൾ വേണ്ടവണ്ണം നടന്നുകിട്ടാൻഉണ്ടാക്കിയത് മാത്രം ജാതീയതയും സവർണ്ണ മേൽക്കോയ്മയും?
വർണാശ്രമ ജാതീയത എന്നത് അധിനിവേശവും അധികാരവും സുഖകരമായി നടപ്പാക്കാൻ മാത്രംഉണ്ടാക്കിയത്.

.jpg)
No comments:
Post a Comment