ഭരിക്കുന്ന പാർട്ടിക്കെതിരെ എന്ത് പറയാനും പേടിക്കേണ്ടി വരുന്നത്ര അപകടത്തിലാണ് രാജ്യംഎന്നർത്ഥം.
ഭരിക്കുന്ന പാർട്ടിക്കെതിരെ എന്തെങ്കിലും ന്യായമായി പറയുന്നത് പോട്ടെ, ആരെങ്കിലും ന്യായമായിപറയുന്നതിനെ ഒന്ന് പ്രത്യക്ഷത്തിൽ പിന്തുണക്കാൻ വരെ ജനം പേടിക്കുന്നു.
ജനപിന്തുണയല്ലല്ലോ സത്യത്തെ സത്യമാക്കുന്നത്?
ഹിറ്റ്ലറിനും മുസോളിനിക്കും വൻജനപിന്തുണ ഉണ്ടായിരുന്നു.
ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കാരുടെ പിന്തുണ ബ്രിട്ടീഷുകാർക്കും ഉണ്ടായിരുന്നു.
അതുകൊണ്ട് അവയൊക്കെയും ശരിയായിരുന്നു എന്ന അർത്ഥമുണ്ടോ?
സമൂഹം തന്നെ എഴുതിത്തള്ളിയതിനാൽ സ്വന്തം അമ്മയെ വെട്ടിനുറുക്കി ശവമടക്കേണ്ടി വന്നശങ്കരാചാര്യർക്കും, സ്വന്തം മകൾ മരിച്ചപ്പോൾ പൊതുശമശാനത്തിൽ കുഴിച്ചിടാൻ ആളുംഅർത്ഥവും ഇല്ലാതെപോയ മാർക്സിനും, പിന്നെ ആരോരും ചോദിച്ചുവരാനില്ലാതെതടവറക്കുള്ളിൽ കൊല്ലപ്പെട്ട സോക്രട്ടീസിനും നാടുപേക്ഷിച്ച് ഭിക്ഷാംദേഹിയായി ജീവിക്കേണ്ടി വന്നബുദ്ധനും, ചോദ്യംചെയ്യാൻ ആരുമില്ലാതെ കുരിശിലേറ്റപ്പെട്ട യേശുവിനും അവർ ജീവിച്ചിരുന്നകാലത്ത് എന്ത് ജനപിന്തുണയായിരുന്നു കിട്ടിയത്?
പിന്നീട് യാഥാർത്ഥ്യവുമായി ഒരു പുലബന്ധവും ഇല്ലാതെ ആരൊക്കെയോ എങ്ങനെയൊക്കെയോപിന്നീട് അവരെയൊക്കെ കഥാപാത്രങ്ങളാക്കി കാൽപനികവൽക്കരിച്ചതിന് ശേഷം ഉണ്ടായജനപിന്തുന്ന റിസ്ക് ഏറ്റെടുക്കാനില്ലാത്ത വെറും അന്ധവിശ്വാസത്തിന്റെ ജന പിന്തുണയാണ്.
അതാണ് ഇന്നത്തെ കൃഷ്ണനും രാമനും യേശുവിനും ബുദ്ധനും ഒക്കെ കിട്ടുന്ന ജനപിന്തുണ. തലയിണക്ക് കിട്ടുന്ന ജനപിന്തുണ.
പിന്തുണക്കുന്നവന്റെ സൗകര്യത്തിനും സുരക്ഷിത്വത്തിനും വേണ്ടി മാത്രം നൽകുന്ന പിന്തുണ.
അധികാരത്തിനാണ് എപ്പോഴും പട്ടിസമാനരായ ബഹുജനപിന്തുണ ഉണ്ടാവുക എന്നത് വളരെസാധാരണമായ കാര്യം.

.jpg)
No comments:
Post a Comment