ഫാസിസ്റ്റുകൾ എപ്പോൾ മുതലാണ് ഇന്ത്യയിൽ പന്തലിച്ചുവളർന്നത്, അധികാരം നേടിയത്?
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർ മുഴുവൻ ഇല്ലാതായതോടെ.
സ്വാതന്ത്ര്യസമരത്തെ എതിർത്തവർക്കും സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവും ഇല്ലാത്തവർക്കുംസ്വാതന്ത്ര്യസമരസേനാനികളും അവരുടെ രാജ്യസ്നേഹവും ബാക്കിയുള്ളിടത്തോളം ഇന്ത്യയിൽ വേര്പിടിപ്പിക്കാൻ അർഹതയില്ല , ഒരുനിലക്കും സാധിക്കുമായിരുന്നില്ല.
വീടിനുടമസ്ഥർ ഉള്ളപ്പോൾ കണ്ടവർക്കും കേട്ടവർക്കും ഒക്കെ വീട്ടിൽ കയറി എന്ത് തോന്നിവാസവും കാണിക്കാൻ പറ്റില്ലല്ലോ?
ഇപ്പോൾ സ്വാതന്ത്ര്യസമരസേനാനികാൾ മുഴുവൻ ഇല്ലാതായെന്ന് വന്നപ്പോൾ ഫാസിസ്റ്റുകൾ പിടിമുറുക്കുകയായി.
ഇന്ത്യക്കാരുടെ മുഴുവൻ സ്വാതന്ത്ര്യം ഇല്ലാതാക്കുംവിധം ഭീഷണിസ്വരത്തിൽ വെറുപ്പും ഭീതിയുംപരത്തിക്കൊണ്ട് ഫാസിസ്റ്റുകൾ പിടിമുറുക്കുകയായി.
ഒരുതരം അധിനിവേശം പോലെ തന്നെ.
ഒന്നോർത്തു നോക്കൂ: എപ്പോഴാണ് രാഷ്ട്രീയ സംഘടനയുടെ സ്വഭാവം പൂണ്ട് ഫാസിസം ഇന്ത്യയിൽ ഉദയം കൊണ്ടത്?
1980ൽ.
ഏറെക്കുറെ സ്വാതന്ത്ര്യസമര സേനാനികളുകളും തുടർന്നുവന്ന തലമുറകളും സ്വാതന്ത്ര്യസമര ഓർമ്മകളും പൂർണമായും മരിച്ചുതുടങ്ങിയതിനും തീർന്നതിനും ശേഷം.
എപ്പോഴാണ് ഈ ഫാസിസ്റ്റ് സംഘടന തനത് സ്വഭാവത്തിൽ വെറുപ്പും വിഭജനവും തന്നെ വോട്ടിന്റെയും അധികാരത്തിന്റെയും വഴിയാക്കി അധികാരത്തിൽ വരുന്നത്?
2014ൽ
ഇന്ത്യയുടെ സ്വാതന്ത്ര്യനേട്ടത്തിനും അറുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം.
ഓർമ്മകളുടെ ഓർമ്മകളെ വരെ കുഴിമാടത്തിൽ വെച്ചതിന് ശേഷം.
ഇപ്പോഴവർ മറവികളെയും വിവരക്കേടിനെയും മറയാക്കി ചരിത്രം പോലും നിഷേധിക്കും വിധം ചരിത്രത്തെ പോലും മാറ്റിയെഴുതുകയാണ്. ഫാസിസ്റ്റ് ക്രൂരതകളുടെ തേരോട്ടം നടത്താൻ

.jpg)
No comments:
Post a Comment