Monday, November 16, 2026

ഫാസിസം ഒരുങ്ങിയിരിക്കുന്നു: ഒരു വിസിൽ മുഴക്കിയാൽ എല്ലാം നടപ്പാക്കാവുന്ന കോലത്തിൽ

 ഒരു വിസിൽ മുഴക്കിയാൽ എല്ലാം നടപ്പാക്കാവുന്ന കോലത്തിൽ 

ഫാസിസം എല്ലാവർക്കുമെതിരെ എല്ലാ നിലക്കും ഒരുങ്ങിയാണുള്ളത്. 


പക്ഷെ, അതേ ഫാസിസത്തിനെതിരെ ആർക്കും ഒരൊരുക്കവും ഇല്ല. അവനവന്റെഅൽപ്പ-പ്രാദേശിക-അധികാര താല്പര്യമല്ലാതെ.


******


ആടിനെ പിടിച്ച് പട്ടിയാണെന്ന് പറഞ്ഞ് കൊന്നാൽ?


അധികാരം പട്ടിയാണെന്ന് പറഞ്ഞാൽ എല്ലാവരും അത് പട്ടിയാണെന്ന് തന്നെ വിശ്വസിക്കണം.


തെളിവും ന്യായവും ഇല്ലാതെ യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ നിരപരാധികളെഅപരാധികളായി കാണിച്ച് ശിക്ഷിച്ചാൽ, കൊന്നുകളഞ്ഞാൽ അതും വിശ്വസിക്കണം.


എന്നിട്ടോ ? 


സൗദിയിലും മറ്റും നീണ്ട വിചാരണകൾക്കും തെളിവെടുപ്പിനും ശേഷം മാത്രം നൽകുന്ന ശിക്ഷയെഎതിർക്കണം.


വ്യഭിചാരത്തിനും ബലാൽസംഗത്തിനും ഇസ്ലാം നൽകുന്ന ശിക്ഷയെ എതിർക്കണം.


ഇസ്ലാം ചുരുങ്ങിയത് ശിക്ഷിക്കുന്നത് കോടതി മുഖാന്തിരം മാത്രം, വ്യക്തമായ തെളിവ് നൽകിതെളിയിക്കപ്പെട്ടതിന് ശേഷം മാത്രം, ഇത്രയൊന്നും അന്ധമായല്ലാതെ മാത്രം എന്നത് മറക്കണം.


നാല് സാക്ഷികൾ കൃത്യമായും വ്യക്തമായും കണ്ടെന്നും നടന്നെന്നും പറഞ്ഞാൽ മാത്രം ഇസ്ലാമിലെ വ്യഭിചാരത്തിനു ശിക്ഷ. അത്രക്ക് പൊതുമധ്യത്തിൽ വ്യഭിചാരം ചെയ്താൽ മാത്രം ശിക്ഷ.


സ്വകാര്യമായി ചെയ്യുന്നത്, നാല് സാക്ഷികൾ കൃത്യമായും വ്യക്തമായും കാണാത്തത് ആരോപണമായി പുറത്ത് പറഞ്ഞാൽ, ആ ആരോപണം പറഞ്ഞവനാണ് ഇസ്ലാമിൽ ശിക്ഷ എന്നും കൃത്യമായി ഓർക്കണം.


********


ഭരണകൂടം പ്രതിസന്ധിയിൽ ആകുമ്പോഴൊക്കെ, 


ആരെയും കൊല്ലുക, 


കൊന്നതിന് ശേഷം അവരുടെ കയ്യിൽ ആയുധം വെച്ച് കൊടുക്കുക, 


അവർക്ക് ഒരു മുസ്ലിം വേഷവും പേരും നൽകുക,  


അവരെ സൗകര്യം പോലെ തീവ്രവാദി, ഭീകരവാദി എന്ന്  വിളിക്കുക. 


സംഗതി വളരെ എളുപ്പം. 


തിരിച്ചൊന്നും പറയാൻ സാധിക്കാത്ത വിധം രാജ്യസുരക്ഷയെന്ന കഴുത്തിൽ കത്തിവെച്ച് തന്നെമുടിവെട്ടുകാരൻ വിലപേശണം.


രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനുംഅതാണ് എളുപ്പം.


*******


ഉള്ളിലൊന്നും പുറത്തൊന്നും കൊണ്ടുനടക്കുന്നവർക്കും, 


കുഴപ്പങ്ങളിലൂടെയും കലാപങ്ങളിലൂടെയും ഒപ്പം എല്ലാവരെയും കൊന്നും വഞ്ചിച്ചും മാത്രംഅധികാരം നേടുന്നവർക്കും,  


എല്ലാവരോടും എല്ലാ കാര്യത്തിലും കളവ് മാത്രം പറയുന്നവർക്കും,


വെറുപ്പും ശത്രുതയും മാത്രം ആയുധമാക്കുന്നവർക്കും 


ഇങ്ങനെയെ പറയാൻ തോന്നേണ്ടതുള്ളൂ, 


ഇങ്ങനെ പറയാനല്ലാതെ അവർക്ക് വേറൊന്ന് പറയാൻ തോന്നിയാൽ നമ്മൾ ശരിക്കുംഅത്ഭുതപ്പെടണം, 


കേൾക്കുന്ന നമ്മളെയും പറയുന്ന അവരെയും നമ്മൾ ഒരുപോലെ സംശയിക്കണം.


******

No comments: