Thursday, June 11, 2026

നോട്ട് നിരോധിച്ചത് : പ്രതിപക്ഷ പാർട്ടികളുടെ കയ്യിൽ പണമില്ലാതാവാൻ. ജനാധിപത്യത്തെ തങ്ങളുടെ മാത്രം ആധിപത്യമാക്കാൻ

അതേനോട്ട് നിരോധിച്ചത് മഹാഅബദ്ധം തന്നെയായിരുന്നു

ഒന്നും മനസ്സിലാക്കാതെ എന്തോ ചെയ്ത അബദ്ധം.


പക്ഷേ അത്ര വലിയ തെറ്റായ അബദ്ധം ചെയ്തിട്ടും  ഭരണകൂടത്തിന് ഒന്നും പറ്റിയില്ല


അത്ര വലിയ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും ഭരണകൂടത്തിനെതിരെ ഇവിടെആരും കലാപങ്ങൾ ഉണ്ടാക്കിയില്ല


അത്രക്ക് പ്രതിക്കരിക്കാത്ത ജനതയായി ഇന്ത്യൻ ജനത മാറി


അതിൽ നിന്നും  ഭരണകൂട പാർട്ടി മനസ്സിലാക്കിയ ഒരു മനസ്സിലാക്കലുണ്ട്


എന്തെല്ലാം ചെയ്താലും തങ്ങൾക്ക് ഒന്നും പറ്റില്ലെന്ന്തങ്ങളെ ഒന്നും ചെയ്യില്ലെന്ന്


അത്രക്ക് പ്രതികരണശേഷിയില്ലാത്ത ഷണ്ഡന്മാരാണ്  ജനതയെന്ന്


നായക്ക് എല്ലിൻ കഷണം എന്നത് പോലെ എന്തിനും ഏതിനും മുസ്ലിംവിരോധവും പാക്കിസ്ഥാനുംആരോപിച്ച് മുന്നിൽ വെച്ച് മറയുണ്ടാക്കിയാൽ മാത്രം ഈ ജനതക്കെന്ന്. 


ആ നിലക്ക് നോട്ട് നിരോധം സ്വന്തം അബദ്ധം കൊണ്ട് വിചാരിക്കാതെ വീണുകിട്ടിയ ഒരു പരീക്ഷണം കൂടിയായി മാറി


എന്തും സഹിക്കുന്നഒന്നിനും കൊള്ളാത്തപ്രതികരിക്കാത്ത വിഡ്ഢികളാണ് ഇന്ത്യക്കാരെന്ന്ഒന്നുകൂടി ഉറപ്പിക്കുന്ന പരീക്ഷണം.


മുസ്ലിംവിരോധവും പാക്കിസ്ഥാനും മാത്രം എപ്പോഴും മുൻപിൽ വെച്ചാൽ മതി, എന്ത് സഹിച്ചും ഈസമൂഹം അസൂയയും വെറുപ്പും കൊണ്ട് വയറു നിറച്ച് ഉറങ്ങുമെന്ന് മനസ്സിലാക്കിയ പരീക്ഷണം.  


മകൻ ചത്തിട്ടായാലും സാരമില്ല മരുമകളുടെ കണ്ണീര് (മുസ്ലിംകളുടെ കണ്ണീര്) കണ്ടാൽ മതിയെന്ന ക്രൂരവിനോദ മനഃശാസ്ത്രം വേണ്ടത്ര വളർന്നുകഴിഞ്ഞെന്ന് മനസ്സിലാക്കാനായ അബദ്ധ പരീക്ഷണം.


അതുകൊണ്ട് തന്നെ നോട്ട് നിരോധം കാരണം തെരുവുകൾ കത്തിയില്ല, ജനങ്ങൾ കുലുങ്ങിയില്ല.


നോട്ട് നിരോധം പാളിപ്പോയതിന്റെ പേരിൽ മോദിയെ ആരും ജീവനോടെ കത്തിച്ചില്ല …


യഥാർത്ഥത്തിൽ മോദി പറഞ്ഞത് പ്രകാരമാണെങ്കിൽ മോദിയെ പച്ചക്ക്  നാട്ടുകാർ തെരുവിലിട്ട്കത്തിക്കേണ്ടതായിരുന്നു.


അമ്പത് ദിവസം കഴിഞ്ഞാൽ വലിയ നേട്ടമില്ലെങ്കിൽ അങ്ങനെ പച്ചക്ക് കത്തിക്കാൻ തന്നെയായിരുന്നു മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്.


ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെ ശ്വാസംമുട്ടിച്ചതല്ലാതെ നോട്ട് നിരോധിച്ചത് കൊണ്ട് കിട്ടിയ നേട്ടംഒന്നുമില്ലായിരുന്നു.


ന്യായീകരണ തട്ടിക്കൂട്ട് വാർത്തകൾ മാത്രമല്ലാതെ. ഏതോ ചിലർക്ക് നോട്ട് കത്തിക്കേണ്ടി വന്നു എന്നൊക്കെ പറയും പോലുള്ള തട്ടിക്കൂട്ട് വാർത്തകൾ മാത്രമല്ലാതെ.


എത്രത്തോളം ശരിയായ വാർത്തയാണ് എന്നത് വേറെ തന്നെ അന്വേഷിച്ചു മനസ്സിലാക്കേണ്ട വെറും വാട്സാപ്പ് വാർത്തകൾ.


നോട്ട് നിരിധിച്ചിട്ട് എത്ര ശതമാനം നോട്ടുകൾ റിസർവ്വ് ബാങ്കിൽതിരിച്ചെത്തി എന്ന് മാത്രംഅന്വേഷിച്ചു നോക്കിയാൽ മതി.


ഏറെക്കുറെ നൂറ് ശതമാനവും തിരിച്ചെത്തി.


എങ്കിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?


എങ്കിൽ എന്തിനാണ് നോട്ട് നിരോധിച്ചത്?


കള്ളപ്പണവും വെള്ളപ്പണമായി മാറി, കള്ളപ്പണത്തെയും വെള്ളപ്പണമാക്കാൻ സഹായിച്ചു എന്നതല്ലാതെ പിന്നെന്ത് ഗുണമുണ്ടായി നോട്ട് നിരോധം കൊണ്ട്?


കള്ള നോട്ടുകളെ തരിമ്പും പിടിക്കാൻ സാധിച്ചതും ഇല്ല.


പിശാചുക്കൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയത് മാത്രം നോട്ട് നിരോധിച്ചത് കിട്ടിയ വലിയ നേട്ടംമിച്ചം


എത്ര കളവുകൾ പറഞ്ഞു, എത്ര കലാപങ്ങൾ ഉണ്ടാക്കി, എത്ര ബുദ്ധിമുട്ടിച്ചു എന്നത് തന്നെയാണല്ലോ പിശാക്കുകൾക്ക് ആശ്വാസം തന്നെ പിശാചുക്കളുടെ ആശ്വാസം.


നോട്ട് നിരോധിച്ചത് കൊണ്ട് ഉറപ്പിക്കാൻ സാധിച്ച ഒരേയൊരു കാര്യമുണ്ട്


പ്രതിപക്ഷ പാർട്ടികളുടെ കയ്യിൽ പണമില്ലാതാവന്നുവെന്നതങ്ങളുടെ കയ്യിൽ മാത്രം പണം എന്ന്ഉറപ്പിക്കുക


 വഴിയിൽ ജനാധിപത്യത്തെ തങ്ങളുടെ മാത്രം ആധിപത്യമാക്കുക.

No comments: