ഇബ്ലീസ് ഏകമല്ല, ശക്തിയല്ല.
ഇബ്ലീസ് ഓരോരുത്തരിലെയും സാധ്യതയാണ്.
ഇബ്ലീസ് നന്മയിൽ തന്നെയുള്ള തിന്മയുടെ സാധ്യതയാണ്.
ഇബ്ലീസ് പൂവ് കെ ട്ട് ചളിയാവാനുള്ള സാധ്യതയാണ്
സമയം കഴിഞ്ഞ് പുളിച്ചു നശിച്ചുപോകുന്ന ഭക്ഷണം നിങ്ങളെ സംബന്ധിച്ച് ഇബ്ലീസ് ആയി, പിശാചായി, തിന്മയായി, തിന്മയുടെയും അപകടത്തിന്റെയും പ്രഭവകേന്ദ്രമായി.
സ്ഥാനവും സമയവും തെറ്റിവരുന്ന എന്തും ഇങ്ങനെ സ്വയം ഇബ്ലീസ് ആയി, പിശാചായി, തിന്മയായി, തിന്മയുടെയും അപകടത്തിന്റെയും പ്രഭവകേന്ദ്രമായി ഭവിക്കും.
ഇബ്ലീസ് അസൂയയും വെറുപ്പും ഉള്ള ഓരോരുത്തരുമാണ്.
ഇബ്ലീസ് അസൂയയും വെറുപ്പും വളർത്തുന്ന ഓരോരുത്തരുമാണ്, ഓരോ ശക്തിയുമാണ്.
ഇബ്ലീസ് അറിവിനെ അസൂയ കൊണ്ട് നേരിടുന്ന ഓരോരുത്തരുമാണ്.
ഇബ്ലീസ് അസൂയയെ വേഷം മാറ്റി അഹങ്കാരമാക്കുന്ന ഓരോരുത്തരുമാണ്.
ഇബ്ലീസ് അറിവിനെ മാനിക്കാതെ, അറിവിന്റെ മേൽക്കോയ്മ അംഗീകരിക്കാതെ, പകരം അസൂയകൊണ്ടും അഹങ്കാരം കൊണ്ടും മേൽക്കോയ്മ നടിച്ച് നേരിട്ട് ധിക്കരിക്കുന്ന ഓരോരുത്തരുമാണ്.
ഇബ്ലീസ് അറിവിന് മുന്നിൽ മുട്ടുമടക്കാത്ത ഓരോരുത്തരുമാണ്.
ഖുർആൻ ഇബ്ലീസിനെ നിർവ്വചിച്ചതും ഇബ്ലീസ് ആക്കിയതും ഇങ്ങനെയാണ്.
ദൈവനിഷേധിയോ ബഹുദൈവവിശ്വാസിയോ പുണ്യകർമ്മങ്ങൾ ചെയ്യാത്തവനോ ഒന്നുമായിരുന്നില്ലഖുർആൻ ഇബ്ലീസ് ആക്കിയ, ഇബ്ലീസ് ആയി ചിത്രീകരിച്ച ഇബ്ലീസ്.
ഖുറാനികമായി അറിവിനെ മാനിക്കാത്തവാനാണ് ഇബ്ലീസ് ആയി മാറിയത്.
അറിവിന്റെ മേൽക്കോയ്മ അംഗീകരിക്കാത്തവനാണ് ഖുറാനികമായി ഇബ്ലീസ്.
അറിവിനെ വംശ-വർഗ്ഗ-വർണ്ണ-ദേശീയ മഹിമ കൊണ്ട് നേരിട്ട് നിഷേധിച്ചവൻ, ധിക്കരിച്ചവൻ ഇബ്ലീസ്.
ഇബ്ലീസ് എന്ന വാക്കിന്റെ അർത്ഥം തന്നെ നിരാശപ്പെട്ടവൻ എന്ന് കൂടിയാണ്.
അറിവുള്ളവനെ കണ്ട് ആ അറിവ് സ്വായത്തമാക്കുന്നതിന് പകരം നിരാശപ്പെട്ടവൻ ഇബ്ലീസ്.
ആ അറിവ് സ്വായത്തമാക്കുന്നതിനും ആ അറിവിനെ അംഗീകരിക്കുന്നതിനും പകരം നിഷേധിക്കാൻശ്രമിച്ചവൻ ഇബ്ലീസ്.
നിരാശയാണ്, നിരാശയുടെ ഉൽപന്നമാണ് അസൂയ, ഇബ്ലീസ്.
നിരാശ വേഷം കെട്ടിവരുന്ന അസൂയയെയും അഹങ്കാരത്തെയും അറിവിനെതിരെആയുധമാക്കിയവൻ ഇബ്ലീസ്.
അസൂയയും അഹങ്കാരവും ആയുധമാക്കി അറിവിനെ ധിക്കരിച്ച് നിഷേധിക്കുന്നവൻ ഇബ്ലീസ്.
കണ്ടറിഞ്ഞ് തിരുത്താൻ തയ്യാറാവാത്ത എല്ലാവരിലും ഏറിയും കുറഞ്ഞും ജീവിച്ചു കൊണ്ടിരിക്കുന്നുഇബ്ലീസ്.
അവനവനെ സ്വയം ആക്ഷേപിച്ചു തിരുത്തിക്കൊണ്ടിരിക്കാത്ത ഓരോരുവനിലും ജീവിക്കുന്നു, ഫലഭൂയിഷ്ഠ ഭൂമി കണ്ടെത്തുന്നു ഇബ്ലീസ് എന്ന വികാരം, മനോഭാവം, മനോനില.

.jpg)
No comments:
Post a Comment