എത്രയോ കാലം ഭരിച്ച മുഗുളൻമാർ എത്രയോ മാന്യൻമാരായത് കൊണ്ടാണ് ഇന്ത്യ ഇന്നും ഹിന്ദുഭൂരിപക്ഷമായി നിലനിന്നത്, തുടരുന്നത്.
ഇന്നത്തെ ബിജെപിക്കാരെയും ബജ്രാംഗ് ദൾകാരെയും പോലെ ആയിരുന്നു മുഗുളന്മാരെങ്കിൽ, അതും അക്കാലത്ത് ജാതീയത കൊണ്ടും തൊട്ടുകൂടായ്മ കൊണ്ടും ശ്വാസംമുട്ടിയ ഇന്ത്യയിൽ, എത്രഎളുപ്പമായിരുന്നു ഇന്ത്യയെ മുഴുവൻ മതംമാറ്റി പൂർണ മുസ്ലിം രാജ്യമാക്കൽ?
മുഗളന്മാർ മതം അടിച്ചേൽപ്പിച്ചില്ല, മതം പ്രചരിപ്പിച്ചില്ല.
മുഗളന്മാർ അവർക്ക് ഭരിക്കാനും സുഖിക്കാനും വേണ്ട കാര്യങ്ങൾ മാത്രം അക്കാലത്തെ എല്ലാ ഭരണാധികാരികളും ചെയ്യുന്നത് പോലെ ചെയ്തു.
അതുകൊണ്ട് ഇന്നും ഇന്ത്യ ഹിന്ദുഭൂരിപക്ഷ പ്രദേശമായി തന്നെ നിലകൊള്ളുന്നു.
ബാക്കിയൊക്കെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം കളിക്കാൻ വേണ്ടി, ആർക്കുംനേരിട്ടറിഞ്ഞ് മനസിലാവാത്ത പഴയ ചരിത്രത്തെ, വിവരംകെട്ട മഹാഭൂരിപക്ഷത്തിനിടയിൽവളച്ചൊടിച്ച് പറയുന്നത്.
എല്ലാ അധിനിവേശക്കാരും ചെയ്യുന്നത് മുഗളരും മറ്റും ചെയ്തിട്ടുണ്ടാവും.
അത്ര തന്നെ.
അങ്ങനെ അധിനിവേശക്കാർ ചെയ്യുമ്പോൾ അതിൽ മതവും മതപരതയും ഇല്ല.
ഇറാഖ് ആക്രമിച്ച, ഇപ്പോൾ ഇറാൻ ആക്രമിക്കുന്ന അധിനിവേശശക്തി എന്തെല്ലാം നശിപ്പിക്കുന്നു?
ഏതെല്ലാം സ്കൂളുകൾ ബോംബിട്ട് നശിപ്പിച്ചു?
എത്രയെല്ലാം കുഞ്ഞുങ്ങളെ കൊന്നു?
ട്രമ്പ് ഒരു തീവ്ര ക്രിസ്തീയ വിശ്വാസി ആയിട്ടും, തീവ്ര ജൂതമതത്തിന്റെ അജണ്ടക്ക് വേണ്ടി മാത്രം ചെയ്തിട്ടും അതിനെയൊക്കെ ചെയ്തതിനെ മതപരമായി ആരെങ്കിലും പറഞ്ഞോ?
എല്ലാം കഴിഞ്ഞ് ഇപ്പോൾ വെറും വായിൽ ബഡായി പറയാൻ മാത്രം സാധിക്കും: സപ്തർഷികളുടെസങ്കൽപം സ്ഥിതിചെയ്യുന്ന ഭാരത സംസ്ക്കാരത്തെ ആർക്കും പൂർണമായി നശിപ്പിക്കാൻ സാധിക്കില്ലഎന്നും മറ്റുമൊക്കെ.
സംഗതി അത് കൊണ്ടൊന്നുമല്ല.
മുഗളന്മാർ അവർ മാന്യൻമാരായത് കൊണ്ട്.
നിങ്ങളെയൊന്നും പോലെ മോശക്കാരായിരുന്നില്ല എന്നത് കൊണ്ട്.

.jpg)
No comments:
Post a Comment