Saturday, March 7, 2026

നേർക്കുനേർ വരാൻ പേടിക്കുന്നതാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്.

 തെമ്മാടിത്തം കൊണ്ടുള്ള ശക്തിയാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്.


ന്യായത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തതാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്.


ന്യായം പറയുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കേണ്ടി വരുന്നതാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്.


ന്യായം പറയുമ്പോൾ കല്ലെടുത്തെറിഞ്ഞും ബോംബിട്ടും പേടിപ്പിക്കുന്നതാണ് ശക്തിയെങ്കിൽഅമേരിക്ക ശക്തരാണ്


നേർക്കുനേർ വരാൻ പേടിക്കുന്നതാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്


കളവുകൾ പറഞ്ഞ് കാരണങ്ങളുണ്ടാക്കി പേടിപ്പിച്ച് കളവിനെ സത്യമാക്കി മാറ്റുന്നതാണ്ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്


അന്യന്റെ സമ്പത്ത് പറ്റിച്ചും ചതിച്ചും ഊറ്റിക്കുടിക്കുന്നതാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്


സ്വാർത്ഥലാഭം മാത്രം ലക്ഷ്യം വെച്ച് ലോകത്തെ മുഴുവൻ നശിപ്പിക്കുന്നതും ലോകത്തിന്റെ മുഴുവൻസമാധാനം കളയുന്നതുമാണ് ശക്തിയെങ്കിൽ അമേരിക്ക ശക്തരാണ്.

No comments: