Saturday, March 7, 2026

ഇസ്ലാം വംശീയയതയും ജാതീയതയും ഗോത്രീയതയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്.

ഏത് മതവും ആവശ്യമായാൽ മാറാനുള്ളതാണ്.

അതിനേക്കാൾ നല്ലത് കണ്ടാൽ ആ നല്ലതിലേക്ക് മാറാനുള്ളതാണ് മതം.


അതെടുത്ത് പറയാനില്ലല്ലോ?


വംശം മാറാനുള്ളതല്ല. 

ജാതിയും ഗോത്രവും ഒന്നും മാറാൻ പറ്റില്ല.


വംശവും ജാതിയും ഗോത്രവും ഒക്കെ മാറാനുള്ള ഏകവഴിയാണ് ഇസ്ലാം.


ഇസ്ലാം വംശീയയതയും ജാതീയതയും ഗോത്രീയതയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്.


മതത്തിനുമപ്പുറം നിൽക്കുന്ന, ഒരൊറ്റ ദൈവം ഒരൊറ്റ മനുഷ്യൻ എന്ന് ധീരമായി പറഞ്ഞ് ലളിതമായി അത് പ്രയോഗിക്കുന്ന വിമോചന പ്രത്യേശാസ്ത്ര ജീവിതപദ്ധതി മതമാണ് ഇസ്ലാം.


അതുകൊണ്ട് തന്നെയാണ് ആര്യവംശം എന്നതൊക്കെ മറന്നും ഒഴിവാക്കിയും മനുഷ്യരെ മുഴുവൻ ഒന്നായിക്കാണുന്ന ഇസ്ലാമിലേക്ക് ഇറാനും ഇറാഖും ഈജിപ്തും ഒക്കെ ഒരുതരം രക്തച്ചൊരിച്ചിലും ആവശ്യമില്ലാതെ നല്ല അച്ചടക്കമുള്ൾ സംതൃപ്ത ജീവിതം കൊതിച്ച് കയറിവന്നത്.


ആറ്റുകാൽ പൊങ്കാലയും കുംഭമേളയും ഒക്കെയായ എന്തൊക്കെയോ ആയവയിൽ ഈ ഉത്തരാധുനിക കാലത്തും കുടുങ്ങിക്കിടക്കുന്നത്ര വളർച്ച പ്രാപിച്ചിട്ടില്ലാത്ത ഇന്ത്യൻ മനസ്സ് ജാതീയത തന്നെ ഇപ്പോഴും മുറിച്ചുകടക്കാത്തത്ര കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.


അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഈ വിശാലതയെയും വിശാലമതത്തെയും മനസ്സിലാവില്ല. 


അവർ ഇസ്ലാമിനെ തെറ്റിദ്ധരിച്ചു കാണുന്നത് അവർ കണ്ട് നടപ്പാക്കി ശീലിച്ച മാറാൻ പറ്റാത്ത ജാതിയും വംശവും പോയെയാണ്.


അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് കാര്യമായും മനസ്സിലാകുന്നത് വംശീയതയിലും ജാതീയതയിലും അടിസ്ഥാനമായിരിക്കുന്ന, അന്തർലീനമായിരിക്കുന്ന വെറുപ്പും അസൂയയും ശത്രുതയും പേടിയും മാത്രമാണ്.


ഇന്ത്യക്കാരുടെ മനഃശാസ്ത്രത്തിൽ ഒട്ടിനിൽക്കുന്ന, ജാതിസമ്പ്രദായത്തിൽ നിന്ന് സമ്മാനമായി കിട്ടിയ ആ വെറുപ്പും അസൂയയും ശത്രുതയും പേടിയും തന്നെ വേണ്ടവണ്ണം ഉപയോഗിക്കുന്ന, ഉപയോഗിക്കാൻ ഗവേഷണം നടത്തുന്ന ബിജെപിയും ആർഎസ്എസും (ആ വെറുപ്പും അസൂയയുംശത്രുതയും തന്നെ ഉപയോഗിച്ച്) വളർന്ന് പടരുന്നതും അതുകൊണ്ടാണ്.


അതുകൊണ്ട് കൂടിയാണ് അമേരിക്കയിലെ മഹാഭൂരിപക്ഷമടക്കം (രാജ്യദ്രോഹ ചിന്തയൊന്നും ബാധകമാക്കാതെ) ലോകജനത മുഴുവൻ ഇറാനനുകൂലമായി അമേരിക്കക്കെതിരായി ചിന്തിക്കുമ്പോൾ, അഭിപ്രായങ്ങൾ പരസ്യമായി രേഖപ്പെടുത്തുമ്പോൾ, ജാതിവ്യവസ്ഥ സമാനിച്ച വിധേയത്വവും പേടിയും ഒപ്പം കൂടെപ്പിറപ്പായ വെറുപ്പിനെയും ആദർശമാക്കിയ ഫാസിസത്തിന് ഇന്ത്യ വളക്കൂറുള്ള മണ്ണാവുന്നത്. ആ ഫാസിസം വിതരണം ചെയ്യുന്ന വെറുപ്പിന് അടിമപ്പെട്ട് ഇറാനെ അമേരിക്ക ആക്രമിച്ചതിൽ ആഘോഷിക്കുന്നത്.

No comments: