വിഷയം മനസ്സിലാകാത്തത് പോലെയാണല്ലോ പലരും സംസാരിക്കുന്നത്?
അമേരിക്ക എന്തിന് കീഴടങ്ങണം?
അമേരിക്ക ഇറാനെയല്ലേ ആക്രമിച്ചതും കീഴടക്കാൻ ശ്രമിക്കുന്നതും?
അമേരിക്ക ഇറാനോടല്ലേ കീഴടങ്ങാൻ ആവശ്യപ്പെടുന്നത്?
ഇറാൻ ആരെയും അമേരിക്കയെയും വെറുതേ കയറി അങ്ങോട്ടടിക്കുകയായിരുന്നില്ലല്ലോ?
ഇറാൻ അമേരിക്കയോടും ആരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ?
അങ്ങനെ ആരെയെങ്കിലും കീഴടക്കേണ്ട ആവശ്യം, ആരോടെങ്കിലും കീഴടങ്ങാൻ പറയേണ്ട ആവശ്യംഇറാനില്ലല്ലോ?
പ്രത്യേകിച്ചം ഏക പ്രാപഞ്ചിക ശക്തിയായ ദൈവത്തിന് മുൻപിലെ കീഴടങ്ങാൻ പാടുള്ളൂ എന്നുറച്ച്വിശ്വസിക്കുന്ന ഇറാൻ.
അമേരിക്ക എന്ത് തെമ്മാടിത്തവും കളിക്കുമെന്നറിയാം.
എന്ത് തെമ്മാടിത്തവും കളിക്കുന്ന അമേരിക്ക എന്തും ചെയ്തേക്കും എന്നുമറിയാം.
നാണക്കേടും നിരാശയും ഒഴിവാക്കാൻ തെമ്മാടി അമേരിക്കയും ഇസ്രായേലും ന്യൂക്ലിയർ ബോംബ്പോലും പ്രയോഗിച്ചേക്കും എന്നുമറിയാം.
ഇറാനികളെ രക്ഷിക്കാനെന്ന പേരിൽ ഇറാനികളെ കൊല്ലുന്നവരാണല്ലോ ഈ തെമ്മാടികൾ?
തെമ്മാടികളിൽ നിന്ന് കിട്ടുന്ന എച്ചിലിന് വേണ്ടി തെമ്മാടിയെ പിന്തുണക്കുന്ന എംബോക്കികൾക്ക് ലോകത്ത് ഭൂരിപക്ഷമുണ്ടെന്നും അറിയാം.
അത്തരം എംബോക്കികൾ എല്ലാ കാലത്തും അധികാര-അധിനിവേശ പക്ഷത്തോടൊപ്പം രാജാവ്നഗ്നനാണെന്ന് വിളിച്ചു പറയാൻ പേടിച്ച് മാത്രം നിൽക്കുന്നവരാണെന്നും അറിയാം.
എംബോക്കികൾ എക്കാലവും ശക്തനായ തെമ്മാടിയുടെ തടിമിടുക്കിൽ അഭിമാനിക്കുന്നവരാണെന്നും അറിയാം.
എംബോക്കികൾക്ക് ദുർബലനോടും ദുർബലനോട് ചെയ്യുന്ന അനീതിയോടും ഒട്ടും അനുകമ്പഉണ്ടാവില്ലെന്നും അറിയാം.
“നിങ്ങളിലാരെങ്കിലും തിന്മ (അനീതി) കണ്ടാൽ: കൈകൊണ്ട് തിരുത്തുക. അത് സാധിച്ചില്ലേൽ വാകൊണ്ട്. അതും സാധിച്ചില്ലേൽ ഹൃദയം കൊണ്ട്: എന്നത് ഏറ്റവും ദുർബലമായ വിശ്വാസം. (ഹദീസ്)

.jpg)
No comments:
Post a Comment