ഇറാൻ ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാത്തത് അമേരിക്കയെയോ അന്താരാഷ്ട്ര സമൂഹത്തെയോ പേടിക്കുന്നത് കൊണ്ടോ അമേരിക്കയോ അന്താരാഷ്ട്രസമൂഹമോ വേണ്ടെന്ന് പറയുന്നത് കൊണ്ടോ അല്ല.
“ഒരാളെ കൊല്ലുന്നത് ഒരു സമൂഹത്തെ മുഴുവൻ കൊല്ലുന്നത് പോലെയാണ്” (ഖുർആൻ) എന്ന ഇസ്ലാമിക വിശ്വാസവും ആദർശവും മുറുകെപ്പിടിക്കുന്നത് കൊണ്ട് മാത്രമാണ്.
ഇറാന്റെ ആക്രമണ പ്രത്യാക്രമണ രീതി കണ്ടാലും ഇത് മനസ്സിലാവും.
ഒന്നാമതായി ഇറാൻ ആക്രമിക്കുന്നില്ല, സ്വയം ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുക മാത്രമാണ് ഇറാൻ.
രണ്ടാമതായി അമേരിക്കയും ഇസ്രായേലും സ്കൂൾ കുട്ടികളെ കൊന്ന് യുദ്ധം തുടങ്ങിയപ്പോൾ ഇറാൻ ഇസ്രായേലിന്റെയും അമേരിക്കയുടെയും പട്ടാളകേന്ദ്രങ്ങളെയും കച്ചവടതാല്പര്യങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു.
ഇസ്രയേലിലെ ജനങ്ങൾ മുഴുവൻ ഏറെക്കുറെ പട്ടാളക്കാരെ പോലെ തന്നെയായിട്ടും ഇറാൻ ആവുന്നത്ര ഇസ്രയേലിലെ പട്ടാളകേന്ദ്രങ്ങൾ തന്നെയായ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മാത്രംആക്രമണം നടത്തുന്നു.

.jpg)
No comments:
Post a Comment