ഇതൊരു ഖുർആൻ സൂക്തം.
“ഒരു വിഭാഗത്തോടുള്ള വെറുപ്പ് (ഒരു വിഭാഗത്തിന്റെ (നിങ്ങളോടുള്ള) വെറുപ്പ്) അവരോട് അനീതിചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ…” (ഖുർആൻ)
അതേ, അതാണ് ഇന്ത്യയിൽ ഭരണകൂട പാർട്ടിയും സംഘ ശക്തിയും ഓർമ്മിക്കേണ്ടത്.
കാരണം അതാണ്, ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രമാണ് ഇന്ത്യയിലെ ഭരണകൂട പാർട്ടിക്കുംസംഘശക്തിക്കും ആകയാലുള്ള ആദർശം.
വെറുപ്പ്, അസൂയ, ശത്രുത.
മുസ്ലിംകളോടുള്ള വെറുപ്പും അസൂയയും ശത്രുതയും വെച്ച് ആവുന്നത്ര അനീതി ചെയ്യുക എന്നഏക ആദർശം.
ഖുറാനിൽ ഒരു സമൂഹത്തോടും ഉള്ള വെറുപ്പില്ല, അനീതി ചെയ്യാനുള്ള ആഹ്വാനമില്ല.
ഖുർആൻ ആകയാൽ ചെയ്തത്, ഇല്ലാത്ത പ്രതീക്ഷകൾ നൽകി സമൂഹത്തെ ചൂഷണം ചെയ്യുന്ന തെറ്റായ ഉച്ചനീച്ചത്വങ്ങളെ, ഉച്ചനീചത്വങ്ങൾക്ക് ആധാരമായ തെറ്റായ വിശ്വാസങ്ങളെ, ആൾദൈവങ്ങളെ, ബിംബങ്ങളെ ചോദ്യം ചെയ്യുക, നിഷേധിക്കുക മാത്രം.
********
വൃത്തികേട് നിറഞ്ഞ ഇടങ്ങളിൽ നിന്ന് കയറിവന്ന വൃത്തികേടുകൾ മുസ്ലിംകളിൽ ഉണ്ട്എന്നുതന്നെയാണ് പറഞ്ഞത്.
പക്ഷേ മുസ്ലിംകളിൽ കയറിക്കൂടിയ വൃത്തികേടുകൾ ഇസ്ലാമിൽ ഇല്ല, ഇസ്ലാമിൽ ഉള്ളതല്ല.
ഇസ്ലാം വിശ്വസിച്ച് പിന്തുടരുന്നത് കൊണ്ട് മുസ്ലിംകളായ മുസ്ലിംകളുടെ ജീവിതത്തിലും ലോകത്തുംജന്മം കൊണ്ട് ചാപ്പയാവുന്ന ജാതിയും ജാതീയ ഉച്ചനീചത്വവും ഇല്ല.
******
ഇസ്ലാമിനെ വെളുപ്പിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല.
മറ്റൊന്നുകൊണ്ടുമല്ല.
സ്വതവേ വെളുത്തതിനെ ഒന്നുകൂടി വെളുപ്പിക്കേണ്ടതില്ല എന്നതിനാൽ.
സ്വതവേ വെളുത്തതിനെ വെളുത്തതായി കാണിക്കുക വളരെ എളുപ്പം മാത്രം എന്നതിനാൽ.
ആകയാൽ ചെയ്യേണ്ടിവരുന്നത് മുകളിൽ ഉണ്ടെന്ന് പുറമേയുള്ളവർക്ക് തോന്നുന്ന ചളിയും കച്ചറയും(അതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിക്കുന്നവരോട്) ഇസ്ലാം അതല്ലെന്ന് വ്യക്തമാക്കുക മാത്രം.
കണ്ണാടിയുടെമേൽ വന്നുപെട്ട കച്ചറയല്ല കണ്ണാടി എന്ന് പറയുന്ന പണി. അതത്ര പ്രയാസമുള്ളപണിയല്ല.
ഒപ്പം ആ കച്ചറ തുടച്ചുകളയുന്ന പണിയും അത്ര പ്രയാസമുള്ള പണിയല്ല.
വന്നുപെട്ട കച്ചറ കണ്ണാടിയല്ലെന്ന് പറഞ്ഞുഫലിപ്പിക്കാൻ വലിയ പ്രയാസം ആർക്കും ഉണ്ടാവില്ല.
വന്നുപെട്ട ആ കച്ചറ കണ്ടിട്ട് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നുണർത്തുക എളുപ്പമുള്ളകാര്യം മാത്രം.
അതുപോലെ തന്നെ ഇസ്ലാമും അതിന്റെ തനത് സ്വഭാവത്തിൽ.
ആരുടെയും ഒരുതരം കൂട്ടിച്ചേർക്കലുകളും മിനുക്ക് പണികളും ആവശ്യമില്ലാത്ത വിധംതിളങ്ങുന്നത്, നിങ്ങളുടെ മുഖം കാണിച്ചുതരുന്നത്.

.jpg)
No comments:
Post a Comment