Friday, June 12, 2026

കോടിക്കണക്കിന് തൊഴിൽ നൽകിയിട്ടില്ലായിരിക്കാം, ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തിയിട്ടില്ലായിരിക്കാം. പക്ഷേ….

കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത പോലെ:

കോടിക്കണക്കിന് പോട്ടെ ലക്ഷക്കണക്കിന് പോലും തൊഴിൽ നൽകിയിട്ടില്ലായിരിക്കാം


ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തിയിട്ടില്ലായിരിക്കാം


പകരം അങ്ങേയറ്റം ഇന്ത്യൻ രൂപയുടെ മൂല്യം  അങ്ങേയറ്റം കുറച്ചിരിക്കാം.


പെട്രോൾ ഗ്യാസ് വില കുറച്ചിട്ടില്ലായിരിക്കാം.


കള്ളപ്പണം വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചുകൊണ്ടുവന്നിട്ടില്ലായിരിക്കാം.


നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചിട്ടില്ലായിരിക്കാം.


ഓരോരുത്തരുടെയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം നിക്ഷേപിച്ചിട്ടില്ലായിരിക്കാം.


പക്ഷേഒരു പാർട്ടി എന്ന നിലയിൽ ഭരണകൂട പാർട്ടി തൊഴിൽ നൽകിയില്ലെന്ന കുറ്റം പറയരുത്


വലിയൊരബദ്ധമായിരിക്കും അങ്ങനെ പറഞ്ഞാൽ നിങ്ങൾ പറയുന്നത്പച്ചക്കളവ്.


കാരണംമേൽപറഞ്ഞതിനൊക്കെ പകരമായിഅവയെയൊക്കെ കവച്ചുവെക്കും വിധം ഒരായിരംകാര്യങ്ങൾ ഒരു പാർട്ടി എന്ന നിലക്ക് ഭരണകൂട പാർട്ടി ചെയ്തിട്ടുണ്ട്.


ലോകത്താർക്കും സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ തൊഴിലുകൾ ഭരണകൂട പാർട്ടിനൽകിയിട്ടുണ്ട്


നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിന് പകരം മനുഷ്യന്റെ വിലകുറച്ചിട്ടുണ്ട്.


പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം വാട്സാപ്പിലും എക്സിലും ഇൻസ്റ്റയിലുംആവുന്നത്ര കള്ള വാർത്തകൾ നിക്ഷേപിച്ചിട്ടുണ്ട്.


കള്ളപ്പണം തിരികെ കൊണ്ടുവന്നില്ലെങ്കിലും കളവുകളും വെറുപ്പും അസൂയയും ആവശ്യത്തിൽകൂടുതൽ തിരികെകൊണ്ടുവന്നിട്ടുണ്ട്.


തൊഴിൽ നൽകുന്ന കാര്യത്തിൽ വിവിധങ്ങളായ പുതിയ പുതിയ കുറെ മേഖലകൾകണ്ടെത്തിയുണ്ടാക്കി “പക്കവട” ഉണ്ടാക്കുന്നതല്ലാത്ത പുതിയ പുതിയ തരാതരം തൊഴിലുകൾസൃഷ്ടിക്കുകയും നൽകുകയും ചെയ്തിട്ടുണ്ട്.


ഫേക്ക് ചാനലുകളും ഫേക്ക് വാർത്താമാധ്യമങ്ങളും കുറെ ഉണ്ടാക്കി കുറെ തൊഴിലുകൾനൽകിയിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ ഊരും പേരും ഇല്ലാത്തവരുടെ ഫേക്ക് ഐഡികൾ ഉണ്ടാക്കുന്ന തൊഴിലുകൾനൽകിയിട്ടുണ്ട്.


ഫേക്ക് വാർത്തകൾ ഉണ്ടാക്കുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


അഭിപ്രായം പറയുന്നവരെ തെറിവിളിക്കുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


ഇന്ത്യക്കാരിൽ രാജ്യദ്രോഹം ആരോപിക്കുന്നഇന്ത്യക്കാരെ രാജ്യദ്രോഹികളാക്കുന്ന തൊഴിലുകൾനൽകിയിട്ടുണ്ട്.


ഇന്ത്യക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


മുസ്ലീംവിരോധം ആവുന്നത്ര കത്തിക്കുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


പ്രതിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന തൊഴിലുകൾ നൽകിയിട്ടുണ്ട്.


ഇതിനെല്ലാം ആർക്കൊക്കെ എത്രയൊക്കെ ശമ്പളം കിട്ടുന്നുണ്ട്കൊടുക്കുന്നുണ്ട് എന്ന് ആർക്കുംപറയാൻ സാധിക്കാത്തത്ര പുരോഗതി  മേഖലകളിലൊക്കെയും ഉണ്ടാക്കിയിട്ടുണ്ട്.

No comments: