Monday, March 30, 2026

ജനാധിപത്യമല്ല, പകരം പേടിപ്പിക്കുന്ന, വേട്ടയാടുന്ന എന്തോ ആണ് ഇന്ത്യയിലുള്ളതെന്ന വസ്തുത….

ഇവിടെ ഇന്ത്യയിൽ എല്ലാ മുഖ്യധാരാകലാകാരന്മാരും രാഷ്ട്രീയ അഭിപ്രായങ്ങൾ, പ്രത്യേകിച്ചും ഭരണകൂടത്തിന്റെ പിടിപ്പുകേടിനെതിരെ വേണ്ടവിധം പറയായാതെ, പറയാനാവാതെ പേടിച്ചൊഴിഞ്ഞുമാറിയാണ്. 

ജനാധിപത്യമല്ല, പകരം പേടിപ്പിക്കുന്ന, വേട്ടയാടുന്ന എന്തോ ആണ് ഇന്ത്യയിലുള്ളതെന്ന വസ്തുതയാണത് വ്യക്തമാക്കുന്നത്.

അങ്ങ് അമേരിക്കയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും പുകൾപ്പെറ്റ കലാകാരന്മാർ മുതൽ എല്ലാ ഓരോരുത്തരും ഓസ്കാർ വേദികളെ വരെ അവരുടെ ഭരണാധികാരികളുടെയും ഭരണകൂടത്തിന്റെയും പിടിപ്പുകേടിനെതിരെ സംസാരിക്കാനുള്ള വേദിയാക്കുന്നു. ഭരണാധികാരികളെ തെറി പറയാൻ ഉപയോഗിക്കുന്നു.

ഈ യുദ്ധ ഘട്ടത്തിലും എൺപത് ലക്ഷം പേരാണ് ട്രംപിനും ഭരണകൂടത്തിനും എതിരെ, ഭരണകൂട പിടിപ്പുകേടിനെതിരെ അമേരിക്കയിൽ തെരുവിലിറങ്ങിയത്. 

ഭരണകൂട പിടിപ്പുകേടിനെതിരെ ഒന്ന് മിണ്ടിയാൽ, പ്രത്യേകിച്ചും സ്വന്തം രാജ്യം (തെറ്റോ ശരിയോ ആയ) യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ മിണ്ടിയാൽ രാജ്യദ്രോഹമാകുന്ന, രാജ്യദ്രോഹം ചാർത്തുന്ന നമ്മുടെ രാജ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്ന് വേണം ഇത് വായിക്കാൻ.

No comments: