Friday, March 13, 2026

അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.

 ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതിൽ: 


“അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയും എടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻസാധിക്കൂ.


അതേആ പറഞ്ഞതാണ് ശരി


അതങ്ങനെ തന്നെ പറഞ്ഞു സമ്മതിച്ചത് നന്നായി


ഇന്ത്യയും അറബ് രാജ്യങ്ങളെ പോലെ അമേരിക്കൻ പാവ രാജ്യമായി മാറുന്നു എന്നാണ് അങ്ങനെ പറയുന്നതിന്റെ, പറയേണ്ടിവരുന്നതിന്റെ അർത്ഥം. ഇന്ത്യയിലും ജനാധിപത്യമെന്ന് പേരിനെ ഉള്ളൂഎന്നർത്ഥം. 


അമേരിക്കൻ തെമ്മാടിത്ത മേൽക്കോയ്മക്ക് മുന്നിൽ ഇന്ത്യയും പരമാധികാര സ്വതന്ത്രരാജ്യമല്ലാതായിരിക്കുന്നു എന്നർത്ഥം 


നമ്മളൊക്കെ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്നതും പോലെ പരമാധികാര സ്വതന്ത്ര രാജ്യമല്ലാതായിരിക്കുന്നു ഇന്ത്യ ഇയ്യിടെയായി എന്നർത്ഥം.


ഇന്ത്യയിലും അമേരിക്കൻ പാവസർക്കാരാണ് ഉള്ളത് എന്ന് പറയാതെ പറയുകയുംസമ്മതിക്കുകയുമാണ് ഫലത്തിൽ “അറബ് രാജ്യങ്ങളുടെ അതേ നിലപാടാണ് ഇന്ത്യയുംഎടുത്തിട്ടുള്ളൂഇന്ത്യക്കും എടുക്കാൻ സാധിക്കൂ” എന്ന് പറയുമ്പോൾ നാം പറയാതെ പറയുന്നത്.


എല്ലാറ്റിനും അമേരിക്കൻ നിയന്ത്രണമുള്ളഅമേരിക്കൻ സമ്മതം വേണ്ട അറബ് പാവസർക്കാരുകൾ പോലെ പാവസർക്കാർ ഇന്ത്യയിലും എന്ന് എന്തോ വലിയ പുണ്യം പോലെ സമ്മതിക്കുന്നപറച്ചിലാണത്.


അത് തന്നെയാണ് ഈയുള്ളവൻ പറയാൻ ശ്രമിച്ചതും താങ്കളിപ്പോൾ പറഞ്ഞ് സമ്മതിക്കുന്നതും.


ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.


ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.


അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്


അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?


അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ്സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ലഅതിൽ ഒരുതരംഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.


രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട്ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?


അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.


അറബ് രാജ്യങ്ങളെ ഇറാൻ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല


പകരം ഇറാനെ അമേരിക്കയും ഇസ്രയേലും ഒരു കാരണവുമില്ലാതെ ആക്രമിച്ചപ്പോൾ ( അതുംഒന്നിനുമല്ലാതെ 47 വർഷങ്ങളായി ഉപരോധിച്ചുകൊണ്ട്അമേരിക്കൻ താവളങ്ങൾ അറബ്രാജ്യങ്ങളിലുള്ളത് കൊണ്ട് ഇറാൻ തിരിച്ച് ആക്രമിച്ചതാണ്അമേരിക്കയെഅമേരിക്കൻതാവളങ്ങളെ, അതിനാൽ അറബ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ. 


അക്കാര്യം അമേരിക്കയും ഇസ്രായേലും തങ്ങളെ ആക്രമിക്കുന്നതിന് മുൻപ് തന്നെ വ്യക്തമാക്കി പറഞ്ഞതുമാണ്.


ഇറാൻ പറഞ്ഞത് ചെയ്യുന്നു, ചെയ്തതും ചെയ്യാൻ പോകുന്നതും മാത്രം പറയുന്നു. 


കളവുകൾ മാറ്റിമാറ്റിപ്പറയുന്ന, ഗോൾ പോസ്റ്റ് മാറ്റിമാറ്റിക്കളിക്കുന്ന അമേരിക്കയുടെ രീതി ഇറാന് അറിയില്ല, അറിയേണ്ട.


ഇക്കാര്യം ഏറെക്കുറെ അറബ് രാജ്യങ്ങൾക്കൊക്കെയും മനസ്സിലാവുകയും ചെയ്തിട്ടുണ്ട്.


ആക്രമണം തുടങ്ങിയത് ഇറാനല്ലഅമേരിക്കയും ഇസ്രയേലുമാണ് ആക്രമണം തുടങ്ങിയത്


അമേരിക്കയും ഇസ്രയേലും തുടങ്ങിയ  ആക്രമണത്തിന്റെ കാര്യത്തിൽ ഇന്ത്യ എവിടെനിൽക്കുന്നു?


അതാണ് ചോദ്യം?


തിരിച്ചടിച്ചത് വെച്ചല്ല നിലപാട് എടുക്കേണ്ടത്


തിരിച്ചടിക്കുന്നത് പ്രതിരോധമാണ്അനിവാര്യമാണ്


തിരിച്ചടിക്കേണ്ടിവരുന്നതാണ്.


ആദ്യം ആക്രമിച്ചതിലെ തെറ്റും ശരിയും പറഞ്ഞാണ് നിലപാടെടുക്കേണ്ടത്


അമേരിക്കയും ഇസ്രായേലും എന്തായാലും ജയിക്കുമെന്ന് കരുതിയല്ല, അങ്ങനെ ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതിയുമല്ല നിലപാടെടുക്കേണ്ടത്. 


ജയിക്കുന്നവരുടെ കൂടെ നിൽക്കാം എന്ന് കരുതി നിലപാടെടുക്കുന്നത് ശുദ്ധകാപട്യമാണ്.


അതും എത്രയോ കാലമായി ഉപരോധിക്കുന്നവർ തന്നെ ഇറാനെ ആക്രമിക്കുമ്പോൾ അതിൽകൃത്യമായ നിലപാടെടുക്കേണ്ട രാഷ്ട്രീയവും ജിയോപോളിറ്റിക്കൽ വിഷയങ്ങളും അടങ്ങിരിപ്പുണ്ട്.


അമേരിക്കൻ താവളങ്ങൾ ഉള്ള രാജ്യങ്ങളുടെ നിലപാടല്ല ഇന്ത്യ എടുക്കേണ്ടത്.  


അവർ പാവരാജ്യങ്ങളും പാവസർക്കാരുകളും ആണ്


അമേരിക്കൻ പാവരാജ്യങ്ങളായ അറബ് രാജ്യങ്ങളെ ഇന്ത്യ പുന്തുണക്കുന്നത് സ്നേഹം കൊണ്ടല്ലഅമേരിക്കക്ക് പിന്തുണ നൽകുന്നതിന്റെ വേറൊരു വളഞ്ഞ് മൂക്കുപിടിക്കുന്ന ഭാഷ്യമാണ് ഇന്ത്യയുടെ പിന്തുണ


യജമാനന് വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ട യജമാനന്റെ വേലക്കാരന് എന്തും ചെയ്യാൻവിധിക്കപ്പെട്ടവൻ എന്നതിനെ യോഗ്യതയായിക്കണ്ട് കൊടുക്കുന്ന പിന്തുണ.


 പിന്തുണയജമാനൻ ആഗ്രഹിച്ച് ലക്ഷ്യമിടുന്നത് പോലെ അറബികളെയും ഇറാനെയുംതമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കൂടിയാണ്


ഫലത്തിൽ മുസ്ലിംകൾ തമ്മിലടിച്ച് മരിക്കാനുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയിൽ ഊന്നിയുള്ളപിന്തുണയാണ് ഗൾഫ് രാജ്യങ്ങൾക്കെന്ന് പറഞ്ഞ് നൽകുന്ന കപട പിന്തുണ, കാപട്യം


ഷിയാ സുന്നി സംഘർഷമാക്കി ചിത്രീകരിക്കാനും മാറ്റാനുമുള്ള ഫാസിസ്റ്റ് മുസ്ലിം വിരുദ്ധതയുടെക്രൂരവിനോദ പിന്തുണ


ശരിയായ മുതലക്കണ്ണീര് മാത്രമായ പിന്തുണ


യുദ്ധം അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഇറാന്റെമേൽ അടിച്ചേൽപ്പിക്കുമ്പോൾപിന്തുണയും എതിർപ്പും അവർക്കിടയിലാണ്അവരിലാർക്ക് എന്നതാണ് വിഷയം.


ഉസ്മാനും രമേശനും തമ്മിലുള്ള അടിയിൽ അങ്ങെവിടെയോ ഉള്ള തോമസിനല്ല പിന്തുണനൽകേണ്ടത്


ഉസ്മാനും രമേശനും ഇടയിൽ അടിയുണ്ടാവാൻ കാരണമായ സംഗതികൾ വിലയിരുത്തി അതിൽരണ്ടാലൊരു ഭാഗത്ത് നിൽക്കുകയും തെറ്റായ അടിപിടിയാണെങ്കിൽ അത് നിർത്തിക്കാൻ വേണ്ടത്ചെയ്യുകയുമാണ് വേണ്ടത്


അല്ലാതെ ക്രൂരവിനോദിയായി നോക്കിയിരുന്ന് ചിരിക്കുകയല്ല. പങ്കുപറ്റാൻ മാത്രം ജയിക്കുന്നവന്റെ കൂടെ നിൽക്കുകയല്ല നീതിബോധം, മനസ്സാക്ഷിയോടുള്ള നീതി.


തെറ്റായി ആക്രമിച്ചവന് താവളവും പിന്തുണയും നൽകുന്ന പാവകൾക്ക് പിന്തുണ നൽകുകഎന്നുവെച്ചാൽ തെറ്റായി ആക്രമിച്ചവന് പിന്തുണ നൽകുന്നതിന് തുല്യമാണ്.

No comments: