ഇസ്ലാമിലെ സ്ത്രീക്ക്
സ്വയം എത്ര സമ്പന്നയാണെങ്കിലും ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും ഭൗതികമായിസംരക്ഷിക്കാനുള്ള ഭാരവും ബാദ്ധ്യതയും ഭാരവും ഇല്ല.
പ്രകൃതിദത്ത സ്വഭാവം കൊണ്ട് അവൾ ചെയ്യുന്നതിന് പകരമായി, അവൾക്ക് ചെയ്യേണ്ടിവരുന്നതിന്പകരമായി, അവളെ പൂർണമായും സംരക്ഷിക്കുംവിധം അവളിൽ വിത്തിറക്കുന്ന പുരുഷൻ സ്വയംമുഴുവൻ ഭാരവും ബാധ്യതയും ഏറ്റെടുക്കണം എന്ന നിർബന്ധ നിബന്ധനയോടെയാണ് ഇസ്ലാംകാര്യങ്ങളെ നിരീക്ഷിക്കുന്നത്, നിശ്ചയിക്കുന്നത്.
അതുകൊണ്ട് കൂടിയാണ് ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശത്തിൽ പകുതി എന്നായത്.
സ്ത്രീക്കും കുട്ടികൾക്കും വേണ്ടി ചിലവഴിക്കേണ്ടത് പുരുഷനായ ഭർത്താവ് മാത്രം എന്നതിനാൽ.
സ്ത്രീയേയും കുട്ടികളെയും സംരക്ഷിക്കേണ്ട ബാധ്യത പുരുഷനാണ് എന്നതിനാൽ.
ഇസ്ലാമിലെ സ്ത്രീക്ക് ചിലവില്ല, അവൾ ചിലവാക്കേണ്ടതില്ല.
ഇസ്ലാമിലെ സ്ത്രീക്ക് സമ്പത്ത് വെറും വെറുതെ വെക്കാം. അവൾക്ക് വേണ്ടി മാത്രം ആവശ്യം പോലെഉപയോഗിക്കാം.
ഇസ്ലാമിലെ സ്ത്രീക്ക് പുരുഷന് സ്ത്രീധനം കൊടുക്കേണ്ടതില്ല; പകരം പുരുഷനാണ് സ്ത്രീക്ക്സ്ത്രീധനം (മഹർ. പുരുഷൻ സ്ത്രീക്ക് കൊടുക്കുന്ന പുരുഷധനം) നൽകേണ്ടത്.
സ്ത്രീയെയും കുഞ്ഞുങ്ങളെയും ഏത് നിലക്കും എല്ലാ കാര്യങ്ങളും നടത്തിക്കൊടുത്ത്സംരക്ഷിക്കാൻ ബാധ്യതയുള്ള ഇസ്ലാമിലെ പുരുഷന് പക്ഷേ ഒരു ഘട്ടത്തിലും സ്ത്രീയുടെസ്വത്തിലും സമ്പത്തിലും കയ്യിടാൻ പറ്റില്ല, പാടില്ല.
അതാണ്, അങ്ങനെയാണ് ഇസ്ലാമികമായ തിട്ടൂരം.
ഓർക്കണം: ചരിത്രത്തിൽ ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം തന്നെ നൽകിയ ഏക പ്രത്യേശാസ്ത്രംഇസ്ലാമാണ്.
അതും സ്വന്തം മാതാപിതാക്കളുടെ സ്വത്തിൽ നിന്ന് മാത്രമല്ല ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശംനൽകിയത്.
മക്കളുടെയും ഭർത്താവിന്റെയും ഒക്കെ സ്വത്തിൽ നിന്ന് കൂടിയാണ് ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശംനൽകിയത്.
വിവാഹ സമയത്ത് പോലും പുരുഷൻ സ്ത്രീക്ക് നിർബന്ധമായും അങ്ങോട്ട് ധനം (മഹർ) നൽകണംഎന്നതാണ് ഇസ്ലാം നിശ്ചയിച്ച ഏകവും ഏറ്റവും വലിയതുമായ അതുല്യ മാതൃക.
ഇസ്ലാം മാത്രമാണ് സ്ത്രീക്ക് വിവാഹ സമയത്ത് നിർബന്ധമായും അങ്ങോട്ട് ധനം (മഹർ) നൽകണംഎന്ന് നിശ്ചയിച്ച ഏക മതം, പ്രത്യേശാസ്ത്രം.
അതും, വേണമെങ്കിൽ, മഹർ എന്നത് സ്ത്രീ ആവശ്യപ്പെടുന്നത്ര വരെ എന്നുമുണ്ട്.
അവൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ പുരുഷന്റെ പകുതിയാണ് എന്നത് കുറവാണെന്ന്തോന്നുന്നുണ്ടെങ്കിൽ മനസ്സിലാക്കണം:
അപ്പുറത്ത് അവളുടെ ഭർത്താവായ പുരുഷന് ഇരട്ടി കിട്ടുന്നുണ്ട് . അതുവെച്ച് ആ കുറവ്നികത്തപ്പെടും. ഫലത്തിൽ തുല്യമാവും.
ഫലത്തിൽ ഒരുപോലെയാവും. മഹർ എന്നത് സംഗതിയെ അവൾക്ക് കുറച്ച് കൂടുതലുമാക്കും.
സ്ത്രീയെ കുറിച്ച് കൃഷിയിടം എന്ന് ഖുർആൻ ഒരുവേള ഉപമിച്ചത് വെറുമൊരു സാന്ദർഭികമായഒരുപമ മാത്രം.
സ്ത്രീയിലേക്ക് പുരുഷൻ അങ്ങോട്ട് പോകണം, സ്ത്രീയെ അവൾക്ക് പരിചയമില്ലാത്ത തന്റെനാട്ടിലേക്കും കുടുംബത്തിലേക്കും കൊണ്ടുവന്ന് പീഡിപ്പിക്കുന്ന അവസ്ഥ ഉണ്ടാവരുത് എന്നഅർത്ഥത്തിൽ മാത്രം.
ആ ഉപമ വെറും ലൈംഗികാർത്ഥത്തിൽ മാത്രമുള്ള നിയമമോ നിർദ്ദേശമോ അല്ല.
നിങ്ങൾ ആളൊരു സിംഹമാണെന്ന് ഉപമിച്ചാൽ നിങ്ങൾ മൃഗമാണെന്നോ നാൽക്കാലിയാണെന്നോഅർത്ഥമില്ല.
ഉപമകളെ അങ്ങനെ മനസ്സിലാക്കാതെ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത് തെറ്റിദ്ധരിപ്പിക്കാൻആർക്കും സാധിക്കും.
ഒന്നുറപ്പാണ്, എവിടുന്നൊക്കെയോ കിട്ടിയത് അപ്പടി പറയുന്നതല്ലാതെ, അങ്ങനെവിമർശിച്ചുപറയുന്ന ആരും സ്വതന്ത്രമായി ഖുർആൻ വായിച്ചിട്ടില്ല, വായിക്കാൻ ശ്രമിച്ചിട്ടില്ല.
അതുകൊണ്ട് കൂടിയാണ് ഇത്രയെളുപ്പം ഖുർആനെ കുറിച്ച് മുൻവിധികൾ പറയാനുംതെറ്റിദ്ധാരണകൾ പരത്താനും സാധിക്കുന്നത്.
ഏറ്റവും എളുപ്പം മുടക്കുമുതലില്ലാതെ ഉണ്ടാക്കാവുന്ന രണ്ട് കാര്യങ്ങളാണ് മുൻവിധികളുംതെറ്റിദ്ധാരണകളും.
ശരിയായ ധാരണകൾക്കും അറിവ് തന്നെയാവുന്ന വിധികൾക്കും പണിയെടുക്കണം, പഠിക്കണം.
മുൻവിധികൾ ആരുടേയും കാഴ്ചക്കും ബുദ്ധിക്കും മറയിടും, അന്വേഷണത്തിന് തടസ്സംസൃഷ്ടിക്കും, തടവറ സൃഷ്ടിക്കും.
********
വൃത്തികേട് നിറഞ്ഞ നാട്ടിൽ നിന്ന് കയറിവന്ന വൃത്തികേടുകൾ മുസ്ലിംകളിലും ഉണ്ട്.
പക്ഷേ മുസ്ലിംകളിൽ വല്ല വിധേനയും കയറിക്കൂടിയ ആ ജാതീയ വൃത്തികേടുകൾ ഇസ്ലാമിൽ ഇല്ല, ഇസ്ലാമിൽ ഉള്ളതല്ല.
ഇസ്ലാം വിശ്വസിച്ച് പിന്തുടരുന്നത് കൊണ്ട് മുസ്ലിംകളായ മുസ്ലിംകളുടെ ജീവിതത്തിലും ലോകത്തുംജന്മം കൊണ്ട് ചാപ്പയാവുന്ന ജാതിയും ജാതീയ ഉച്ചനീചത്വവും ഇല്ല.
********
ഒരാൾക്കും ജന്മം കൊണ്ട് മുസ്ലിം ആവാൻ പറ്റില്ല, ഇസ്ലാം മത വിശ്വാസിയാവാൻ പറ്റില്ല.
ജന്മം ഇന്ത്യൻ രജിസ്റ്ററിലെ സാമുദായിക മുസ്ലിം ആവുന്നത് കൊണ്ട് ആരും യഥാർത്ഥ മുസ്ലിമോഇസ്ലാം മത വിശ്വാസിയോ ആവുന്നില്ല.
ഇസ്ലാം മത വിശ്വാസിയായ മുസ്ലിം ആവാൻ അവൻ അനുവർത്തിക്കേണ്ട കാര്യങ്ങൾഅനുവർത്തിക്കുമെങ്കിൽ മാത്രമേ അയാൾ ഇസ്ലാം മത വിശ്വാസിയായ മുസ്ലിം ആവൂ.

.jpg)
No comments:
Post a Comment