മാലാഖകൾ, ഒരുപക്ഷേ ദേവതകൾ എന്ന് വിളിക്കപ്പെടുന്ന സ്വതന്ത്ര അസ്തിത്വവും അധികാരവുമില്ലാത്ത ശക്തികൾ……..,
അഥവാ ഓരോ ചെറുതും വലുതുമായ കാര്യത്തിനുള്ളിലും കാര്യത്തിന് പിറകിലുമുള്ള നിക്ഷിപ്ത ചാലകശക്തികൾ:
അവയൊക്കെയും മനുഷ്യനായ ആദമിന് സാഷ്ടാംഗം പ്രണമിച്ചു, പ്രണമിക്കും, കീഴടങ്ങി, കീഴടങ്ങും, വഴങ്ങി, വഴങ്ങും എന്ന് തന്നെയാണ് ഖുർആൻ പറഞ്ഞത്,.
അവ മനുഷ്യൻ വളരുന്നതിനനുസരിച്ച് ആദമിന് സാഷ്ടാംഗം പ്രണമിക്കൽ , കീഴടങ്ങൽ, വഴങ്ങൽ കണ്ടുകൊണ്ടേയിരിക്കും എന്നർത്ഥം.
എന്ന് ഖുർആൻ അർത്ഥമാക്കി സംശയലേശമന്യേ പറയുമ്പോൾ:
ആ പറച്ചിൽ വെറും വെറുതെയുള്ള കഥ പറഞ്ഞുപോക്കാണോ?
അല്ല.
ഖുർആന്റെ ആ പറച്ചിലിൽ വെറും കഥയല്ല, ഖുർആന്റെ ആ പറച്ചിലിൽ വെറും കഥ പറച്ചിലേയില്ല.
പകരം ആ പറച്ചിലിനെ ബന്ധിപ്പിക്കുന്ന മുൻപിലും പിന്നിലും ഉള്ള ഒരുകുറെ കാര്യങ്ങളുണ്ട്.
അല്ലെങ്കിലും ഖുർആൻ വെറും വെറുതെ കാല്പനികതയും കഥയും പറയുന്ന ഗ്രന്ഥമല്ല.
ഖുർആന്റെ പറച്ചിൽ ഭാവിസൂചകം കൂടിയായ ഒരു പൊരുൾ പറച്ചിൽ മാത്രം, പ്രവചനം മാത്രം.
മനുഷ്യനെ കേന്ദ്രീകരിച്ച, മനുഷ്യവികാസത്തെയും പുരോഗതിയേയും കേന്ദ്രീകരിച്ച ഖുർആന്റെ പൊരുൾ പറച്ചിൽ, ഖുർആന്റെ പ്രവചനം.
ക്രമേണ ഉരുക്കഴിയേണ്ട, ഓരോ മനുഷ്യ ഡിഎൻഎയിലെയും നിക്ഷിപ്ത സാധ്യത.
ആദമെന്ന ആദ്യ മനുഷ്യവിത്തിൽ കുടിയിരുത്തിയ നിക്ഷിപ്ത ഇലാസ്തിക സാധ്യത.
അതാണ് ഖുർആന്റെ ഈ പൊരുൾ പറച്ചിൽ, പ്രവചനം.
എന്തോ എവിടെയോ എങ്ങനെയോ വെറും വെറുതേ പറയപ്പെട്ട വെറും പറച്ചിൽ മാത്രമല്ല ആ പറച്ചിൽ. ഈ പൊരുൾ പറച്ചിലിന്, പ്രവചനത്തിന് ഖുറാനികമായി തന്നെ യുക്തിസഹമായ ഒരുറച്ച പശ്ചാത്തലമുണ്ട്, കൃത്യമായ തുടർച്ചയുണ്ട്, ന്യായമുണ്ട്….
അതുകൊണ്ട് തന്നെ ഉറച്ച പശ്ചാത്തലവും കൃത്യമായ തുടർച്ചയുമുള്ള ആ പൊരുൾ പറച്ചിലിന്റെയും പ്രവചനത്തിന്റെയും നേരർത്ഥം :
നാം ഇന്നും കാണുന്ന, ഇനിയും കാണാനിരിക്കുന്ന മനുഷ്യന്റെ ക്രമപ്രവൃദ്ധമായ വളർച്ച, വികാസം, പുരോഗതി.
വിത്ത് മുളച്ച് രണ്ടിലച്ചെടിയായി, സസ്യമായി, വൃക്ഷമായി, തോട്ടമായി വളരുന്ന മനുഷ്യന്റെ ക്രമപ്രവൃദ്ധമായ വളർച്ച, വികാസം, പുരോഗതി.
അതുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങൾ തന്നെ നോക്കാം.
“നാം മാലാഖകളോട് പറഞ്ഞ സന്ദർഭം: നിങ്ങൾ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.”
ആദമിന് സാഷ്ടാംഗം പ്രണമിക്കുക: എന്ന് അല്ലാഹു മാലാഖകളോട് പറഞ്ഞാൽ അതിന്റെ നേരർത്ഥം:
മനുഷ്യനുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രാപഞ്ചികതയും പ്രാപഞ്ചിക ചാലകശക്തികളും മൊത്തം ഏതോ അർത്ഥത്തിൽ ആദമിന് വഴങ്ങി, വഴങ്ങും, കീഴടങ്ങി, കീഴടങ്ങും എന്ന് തന്നെ.
മാലാഖ എന്ന് ഖുർആൻ പറയുന്ന ശക്തി വെളിച്ചമാണ്, വെളിച്ചം കൊണ്ടാണ് എന്നുകൂടി അർത്ഥം.
മാലാഖ എന്ന് ഖുർആൻ പറയുന്ന ശക്തി പ്രാപഞ്ചിക ചാലക ശക്തികൾ എന്ന് കൂടി മനസ്സിലാക്കണം.
മാലാഖ എന്ന് ഖുർആൻ പറയുന്ന ശക്തി ഓരോ സംഗതിയിലും, സംഗതിക്ക് പിന്നിലും അതിനെ നിലനിർത്തുന്ന, പ്രവർത്തിപ്പിക്കുന്ന ശക്തി എന്നും മനസ്സിലാക്കണം.
അതുകൊണ്ടാണ് അവ മുപ്പത്തിമുക്കോടി എന്ന് പറയുവിധം എത്രയുമെത്രയും എന്നാവുന്നത്.
ജിന്ന് എന്നാൽ അഗോചരമായ സർവ്വവും.
താനുമായി ബന്ധപ്പെട്ട പ്രാപഞ്ചികതയും പ്രാപഞ്ചിക ചാലകശക്തികളും മൊത്തം മനുഷ്യന് കീഴടങ്ങുന്നത്ര അവന്റെ അറിവും വിവരവും വെച്ച് മനുഷ്യൻ വളരും എന്ന് തന്നെ.
അതുകൊണ്ട് തന്നെ മനുഷ്യന് സാഷ്ടാംഗം നമിക്കാൻ (കീഴടങ്ങാൻ) മാലാഖകളോട് ദൈവം വെറുതെയങ്ങ് കല്പിച്ചതല്ല.
മാലാഖകളായ പ്രാപഞ്ചിക ചാലകശക്തികൾ കീഴങ്ങിപ്പോകുന്നത്ര കാര്യങ്ങൾ മനുഷ്യനിൽ ആദ്യമേ സന്നിവേശിപ്പിച്ച്, നിക്ഷേപിച്ച് ഒരുക്കിക്കൊണ്ടാണ് ആ കൽപ്പന സംഭവിപ്പിച്ചത്.
മനുഷ്യനിൽ ആദ്യമേ സന്നിവേശിപ്പിച്ച്, നിക്ഷേപിച്ച സംഗതികൾ മാലാഖകളുടെ മുമ്പിൽ തെളിയിക്കുന്നത്ര മനുഷ്യനെ വളർത്തിക്കൊണ്ടാണ് മാലാഖകളോട് മനുഷ്യന് സാഷ്ടാംഗം നമിക്കാനും മനുഷ്യന് മുൻപിൽ കീഴടങ്ങാനും ആവശ്യപ്പെടുന്നത്.
അഥവാ അക്കോലത്തിൽ വളർന്നുകഴിഞ്ഞ മനുഷ്യന് കീഴിൽ സ്വാഭാവികമായും മാലാഖകളായ പ്രാപഞ്ചിക ചാലകശക്തികൾ കീഴടങ്ങിപ്പോവുക എന്നത് മനുഷ്യ വളർച്ചക്കനുസരിച്ച് ക്രമേണ സംഭവിച്ചുപോവുമെന്നർത്ഥം.
അതുകൊണ്ട് തന്നെ, കാര്യകാരണ സഹിതം മനുഷ്യന് കീഴടങ്ങാൻ മാലാഖകളായ പ്രാപഞ്ചിക ചാലകശക്തികളോട് സാന്ദർഭികമായി ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ (ദൈവം മനുഷ്യനെ ഘട്ടംഘട്ടമായി വളർത്തി പരിണമിപ്പിച്ച് സൃഷ്ടിക്കുന്നതിന് മുൻപ്) കൃത്യമായി വ്യക്തമാക്കിയിരുന്നു.
മനുഷ്യൻ ഭൂമിയിലെ പ്രതിനിധിയാണെന്ന്.
“നിന്റെ നാഥൻ (ഘട്ടംഘട്ടമായി വളർത്തുന്നവൻ, റബ്ബ്) മാലാഖകളോട് പറഞ്ഞപ്പോൾ:
“നാം ഭൂമിയിൽ ഒരു പ്രതിനിധിയെ ഉണ്ടാക്കാൻ പോകുന്നു“ (ഖുർആൻ)
മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് ഭൂമിയിൽ ദൈവത്തിന്റെ തന്നെ പണിയെടുക്കുന്ന ദൈവത്തിന്റെ പ്രതിനിധിയായാണ്.
ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യൻ എന്നത് കൊണ്ടാണ് ദൈവത്തിന് കീഴിൽ വരുന്ന എല്ലാ ശക്തികളും മനുഷ്യനുകീഴിൽ വരണമെന്ന് ദൈവം നിശ്ചയിച്ചതും മനുഷ്യന് വേണ്ടി അവ്വിധം കാര്യങ്ങൾ ഒരുക്കിയതും മനുഷ്യനെ തന്നേയും ആ വിധം ഒരുക്കിയതും.
“നിന്റെ നാഥൻ (ഘട്ടംഘട്ടമായി വളർത്തുന്നവൻ, റബ്ബ്) മാലാഖകളോട് പറഞ്ഞപ്പോൾ:
“നാം ഭൂമിയിൽ ഒരു പ്രതിനിധിയെ ഉണ്ടാക്കാൻ പോകുന്നു“ (ഖുർആൻ)
മനുഷ്യനെ പരിണമിപ്പിച്ച് വളർത്തി ആക്കുന്നതിന് മുന്നോടിയായി മനുഷ്യന് ബാധകമായ പ്രപഞ്ച ചാലകശക്തികളായ ഇതേ മാലാഖകളോട് (ദേവതകളോട്) അല്ലാഹു ഉണർത്തിയതായി ഖുർആൻ വ്യക്തമാക്കുന്ന സൂക്തമാണ് മേൽ ഉദ്ധരിച്ചത്.
ഇങ്ങനെ, ദൈവത്തിന്റെ പ്രതിനിധിയാവാൻ നിശ്ചയിക്കപ്പെട്ട മനുഷ്യന് മുൻപിലാണ് മനുഷ്യന് ബാധകമായ പ്രപഞ്ച ചാലകശക്തികളായ മാലാഖകളോട് (ദേവതകളോട്), മനുഷ്യന്റെ അറിവിനെയും വിവരത്തെയും ന്യായമാക്കിക്കണിച്ച് കീഴടങ്ങാനും വഴങ്ങാനും ആവശ്യപ്പെട്ടതും എന്നോർക്കുക.
എന്നുവച്ചാൽ കൃത്യമായ കാരണമുണ്ട്, ന്യായമുണ്ട്, തുടർച്ചയുണ്ട് മനുഷ്യന് മുമ്പിൽ മനുഷ്യന് ബാധകമായ പ്രപഞ്ച ചാലകശക്തികളായ മാലാഖകളോട് (ദേവതകളോട്) കീഴടങ്ങാൻ നിർദേശിച്ചതിന് പിന്നിലെന്നർത്ഥം.
എങ്ങനെയായിരിക്കും എന്തുകൊണ്ടായിരിക്കും മനുഷ്യന് ബാധകമായ പ്രാപഞ്ചികതയും പ്രാപഞ്ചിക ചാലക ശക്തികളും മൊത്തം മനുഷ്യന് കീഴടങ്ങുക?
എങ്ങനെയായിരിക്കും മനുഷ്യൻ താനുമായി ബന്ധപ്പെട്ട മനുഷ്യന് ബാധകമായ പ്രാപഞ്ചികതയും പ്രാപഞ്ചിക ചാലക ശക്തികളും മൊത്തം തനിക്ക് കീഴടങ്ങുന്നത്ര വളരുക?
മനുഷ്യൻ ആർജ്ജിച്ചും വികസിപ്പിച്ചും എടുക്കുന്ന അറിവും വിവരവും കൊണ്ട്.
സൃഷ്ടിപ്പിൽ തന്നെ, മനുഷ്യവിത്തിൽ തന്നെ സന്നിവിഷിപ്പിച്ച അറിവിന്റെയും വിവരത്തിന്റെയും വികാസത്തിനനുസരിച്ച്.
അതും ഖുർആൻ കൃത്യമായും വ്യക്തമായും വ്യക്തമാക്കി.
മനുഷ്യനുമായി ബന്ധപ്പെട്ട പ്രാപഞ്ചികത മൊത്തം മനുഷ്യന് മുമ്പിൽ കീഴടങ്ങാൻ കാരണമായ അതേ അറിവുകളും അറിവുകൾ ഉണ്ടാക്കിക്കൊടുക്കുന്ന സാങ്കേതികവിദ്യകളും വെച്ച് വെളിച്ചത്തെയും വെളിച്ചത്തിന് മാത്രമായ അതിവേഗതയും സ്വന്തമാക്കി എല്ലാം കീഴ്പ്പെടുത്തി മനുഷ്യൻ വളരും എന്ന് തന്നെയാണ് ഖുർആൻ വ്യക്തമാക്കുന്നത്.
മനുഷ്യനെ മനുഷ്യനാക്കിയ വിത്തുഗുണത്തിൽ ദൈവം നിറച്ച അറിവിന്റെ സാധ്യത വികസിക്കുന്നതിനുസരിച്ച് മനുഷ്യൻ വളരും.
അങ്ങനെ വളരുന്ന മനുഷ്യന്റെ വളർച്ചക്കനുസരിച്ച് മനുഷ്യന് ബാധകമായ പ്രാപഞ്ചികതയും പ്രാപഞ്ചിക ചാലകശക്തികളും മനുഷ്യന് കീഴടങ്ങും.
“ആദമിനെ (ആദ്യ മനുഷ്യ വിത്തിനെ) എല്ലാ നാമങ്ങളും പഠിപ്പിച്ചു.” (ഖുർആൻ)
നാമങ്ങൾ എന്ന് മേൽപറഞ്ഞതിന് അർത്ഥം മുഴുവൻ ശാസ്ത്രങ്ങളും ശാസ്ത്ര സത്യങ്ങളും എന്ന് തന്നെ അർത്ഥം.
നാമങ്ങൾ, അഥവാ ഓരോ വാക്കുകൾ പഠിക്കുക, പഠിപ്പിക്കുക എന്ന് വെച്ചാൽ അതിന്റെ നേരർത്ഥം:
ആ വാക്കുകളിൽ, ഏതൊന്നിന്റെ പേരാണ് ആ സംഗതിയിലും വസ്തുവിലും നിറഞ്ഞിട്ടുള്ള ആശയവും ശാസ്ത്രവും ശാസ്ത്രബോധവും പഠിപ്പിച്ചു, മനുഷ്യനിൽ സാധ്യതയായി നിറച്ചു എന്നുതന്നെയാണ്.
മനുഷ്യന് ബാധകമായ പ്രാപഞ്ചികതയുടെ ചാലകശക്തിയാണ് ദേവതകൾ എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഈ മാലാഖകൾ. വെളിച്ചവും വെളിച്ചം കൊണ്ടുണ്ടായവയും. അഗോചരമായതും അഗോചമായത് കൊണ്ടുണ്ടായവയും.
മനുഷ്യന് ബാധകമായ പ്രാപഞ്ചികതയിൽ ഏറ്റവും മുകളിലുള്ളവർ (ദേവതകൾ, മാലാഖകൾ) കീഴടങ്ങി, വിധേയപ്പെട്ടു, സാഷ്ടാംഗം പ്രണമിച്ചു എന്ന് പറഞ്ഞാൽ അതിന്റെ നേരർത്ഥം:
മനുഷ്യന് ബാധകമായ പ്രപഞ്ചത്തിലെ എല്ലാം ഒരുവേള മനുഷ്യന്റെ അറിവിന് കീഴിൽ വരുമെന്ന് തന്നെയാണ്.
മാലാഖകൾക്ക് (ദേവതകൾക്ക്) താഴെ വരുന്നവർ മുഴുവൻ സ്വാഭാവികമായും മനുഷ്യന് കീഴിൽ വരും, കീഴിൽവന്നു, കീഴടങ്ങി, വിധേയപ്പെട്ടു, സാഷ്ടാംഗം പ്രണമിച്ചു എന്ന് തന്നെയാണ്.
ആ നിലക്ക് തന്നെയാണ് മനുഷ്യനെ കുറിച്ച് മനുഷ്യനെ സൃഷ്ടിച്ച പശ്ചാത്തലത്തിൽ പറഞ്ഞത്:
“നാം ഭൂമിയിൽ ഒരു പ്രതിനിധിയെ (ഖലീഫയെ) ഉണ്ടാക്കുന്നു” എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടാവുക.
മനുഷ്യന് കിട്ടാവുന്ന, മനുഷ്യജീവിതത്തിന് കിട്ടാവുന്ന ഏറ്റവും വലിയ നിർവ്വചനം, അർത്ഥം, അംഗീകാരം.
ദൈവത്തിന്റെ പ്രതിനിധി, ഖലീഫ.
മനുഷ്യരിൽ ആരെങ്കിലും മാത്രമല്ല; മനുഷ്യർ മുഴുവൻ ദൈവത്തിന്റെ പ്രതിനിധി, ഖലീഫ.
മുഴുവൻ മനുഷ്യരുടെയും ജീവിതത്തിന് അർത്ഥമുണ്ട്.
പ്രാതിനിധ്യം.
ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്കുള്ള കാര്യങ്ങൾ ചെയ്തുപോകാൻ വേണ്ടിയുള്ള ജീവിതം മനുഷ്യന്റെത്.
ജീവിതത്തിന് ദൈവം നൽകിയ അർത്ഥവും ലക്ഷ്യവുമായ അർത്ഥവും ലക്ഷ്യവും മനുഷ്യൻ അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും, സമ്മതിച്ചുകൊണ്ടായാലും അല്ലെങ്കിലും നിറവേറ്റും.
ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) ആണെന്ന് സ്വയം അറിഞ്ഞാലും ഇല്ലെങ്കിലും, നിഷേധിച്ചാലും വിശ്വസിച്ചാലും മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി മാത്രമായിത്തീരുക നിർബന്ധം.
മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി ആവുക എന്നത് മനുഷ്യനിലെ ജനിതക ഗുണമാണ്, വിത്തുഗുണമാണ് എന്നർത്ഥം.
ദൈവികമായ എല്ലാ അധികാരവും പ്രമാണിത്തവും മനുഷ്യന് ഭൂമിയിൽ എല്ലാറ്റിന് മേലും ഉണ്ടാവുമെന്ന് സാരം.
ദൈവത്തിന്റെ പ്രതിനിധികളാണ് മനുഷ്യർ മുഴുവൻ.
മനുഷ്യരിൽ ആരെങ്കിലും മാത്രമല്ല; പകരം മനുഷ്യർ മുഴുവൻ ദൈവത്തിന്റെ പ്രതിനിധികളാണ്.
മനുഷ്യൻ അതറിഞ്ഞാലും ഇല്ലെങ്കിലും മനുഷ്യർ മുഴുവൻ ദൈവത്തിന്റെ പ്രതിനിധികളാണ്.
മനുഷ്യൻ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും മനുഷ്യർ മുഴുവൻ ദൈവത്തിന്റെ പ്രതിനിധികളാണ്.
അതുകൊണ്ട് തന്നെയാവണം ഖുർആൻ ഒന്നുകൂടി വ്യക്തമാക്കിയത്:
“നിങ്ങൾക്ക് (നിങ്ങൾ മനുഷ്യർക്ക്) ആകാശ ഭൂമികളിലുള്ളതെല്ലാം കീഴ്പ്പെടുത്തി തന്നിരിക്കുന്നു.” (ഖുർആൻ)
എന്തുകൊണ്ട് ഖുർആൻ ഇങ്ങനെ ആകാശ ഭൂമികളിലുള്ളതെല്ലാം കീഴ്പ്പെടുത്തി തന്നിരിക്കുന്നു എന്ന് പറഞ്ഞു.
ദൈവത്തിന്റെ പ്രതിനിധിയാവണമെങ്കിൽ, ദൈവത്തിന്റെ പ്രതിനിധിയായി ചെയ്യേണ്ടത് ചെയ്യാനാവണമെങ്കിൽ ആകാശ ഭൂമികളിലുള്ളതെല്ലാം മനുഷ്യന്റെ ആവശ്യത്തിനും വളർച്ചക്കുമനുസരിച്ച് കീഴ്പ്പെട്ടിരിക്കണം, കീഴ്പ്പെട്ടുവരണം.
ഇതിങ്ങനെ പറഞ്ഞ്, ദൈവം മനുഷ്യനെ മറ്റെല്ലാറ്റിനെയും എന്ന പോലെ വെറുതേ സൃഷ്ടിച്ച് വിട്ടതല്ല എന്നും ഖുർആൻ വ്യക്തമാക്കുന്നു:
കീഴ്പ്പെടുത്താനും പ്രതിനിധിയായി അധികാരം കാണിച്ച് ജീവിക്കാനുമുള്ള കരുത്തും ആയുധവും നൽകാതെയല്ല മനുഷ്യനെ അങ്ങനെ ദൈവത്തിന്റെ പ്രതിനിധിയാവാൻ സൃഷ്ടിച്ച് വിട്ടത്.
“ആദമിനെ നാം എല്ലാ നാമങ്ങളും (ശാസ്ത്രങ്ങളും) പഠിപ്പിച്ചു.” (ഖുർആൻ)
ആദമെന്ന മനുഷ്യ വിത്തിൽ മനുഷ്യന്റെ തന്നെ ക്രമപ്രവൃദ്ധമായ വളർച്ചക്കനുസരിച്ച് വേണ്ട എല്ലാ അറിവുകളും ശാസ്ത്രങ്ങളും, വളരാനും വളർത്താനും വേണ്ട വിത്ത് ഗുണമായി തന്നെ നിക്ഷേപിച്ചുവെച്ചിട്ടുണ്ട് എന്നർത്ഥം.
വാക്കുകൾ പഠിപ്പിച്ചു എന്ന് പറഞ്ഞാൽ എല്ലാ ശാസ്ത്രവും അതിന് വേണ്ട ജ്ഞാനവും നൽകി എന്ന് തന്നെയാണ് അർത്ഥം.
അങ്ങനെയാണ് ഖുർആൻ ഒന്നുകൂടി കടന്നു പറഞ്ഞത്: “ആദം സന്തതികളെ (മനുഷ്യരെ ആകെത്തന്നെയും) നാം ആദരിച്ചിരിക്കുന്നു (ഉൾകൃഷ്ട്രരാക്കിയിരിക്കുന്നു).”
“മനുഷ്യനെ നാം ഉന്നതമായ രൂപ ഭാവത്തിൽ സൃഷ്ടിച്ചിരിക്കുന്നു.” (ഖുർആൻ)

.jpg)
No comments:
Post a Comment