Friday, June 5, 2026

ബാങ്ക് വിളി സ്കൂളിൽ ബെല്ലടിക്കും പോലെ. അതുപോലെയാണോ വന്ദേമാതരവും ജയ് ശ്രീരാമും?

 ബാങ്ക് വിളി സ്കൂളിൽ ബെല്ലടിക്കും പോലെ മാത്രം


ബാങ്ക് വിളി ഓർമ്മിപ്പിക്കാനുള്ള അലാറം പോലെ മാത്രം.


ബാങ്ക് വിളി പോലെയാണോ വന്ദേമാതരവും ജയ് ശ്രീരാമും വിളിക്കുന്നത്, വിളിക്കാൻ ആവശ്യപ്പെടുന്നത്?


ബെല്ലടിക്കും പോലെ എന്തോ ചെയ്യുക മാത്രമായിരുന്നു ബാങ്ക് വിളിക്ക് പകരം ആദ്യകാലങ്ങളിൽമുസ്ലിംകൾ ചെയ്തതും.


പിന്നീട് മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ഇന്നത്തെ ബാങ്ക് പോലെയാക്കി ഏകോപിപ്പിച്ചു എന്ന്മാത്രം.  


ഏക ദൈവത്തിന് കീഴിലെ ഏക മനുഷ്യകുലത്തിനു വേണ്ടി എല്ലാം ഏകോപിപ്പിക്കുന്നുഎന്നതാണല്ലോ ഇസ്ലാം ചെയ്യുന്നനടപ്പാക്കുന്ന മഹത്തായ കാര്യം


മനുഷ്യർക്കിടയിൽ ഒരുതരം ഉച്ചനീചത്വവും ഉടലെടുക്കാത്തവിധം എല്ലാം എല്ലാവർക്കും ഒരുപോലെഎന്നാക്കിക്കൊണ്ട് ഇസ്ലാം അങ്ങനെ മികച്ചുനിൽക്കുന്നു.


ബാങ്ക് വിളി നിർബന്ധ കർമ്മമല്ല, ആരാധനാ-പൂജാ കർമ്മമല്ല.


നിസ്കാരവും, പൊതുവേ മനസ്സിലാക്കപ്പെടുന്നത് പോലുള്ള ആരാധനാ-പൂജാ കർമ്മമല്ല.


ബാങ്ക് വിളി നിസ്കാരത്തിലേക്ക് ആളുകളെ വിളിക്കലുംനിസ്കാരത്തിന്റെ സമയമായെന്നുആളുകളെ അറിയിക്കലും മാത്രം.


ബാങ്ക് വിളി എല്ലാവർക്കും വേണ്ടി പള്ളിയിൽ നിന്നും ഏതെങ്കിലും ഒരാൾ നിർവ്വഹിക്കുന്നത് മാത്രം


ബാങ്ക് വിളി എല്ലാവരും നിർബന്ധമായി നടത്തുന്ന, എല്ലാവരും നടത്തേണ്ടുന്ന, എല്ലാവരും നടത്തണമെന്ന് നിർബന്ധമുള്ള ഒന്നല്ല.


വന്ദേമാതരവും ജയ് ശ്രീരാമും അതുപോലെയാണോ


വന്ദേമാതരവും ജയ് ശ്രീരാമും വിളിക്കുന്നത് ബാങ്ക് വിളി പോലെയാണോ?


വന്ദേമാതരവും ജയ് ശ്രീരാമും  മതപരമായ ചടങ്ങ് പോലെയാണോ, മതപരമായ ചടങ്ങിലേക്ക് വിളിക്കുന്നത് പോലെയാണോ?


ബാങ്ക് വിളി മുസ്ലിംകൾ ഇന്ത്യയിൽ മാത്രം നടത്തുന്ന ഒരു പരിപാടിയല്ല, ലോകത്തെല്ലായിടത്തും എല്ലാകാലത്തും ഒരുപോലെ നിർവ്വഹിച്ചു പോന്ന, നിർവ്വഹിക്കുന്ന പരിപാടിയാണ്.


വന്ദേമാതരവും ജയ് ശ്രീരാമും, ഇയ്യടുത്ത കാലത്തെ ഫാസിസ്റ്റ് വെറുപ്പ് വിഭജന രാഷ്ട്രീയ കാലത്തല്ലാതെ, ലോകത്തെല്ലായിടത്തും എല്ലാകാലത്തും ഒരുപോലെ നിർവ്വഹിച്ചു പോന്ന, നിർവ്വഹിക്കുന്ന പരിപാടിയായിരുന്നോ?


മതപരമായിബാങ്ക് വിളി എന്നല്ല ഇസ്ലാമിലെ ഏതൊരു സംഗതിക്കും ദൈവവുമായും സ്വർഗ്ഗ-നരകവിശ്വാസവുമായും ബന്ധമുണ്ട്.


വന്ദേമാതരം ചൊല്ലുന്നതിനും ജയ് ശ്രീരാം വിളിക്കുന്നതിനും ദൈവവുമായും സ്വർഗ്ഗ-നരകവിശ്വാസവുമായും ബന്ധമുണ്ടോ


വന്ദേമാതരം ചൊല്ലുന്നതിനും ജയ് ശ്രീരാം വിളിക്കുന്നതിനും മതപരമായ ബന്ധമുണ്ടോ?


ഏതെങ്കിലും സ്ഥലത്തെയോ നിർജ്ജീവ വസ്തുവിനെയോ രാജ്യത്തെയോ പൂജിക്കുകവന്ദിക്കുകഎന്നത് മുസ്ലിംകൾക്കില്ല, ഇസ്ലാമിലില്ല.


മക്കയുടെയും മദീനയുടെയും കാര്യത്തിൽ പോലും, ഏതെങ്കിലും മുസ്ലിംഇസ്ലാമികരാജ്യത്തിന്റെയും കാര്യത്തിൽ പോലും, പൂജിക്കുകവന്ദിക്കുക എന്നത് മുസ്ലിംകൾ നടപ്പാക്കില്ലമുസ്ലിംകൾക്കത് പാടുള്ളതല്ല


ഇന്ത്യയുടെ കാര്യത്തിൽ മാത്രമല്ല, മുസ്ലിംഇസ്ലാമിക രാജ്യമാകാത്ത രാജ്യങ്ങളുടെ കാര്യത്തിൽമാത്രമല്ല, മുസ്ലിംകൾക്കും ഇസ്ലാമിനും  ഈ വന്ദനവും പൂജയും പാടില്ലെന്ന നിർബന്ധം.


ദൈവത്തെ പോലും പൂജിക്കാൻപൂവിടാൻ പാകത്തിൽ ബിംബമാക്കാൻ അനുവദിക്കാത്തനിരോധിക്കുന്ന മതമാണ് ഇസ്ലാം.


അതുകൊണ്ട് തന്നെ മുസ്ലീംകൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല ഭാരത ഭൂമിയെ എന്നല്ല ഒരുരാജ്യത്തെയും പൂജിക്കുകവന്ദിക്കുക എന്നത്

No comments: