Thursday, November 5, 2026

ഉത്തരേന്ത്യയിൽ മുസ്ലിംകൾക്കിടയിൽ ജാതികൾ ഉണ്ടെങ്കിൽ….???

 ഉത്തരേന്ത്യയിൽ മുസ്ലിംകൾക്കിടയിൽ ജാതികൾ ഉണ്ടെന്ന് ആരെങ്കിലും പറയുന്നത് ശരിയെന്ന്വെച്ചാൽ  തന്നെയും അത് ഉത്തരേന്ത്യയിലെ വിവരക്കേടിന്റെ കഥയാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കഥയല്ല.


അതൊക്കെ  വിവരക്കേട് മൂലമുണ്ടായതും ഇന്ത്യൻ ജാതിസമ്പ്രദായം അപ്പടി കടന്നുവന്നതും മാത്രം.


ഇസ്ലാമിൽ ജാതിയും ജാതീയതയും ഇല്ല, ഇസ്ലാം വിശ്വസിച്ച്  പിന്തുടരുന്ന  മുസ്ലിംകളിലും ജാതിയും ജാതീയതയും ഇല്ല.


ഏത് നിലക്കും ഇസ്ലാമിലും  മുസ്ലിംകളിലും  ജാതിയും ജാതീയതയും  ഇല്ല എന്നത് ആർക്കും വ്യക്തമായി അറിയുന്ന,  അറിയാവുന്ന കാര്യംമാത്രം.


*******


ഇന്ത്യയിൽ മുസ്ലിംകളുടെ ഇടയിൽ എന്ന് പറഞ്ഞത് തന്നെ ശ്രദ്ധിക്കുക.


ഇന്ത്യയിൽ… 


വൃത്തികേട് നിറഞ്ഞ ഒരിടത്ത് അവിടെയുള്ളവരിൽ ഒക്കെയും അവർ ജാഗരൂകരല്ലെങ്കിൽ ആവൃത്തികേട് കയറിവരും. 


മീൻ മാർക്കറ്റിൽ പോയവനിൽ മീൻ മണം കയറിവരുന്നത് പോലെ തന്നെ. ചുറ്റുപാട് ഉണ്ടാക്കുന്നസ്വാധീനം.


അങ്ങനെ കയറിവന്ന ജന്മ-കുല  പെരുമയുടെയും ഉച്ചനീചത്വത്തിന്റെയും വൃത്തികേടുകൾ ഇന്ത്യൻമുസ്ലിംകളിൽ ഉണ്ട്. 


പക്ഷേ ആ ഉച്ചനീചത്വ ജാതീയ വൃത്തികേടുകൾ ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളിൽ ഇല്ല, ഉള്ളതല്ല.


ഹൈന്ദവതയിലെ മുജ്ജന്മ പാപ-പുണ്യ വിശ്വാസം.


മുജ്ജന്മ പാപ-പുണ്യത്തിന്റെ  അടിസ്ഥാനത്തിലാണ് ഓരോരുത്തന്റെയും ഓരോ ജന്മമെന്നവിശ്വാസം.


ഓരോരുത്തന്റെയും ജന്മം മുജ്ജന്മ പാപ-പുണ്യങ്ങളുടെ ഫലമായി മാത്രമുണ്ടാവുന്ന പുനർജന്മം മാത്രമാണെന്ന വിശ്വാസം (ഹിന്ദുമതത്തിന്റേത് എന്ന് പറയപ്പെടുന്ന വിശ്വാസം).


മനുസ്മൃതി തൊട്ട് പുരാണങ്ങളും വേദങ്ങളും എല്ലാം ശരിവെക്കുന്ന ചാതുർവണ്ണ്യ വിശ്വാസം. 


ഇത് ഇന്ത്യയിലെ ഹിന്ദുക്കഉൾ എന്ന് ഈയ്യടുത്ത് വിളിക്കപ്പെടുന്നവരിൽ   ഉച്ചനീചത്വ ജാതീയ വൃത്തികേടുകൾ ഉണ്ടാക്കി. 


ഇത് ഇന്ത്യയിലെ ഹിന്ദുക്കഉൾ എന്ന് ഈയ്യടുത്ത് വിളിക്കപ്പെടുന്നവരെഉച്ചനീചത്വ ജാതീയ വൃത്തികേടുകൾ നടപ്പാക്കുന്നതിൽ ഒരുതരം വേദനയും ഇല്ലാത്തവരാക്കി.


അങ്ങനെയുള്ള  മുജ്ജന്മ പാപ-പുണ്യ പുനർജന്മ വിശ്വാസം സംഭാവന  ചെയ്യാത്ത ഇസ്ലാം മുസ്ലിംകളിൽ അതുവെച്ചുള്ള ഉച്ചനീചത്വം ഉണ്ടാക്കിയില്ല. 


പകരം  മനുഷ്യരെല്ലാവരും ഒരുപോലെ ഒന്ന്, ഒരൊറ്റ ദൈവത്തിന് മുൻപിൽ ഒന്നുപോലെ എന്നും മാത്രം ഇസ്ലാംവരുത്തി.


എന്നുവെച്ചാൽ ഇസ്ലാം വിശ്വസിച്ച്  പിന്തുടരുന്നത് കൊണ്ട് മുസ്ലിംകളായവരുടെ ജീവിതത്തിലും ലോകത്തും ജന്മം കൊണ്ട് ചാപ്പയാവുന്ന ജാതിയും ജാതീയ ഉച്ചനീചത്വവും ഇല്ല, ഉണ്ടാവില്ല എന്നർത്ഥം.


********


ഇന്ത്യയിലെ സർക്കാറുകൾ ഇന്ത്യൻമുസ്ലിംകളിൽ ജാതികൾ ഉണ്ടെന്ന് നിശ്ചയിച്ചാൽ ഇസ്ലാമിൽ ജാതി ഉണ്ടാവുമോ, ഇസ്ലാമിൽ ജാതിസമ്പ്രദായം ഉണ്ടെന്ന് പറയാനാവുമോ? 


ഇസ്ലാമിന് അടിസ്ഥാനം ഇസ്ലാം മാത്രമല്ലേ, ഖുർആനും ഒപ്പം മുഹമ്മദ് നബി കാണിച്ച മാതൃകയുംമാത്രമല്ലേ ഇസ്ലാമിന്  അടിസ്ഥാനം?


ഇസ്ലാമിന് അടിസ്ഥാനം ഇന്ത്യൻ സർക്കാരും  സർക്കാർ രേഖകളും അല്ലല്ലോ?


സർക്കാർ നിശ്ചയിച്ച മുസ്ലിംകളിലെ ജാതികൾ ഇസ്ലാം അനുവദിക്കുന്ന, നിദ്ദേശിക്കുന്ന ജാതികൾഅല്ല.


ഇസ്ലാമികമായി ഒരൊറ്റ മനുഷ്യനും ഒരൊറ്റ ഭൂമിയും ഒരൊറ്റ ദൈവവും ഒരൊറ്റ വ്യവസ്ഥിതിയുംമാത്രമേ ഉള്ളൂ.

No comments: