കോൺഗ്രസ് അറച്ചുനിൽക്കരുത്.
കോൺഗ്രസെന്നല്ല കമ്യൂണിസ്റ്റ് പാർട്ടിയും മറ്റേതൊരു പാർട്ടിയും അറച്ചുനിൽക്കരുത്.
അക്രമികൾക്കെതിരെ കിട്ടുന്ന അവസരം നിങ്ങളെ കാത്തുനിൽക്കില്ല.
അവസരം വരുമ്പോൾ ഉടനെ അതുപയോഗപ്പെടുത്തണം.
നിങ്ങളുടെ പാർട്ടിയുടെ പേരും പത്രാസും വേറെ തന്നെ നിലനിർത്താൻ വേണ്ടി നിങ്ങൾ അറച്ചുനിൽക്കരുത്.
ഇത് മാത്രം എന്നേക്കും ഏക ശരിയെന്ന് പറയാൻ മാത്രം ഒരു പാർട്ടിയും ഇല്ല. അതിന് മാത്രം ആത്യന്തിക ലക്ഷ്യവും മോചനവും നൽകാൻ മാത്രമുള്ള ആശയ വിശ്വാസ ആദർശക്കരുത്തുള്ള ഒരു പാർട്ടിയും ഈ ലോകത്തില്ല.
ചിലപ്പോൾ പാർട്ടി പേര് മാറണം, മാറ്റണം. തങ്ങൾക്കുണ്ടെന്ന് വെക്കുന്ന, ധരിക്കുന്ന പത്രാസ് വേണ്ടെന്ന് വെക്കണം. രാജ്യത്തിന് വേണ്ടി, രാജ്യതാൽപര്യത്തിന് വേണ്ടി.
രാജ്യമാണ് വലുത്; ഒരു പാർട്ടിയുമല്ല.
അല്ലാതെ, പഴയ പേരിലെ വെറും അന്വേഷിയായി മുമ്പിൽ വരുന്ന അവസരത്തെ കാണാതെ അതേ അവസരത്തെയും കാത്ത് അന്വേഷിച്ചുനിൽക്കുകയല്ല വേണ്ടത്.
വെറുപ്പും കളവും മാത്രം ഭരണമായതിൽ പിന്നെ ഇന്ത്യ എന്ന നാടും നാട്ടുകാരും ശ്വാസംമുട്ടിയിരിക്കുകയാണ്. ഒന്നും പുറത്ത് പറയാൻ സാധിക്കാത്ത വിധം രോഗഗ്രസ്ഥമായിരിക്കുകയാണ്.
കാലം ആവശ്യപ്പെടുന്നത് പോലെ പുതിയ ചികിത്സക്ക്, പുതിയ സ്വാതന്ത്ര്യ സമരത്തിന് ഓരോരുത്തരും ഒരുങ്ങണം, മുന്നിൽ നിൽക്കണം.
അതിന് വേണ്ടി, രാജ്യതാല്പര്യം മാത്രം മുന്നിൽ വെച്ച് കൊക്രോച്ച് പാർട്ടിയായും മറ്റേതൊരുപാർട്ടിയായും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും മറ്റേതൊരു പാർട്ടിയും മാറണം. പ്രതികരണത്തിന്റെ നാമ്പുകളെ കത്തിച്ചു ജ്വലിപ്പിക്കണം.
സത്യസന്ധത അശേഷം ബാക്കിയുണ്ടെങ്കിൽ, രാജ്യനിവാസികളോട് അശേഷംആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസെന്നല്ല എല്ലാ പ്രതിപക്ഷ പാർട്ടികളും കൊക്രോച്ച്പാർട്ടിയായും മറ്റേതൊരു പാർട്ടിയായും അതാത് സമയം മാറണം.
സ്വാതന്ത്ര്യമാണ് പ്രധാനം, രാജ്യമാണ് മുഖ്യം, ജനജീവിതമാണ് നടക്കേണ്ടത്.
രാജ്യനന്മക്ക് വേണ്ടി നിങ്ങളുടെ പാർട്ടി നിങ്ങൾക്ക് മാറേണ്ടിവരുമ്പോൾ നിങ്ങളുടേതായ അല്പവുംഅധികാരവും സ്വാധീനവും നഷ്ടപ്പെടുന്നത് വിഷയമാകരുത്.
രാജ്യമാണ് വലുത്, രാജ്യതാല്പര്യമാണ് വലുത്.
അറിയണം:
രാജ്യം ഭരിക്കുന്നത് അക്രമികളാണ്.
രാജ്യം ഭരിക്കുന്നത് വെറും അക്രമവും കളവും കൊണ്ടാണ്.
രാജ്യം ഭരിക്കുന്നത് രാജ്യത്തെ നശിപ്പിച്ചും ജനാധിപത്യത്തെ പേരിൽ മാത്രം ഒതുക്കിയുമാണ്.
രാജ്യം ഭരിക്കുന്നത് രാജ്യനിവാസികളെ പരസ്പരം വെറുപ്പിച്ചും രാജ്യദ്രോഹികളാക്കിയുമാണ്.
രാജ്യം ഭരിക്കുന്നത് കൊടുംകുറ്റവാളികളാണ്.
രാജ്യം ഭരിക്കുന്നത് പെരുംകള്ളന്മാരാണ്.
രാജ്യം ഭരിക്കുന്നത് അധർമ്മത്തെ ധർമ്മമെന്നും പിശാചിനെ ദൈവമെന്നും കള്ളനെ ഗുരുവെന്നും ഇരുട്ടിനെ വെളിച്ചമെന്നും വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്നവരാണ്.
ഇത് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുപോലെ മനസ്സിലാക്കണം.
രാജ്യവും ജനങ്ങളും ഒന്നിനും മടിക്കാത്ത ഈ കൊടുംകുറ്റവാളികളുടെയും കള്ളന്മാരുടെയുംവഞ്ചകരുടെയും നീരാളിപ്പിടുത്തത്തിലാണ്.
ഒന്നിനും മടിക്കാത്ത ഈ കുറ്റവാളികളുടെയും കള്ളന്മാരുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും എങ്ങനെയും രക്ഷപ്പെടുത്തണം.
ഒന്നിനും മടിക്കാത്ത ഈ അക്രമികൾക്കെതിരെ വെറും സമാധാനപരമായ സമരം മതിയാവുമോഎന്നറിയില്ല.
എന്നാലും, ആവുന്നത്ര സമാധാനപരമായി തന്നെ സമരം ചെയ്യുക.
സമാധാന ജലം കൊണ്ട് അക്രമ നിഷ്ഠൂരതയെ അലിയിച്ചു കളയണം.
ആവുന്നത്ര സമാധാനപരമായി തന്നെ സമരം ചെയ്ത് അക്രമികളും കൊടുംകുറ്റവാളികളുംകള്ളന്മാരുമായവരെ തോൽപ്പിക്കണം.
അക്രമികളും കൊടുംകുറ്റവാളികളും കള്ളന്മാരുരും എങ്ങനെയും നിങ്ങളുടെ ഈ സമരത്തെഅക്രമാസക്തമാക്കും.
അവർ നിങ്ങളിലൊരാളായും പലരായും ഉള്ളിൽ കയറി കളിക്കും അന്തച്ഛിദ്രതയുണ്ടാക്കും.
മുൻപ് കോൺഗ്രസിനെയും മറ്റുമൊക്കെ അന്തച്ഛിദ്രതയുണ്ടാക്കി നശിപ്പിച്ചത് പോലെ നശിപ്പിക്കും.
അറിയണം: സവർണ്ണരായ അവർ എന്തിനും നിങ്ങളെക്കാൾ മുന്നിലാണ്.
കാലാകാലങ്ങളായി നിങ്ങളെ തന്നെ ചൂഷണം ചെയ്ത് ചോരകുടിച്ചത് കൊണ്ട് കിട്ടിയ ശക്തി അവരെ എത്രയോ ഉയരത്തിലും മുൻപിലും എത്തിച്ചിരിക്കുന്നു. നിങ്ങൾക്ക് പോലും സങ്കൽപ്പിക്കാൻ സാധിക്കാത്തത്ര ഉയരത്തിലും മുൻപിലും.
നോക്കിയിരിക്കുക, ജാഗ്രതയിൽ ആയിരിക്കുക.
ഇവരുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ഈ രാജ്യത്തിന് വലിയ വില കൊടുക്കേണ്ടിവരും.
വലിയ വില കൊടുക്കാതെ ഈ രാജ്യത്തിന് ഇനി സ്വാതന്ത്ര്യമില്ല.
വലിയ വില കൊടുക്കാതെ വെറുപ്പിൽ നിന്നും കളവിൽ നിന്നും കലാപങ്ങളിൽ നിന്നും തമ്മിലടിയിൽ നിന്നും സ്വാതന്ത്ര്യമില്ല.
എന്തെന്നാൽ വിദേശികളായിരുന്നു നിങ്ങളെ അധിനിവേശം നടത്തി കീഴ്പ്പെടുത്തി ഭരിക്കുന്ന ശത്രുവെങ്കിൽ നിങ്ങളുടെ മുൻപിൽ അവർ തോറ്റാൽ അവർ വിട്ടൊഴിഞ്ഞ് നാട് വിട്ടുപോകും.
ഇവിടെയുള്ളത് വർഗ്ഗീയ വിഷമായ സ്വന്തം നാട്ടുകാർ തന്നെയായ വെറുപ്പിന്റെയുംവിഭജനത്തിന്റെയും മരങ്ങളാണ്.
നമ്മുടെ രാജ്യമാകുന്ന കൃഷിയിടത്തിൽ കാളയായി വളർന്ന് കൃഷിയെ മുഴുവൻ നശിപ്പിച്ച്, കൃഷിക്ക് പകരം കളകളെ കൃഷി എന്ന് തെറ്റിദ്ധരിപ്പിച്ച്, നാട്ടുകാരെ മുഴുവൻ വഞ്ചിക്കുന്ന പരന്നഭോജി കൊക്കൂൺ മരങ്ങളാണ് ഇവിടെ ഇപ്പോൾ നിങ്ങൾക്ക് നേരിട്ട് തോൽപ്പിക്കാനുള്ളത്.
അവർ തോറ്റാലും ഇവിടെ തന്നെയുണ്ടാവും.
അവർ തോറ്റാലും അവരുടെ അവശിഷ്ടങ്ങളും വിത്തുകളും ഇവിടെ ഉണ്ടാവും.
കലാപങ്ങളും അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തി ആ വിത്തുകൾ ഇവിടെ വിളയാടും.

.jpg)
No comments:
Post a Comment