ദാവീദും (ഇറാനും) ഗോലിയാത്തും (അമേരിക്കയും) തമ്മിലുള്ള ഈ യുദ്ധത്തിൽ:
ദാവീദ് (ഇറാൻ) ജയിക്കുമെന്നും ഗോലിയാത്ത് (അമേരിക്ക) തോൽക്കുമെന്നും ബാഹ്യമായ അളവുകോലുകൾ വെച്ച് ചിന്തിക്കുന്ന ആരും പ്രതീക്ഷിക്കില്ല, പ്രതീക്ഷിക്കുന്നില്ല.
പക്ഷേ, ദാവീദ് (ഇറാൻ) ജയിക്കും.
ദാവീദ് ജയിക്കുന്നതായാണ് കാണുന്നത്.
ഗോലിയാത്ത് (അമേരിക്ക) എന്ന തെമ്മാടി അക്രമിക്ക് തന്റെ ആയുധക്കരുത്തും ക്രൂരമനസ്സും ഉപയോഗിച്ച് എത്രയുമെത്രയും നാശനഷ്ടങ്ങൾ വരുത്താനാവുന്നു എന്നതേയുള്ളൂ. നശിപ്പിക്കുക എന്നത് തോൽപ്പിക്കുകയല്ല.
സ്വന്തം പരാജയവും നിരാശയും നിസ്സഹായതയുമാണ് എന്തും എങ്ങനെയും നശിപ്പിക്കാനുളള തോന്നലിൽ ഗോലിയത്തിനെ (അമേരിക്കയെ) എത്തിക്കുന്നത്.
പക്ഷേ , ലോകമനസ്സാക്ഷിയുടെ മുമ്പിൽ ദാവീദ് (ഇറാൻ) ജയിക്കുന്നു, ജയിച്ചുകൊണ്ടിരിക്കുന്നു.
സത്യം (ഇറാൻ) ജയിക്കും.
പടുകൂറ്റൻ കളവ് (അമേരിക്ക) എത്ര ശക്തമായിരുന്നാലും തോൽക്കും.
എങ്കിൽ, ദാവിദ് (ഇറാൻ) വല്ലവിധേനയും ജയിക്കുകയാണെങ്കിൽ, ഗോലിയാത്തിന്റെ ശക്തിയിലും കളവിലും കുതന്ത്രത്തിലും കാപട്യത്തിലും ഭീഷണിയിലും ഭ്രമിച്ച് കൂടെ കൂടിയ ഇന്ത്യയുടെയൊക്കെ കഥയെന്താവും?
യഥാർത്ഥത്തിൽ യുദ്ധത്തിൽ ആരും ജയിക്കുന്നില്ല.
യുദ്ധത്തിൽ എല്ലാവരും നഷ്ടപ്പെടുകയും പരാജയപ്പെടുകയും മാത്രം.
എല്ലാവരും ജയിച്ചെന്ന് മാത്രം വിടുവായിത്തം പറഞ്ഞ് എല്ലാവരും തോൽക്കുന്ന കളിയാണ് യുദ്ധം.
പ്രത്യേകിച്ചും പഴയകല രീതികൾ മാറി പുതിയകാല യുദ്ധരീതികൾ വെച്ച് പറഞ്ഞാൽ..
പക്ഷേ ഇവിടെ നടന്നതും നടക്കുന്നതും ഗോലിയാത്ത് (അമേരിക്ക) നടത്തുന്ന ഏകപക്ഷീയ യുദ്ധമാണല്ലോ?
എന്നാലും, മറ്റ് നിർവ്വാഹമില്ലാതെ, ഇനി സംഭവിക്കാൻ പോകുന്ന അമേരിക്കയുടെ യുദ്ധത്തിൽ നിന്നുളള പിന്തിരിച്ചലും ഇസ്രായേലിന്റെ നാശവും മാത്രം വെച്ച് ജയപരാജയങ്ങളെ ബാഹ്യമായി നിശ്ചയിച്ചാൽ,
ഇറാൻ വിജയിക്കും.
അപ്പോഴും ഒന്ന് പറഞ്ഞേതീരൂ.
ഇറാൻ യുദ്ധം ചെയ്യുന്നില്ല, ഇറാൻ യുദ്ധം ചെയ്തിട്ടില്ല.
യുദ്ധം ചെയ്യുന്നതും ചെയ്തതും അമേരിക്കയും ഇസ്രായേലും മാത്രമാണ്.
ഇറാൻ പ്രതിരോധിക്കുക മാത്രം. അടിക്കുമ്പോൾ തിരിച്ചടിക്കുക മാത്രം.
ആയുധക്കരുത്തും തെമ്മാടിത്തവും കളവും വഞ്ചനയും കൊണ്ട് മാത്രം ശക്തനായ, ശക്തനെന്ന് തോന്നിപ്പിക്കുന്ന അക്രമിയെ പ്രതിരോധിച്ച്, തിരിച്ചടിച്ച് തോൽപ്പിക്കുന്ന ദാവീദായി ഇറാൻ മാറും, മാറുന്നു.

.jpg)
No comments:
Post a Comment