അല്ലെങ്കിലും ഇറാനെ കീഴ്പ്പെടുത്തിയാൽ നഷ്ടം ചൈനക്കാണ്.
ഇറാനെ കീഴ്പ്പെടുത്തുന്നത് നേർക്കുനേരെയല്ലാതെ ചൈനയെ കീഴെപ്പെടുത്തുന്നതിന് തുല്യമാണ്.
ചൈന ഇറാനെ ഏതെങ്കിലും നിലക്ക് സഹായിക്കുന്നത് കൊണ്ടല്ല ഇത് പറഞ്ഞത്.
ചൈനയുടെ തൊട്ടയൽവാസിയാണ് ഇറാൻ.
ചൈനയുടെ പെട്രോൾ ആശ്രയവുമാണ് ഇറാൻ.
പ്രത്യേകിച്ചും വെനസ്വേലയെ അമേരിക്ക തട്ടിക്കൊണ്ടുപോയ സ്ഥിതിയ്ക്ക് ചൈനയെ ഒന്നുകൂടി ശ്വാസംമുട്ടിക്കാലാണ് ഇറാനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ അമേരിക്ക ലക്ഷ്യംവെക്കുന്നത്.
ഇറാനെ കീഴ്പ്പെടുത്തുന്നതിലൂടെ അമേരിക്ക ചൈനയെ കൂടിയാണ് കീഴടക്കുന്നത്.
ചൈന ഇറാനെ സഹായിച്ചാലും ഇല്ലെങ്കിലും ഇറാനെ ഒതുക്കുന്നതിലൂടെ ചൈനയെനേർക്കുനേരല്ലാതെ ഒതുക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.
ചൈന ഇത് മനസ്സിലാക്കാതിരിക്കില്ല.
അതുകൊണ്ട് തന്നെ പിന്നാമ്പുറത്ത് നിന്ന് ചൈന വേണ്ടത് വേണ്ടപോലെ ചെയ്ത് കളിക്കുന്നുമുണ്ടാവും.
തെമ്മാടി അമേരിക്കക്ക് മറ്റൊരു തെമ്മാടിരാജ്യമായ ഇസ്രായേലിനെ സഹായിക്കുക മാത്രമല്ല, ഇസ്രയേലിന് വേണ്ടി മാത്രം ഏത് രാജ്യത്തെയും ആക്രമിക്കുകയും ചെയ്യാമെങ്കിൽ,
ചൈനയോ റഷ്യയോ ഇറാനെ സഹായിക്കുന്നതിൽ ഒരു തെറ്റുമില്ല.
എന്ന് മാത്രമല്ല, ചൈനയോ റഷ്യയോ ഇറാനെ വ്യക്തമായും സഹായിക്കുക മാത്രമാണ് ചെയ്യേണ്ടത്.
എന്തിന്.
നീതി നടപ്പാവാൻ.
ചോദിക്കാനും പറയാനും ആളുണ്ടെന്ന് വരുത്താൻ.
തെമ്മാടിത്തവും അതിന്റെ ധിക്കാരമനോഭാവവും അക്കസാനിപ്പിക്കാൻ.
ശാക്തികസംതുലനം ഉണ്ടാക്കാൻ.
ശാക്തികസംതുലനം ഉണ്ടാക്കാൻ വേണ്ടതൊക്കെ ഇറാൻ ഒറ്റക്ക് തന്നെ ചെയ്യുന്നുണ്ട്.
ആയുധബലത്തിൽ മാത്രം അഹങ്കരിക്കുന്ന, കളവും ഭീഷണിയുമല്ലാതെ ആശയബലമില്ലാത്ത അമേരിക്ക ഒന്നുമല്ല, ഒരു പുല്ലുമല്ല എന്ന് ഇറാൻ തന്നെ വരുത്തുന്നുണ്ട്.
ഇറാന്റെ കൂടെ ചൈനയും റഷ്യയും വരമ്പത്ത് ഒന്ന് നിന്നുകൊടുത്താൽ മാത്രം മതി.
ലോകം ഇനി ഏകധ്രുവലോകമല്ലാതായിത്തീരും.
തെമ്മാടിത്തം നിയമവും നീതിയും ഉണ്ടാക്കുന്ന, തെമ്മാടിത്തം തന്നെ നിയമവും നീതിയും ആവുന്ന ലോകക്രമം അവസാനിക്കും.

.jpg)
No comments:
Post a Comment