Monday, June 8, 2026

പൂർവ്വജന്മ കർമ്മഫല വിശ്വാസം ഇന്ത്യൻ ഹിന്ദു ജനതയെ ഫാസിസ്റ്റുകൾക്ക് വേണ്ട വിളനിലമാക്കി

 പൂർവ്വജന്മ കർമ്മഫലം എന്ന ചിന്തയും വിശ്വാസവും ഫലത്തിൽ ഇന്ത്യൻ ഹിന്ദു ജനതയെ പൊതുവെ അൽപവും സഹതാപവും അനുതാപവും കാരുണ്യവും ദയയും ഇല്ലാത്തവരാക്കി, കാണിക്കേണ്ടാത്തവരാക്കി.

കഷ്ടപ്പാടുകളും കഷ്ടപ്പെടുന്നവരെയും കാണുമ്പോൾ പൂർവ്വജന്മ കർമ്മഫലം ശിക്ഷ എന്ന്ലളിതമായി ധരിച്ച്, കണക്കാക്കി അൽപവും സഹതാപവും അനുതാപവും കാരുണ്യവും ദയയും കാണിക്കാത്തവരായി, കാണിക്കേണ്ടാത്തവരായി മാറുന്നു ഫലത്തിൽ ഇന്ത്യൻ ഹിന്ദു ജനത.


മിക്കപ്പോഴും, ഈ കഷ്ടപ്പെടുന്നവർ അവർ ഇപ്പോൾ അനുഭവിക്കുന്നതിലും അധികം കഷ്ടപ്പാടുകൾഅർഹിക്കുന്നവരെന്ന ധാരണയുണ്ടാക്കി ഒഴികഴിവ് ഉണ്ടാക്കുന്നു ഇന്ത്യൻ ഹിന്ദു ജനത . 


അവരവരുടെ കർമ്മഫലം അവരവർ അനുഭവിച്ചല്ലേ പറ്റൂ എന്ന ന്യായീകരണത്തോടെ.


മറിച്ചൊന്ന് ഇന്ത്യൻ വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും എവിടെയും കഷ്ടപ്പെടുന്നവരെയും പാവങ്ങളെയും സഹായിക്കാനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയി ഇല്ല താനും.


കഷ്ടപ്പെടുന്നവരെയും പാവങ്ങളെയും സഹായിക്കാനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും എവിടെയും ഇല്ലാതെപോയതും ഈ പൂർവ്വജന്മ കർമ്മഫല വിശ്വാസത്തിന്റെ പാർശ്വഫലവും നിഴലാട്ടവും തന്നെയായിരിക്കും.


താഴ്ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാരായി തന്നെ നിലനിർത്താനും ചൂഷണം ചെയ്യാനും ഈ പൂർവ്വജന്മ കർമ്മഫല വിശ്വാസം തന്നെയായിരിക്കും കാരണമായിട്ടുണ്ടാവുക.


ജാതീയമായ തരംതിരിവ് നിർബന്ധമായി കൊണ്ടുന്നടക്കുന്നതിലും നിലനിർത്തുന്നതിലും ഈ പൂർവ്വജന്മ കർമ്മഫല വിശ്വാസം ചെറുതല്ലാത്ത പങ്ക് വഹിക്കുന്നത് ഇക്കോലത്തിൽ തന്നെയാണ്.


ഫലത്തിൽ ഒരു ജനതയെ മൊത്തം ക്രൂരവിനോദികളാക്കി, പിശുക്കന്മാരാക്കി, ഒന്നും ചെയ്യാത്തവരാക്കി, അധിനിവേശപ്പെടുന്നവരാക്കി  പൂർവ്വജന്മ കർമ്മഫല വിശ്വാസം.


പൂർവ്വജന്മ കർമ്മഫല വിശ്വാസം കാരണം സഹതാപവും അനുതാപവും കാരുണ്യവും ദയയുംഇല്ലാതായ ഇന്ത്യൻ ഹിന്ദു സമൂഹത്തിന്റെ ഈ പ്രത്യേക മാനസികാവസ്ഥയെ വെറുപ്പിനുംഅസൂയക്കും പറ്റിയ ഫലഭൂയിഷ്ഠ നിലമായി ഫാസിസ്റ്റുകൾ കണ്ടു


അങ്ങനെ ഫാസിസ്റ്റുകൾ ഇന്നിപ്പോൾ സഹതാപവും അനുതാപവും കാരുണ്യവും ദയയും ഇല്ലാതായ ഇന്ത്യൻ ഹിന്ദു സമൂഹത്തിന്റെ ഈ പ്രത്യേക മാനസികാവസ്ഥയെ അവരുടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും അസൂയയുടെയും രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു


സഹതാപവും അനുതാപവും കാരുണ്യവും ദയയും ഇല്ലാതായ ഇന്ത്യൻ ഹിന്ദു സമൂഹം (പ്രത്യേകിച്ചും ഉത്തരേന്ത്യൻ സമൂഹം) അങ്ങനെ ഫാസിസ്റ്റ് വെറുപ്പ് രാഷ്ട്രീയ സംഘത്തിന് വേണ്ട, കലാപങ്ങൾക്കുംഅക്രമങ്ങൾക്കും വേണ്ട അസംസ്കൃത വസ്തുക്കൾ മാത്രമാകുന്നു.


ലോകത്തെ ഒരൊറ്റ വിഷയത്തിലും മറ്റൊരു ജനതയുടെ കഷ്ടപ്പാടിലും ദുരിതത്തിലും ഒട്ടുംസഹതാപവും അനുതാപവും കാരുണ്യവും ദയയും ഇല്ലാത്തവരായി ഫലത്തിൽ  പൂർവ്വജന്മകർമ്മഫല വിശ്വാസം കാരണം ഇന്ത്യക്കാർ, ഇന്ത്യൻ ഹിന്ദു ജനത മാറി.


എത്രത്തോളമെന്നാൽഇതേ പൂർവ്വജന്മ കർമ്മഫല വിശ്വാസം വെച്ച് ഇന്ത്യക്കാരായ ഹിന്ദുക്കളെഇന്ത്യക്കാർ തന്നെയായ സ്വന്തം സഹോദര സമൂഹങ്ങളെ പോലും വെറുപ്പോടെയുംഅസൂയയോടെയും കാണുന്ന, അകറ്റുന്ന വിഭാഗമാക്കി മാറ്റിഅങ്ങനെ വെറുപ്പും അസൂയയുംഅസഹിഷ്ണുതയും മാത്രം കൈമുതലായ സമൂഹമാക്കി മാറ്റി ഇന്നത്തെ ഇന്ത്യൻ ഫാസിസ്റ്റുകൾ.


പിന്നെയും എത്രത്തോളമെന്നാൽഇതേ പൂർവ്വജന്മ കർമ്മഫല വിശ്വാസം ഇന്ത്യൻ ഫാസിസ്റ്റുകളെ സഹതാപവും അനുതാപവും കാരുണ്യവും ദയയും കാണിക്കുന്ന മറ്റ് മതസ്ഥരെ കാണുമ്പോൾ പേടിക്കുന്നവരാക്കുന്നു, ഒപ്പം മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നവരെന്ന് ആരോപിക്കാൻ വരെ പ്രേരിപ്പിക്കുന്നു.

No comments: