Sunday, March 29, 2026

ശരിക്കും നീതിക്കും വേണ്ടി നിൽക്കുന്നത് ഫാസിസ്റ്റ് കളവിനും ക്രൂരതക്കും എതിരാവുന്നുണ്ടെങ്കിൽ

ഇറാൻ പിന്നെന്ത് ചെയ്യണമായിരുന്നു?

ശരിക്കും നീതിക്കും വേണ്ടി നിൽക്കുക.

ശരിക്കും നീതിക്കും വേണ്ടി നിൽക്കുന്നത് ഫാസിസ്റ്റ് കളവിനും ക്രൂരതക്കും എതിരാവുന്നുണ്ടെങ്കിൽ, ഒപ്പം അമേരിക്കൻ-ഇസ്രായേൽ കളവിനും ക്രൂരതക്കും നിയമവിരുദ്ധ യുദ്ധത്തിനും എതിരാവുന്നുണ്ടെങ്കിൽ അത് സ്വാഭാവികം. 

അത് ജൂതവിരോധം കൊണ്ടല്ല. 

പകരം, അത് തെറ്റിനോടും അനീതിയോടും അക്രമത്തോടും ഉള്ള വിരോധം കൊണ്ടാണ്. 

ഇതിനിടയിൽ മുസ്ലിംകൾ കാണാത്ത, ലോക മുസ്ലിംകൾ ഒന്നടങ്കം തള്ളിക്കളഞ്ഞ ഷിയാ-സുന്നി വിഭജനവും വിഷയവും കാണുന്നതിന്റെ പിന്നിലെ ഉദ്ദേശവും ദുരുദ്ദേശവും എന്താണെന്ന് ആർക്കുംമനസ്സിലാവും. 

പ്രത്യേകിച്ചും ഇന്ത്യയിലെ ഫാസിസ്റ്റുകൾ ഷിയാ-സുന്നി വിഭജനവും വിഷയവും  കാണുമ്പോൾ, ഷിയാ-സുന്നി വിഭജനവും വിഷയവും കുത്തിപ്പൊക്കി കൊണ്ടുവരുമ്പോൾ.

അത് ആത്മാർത്ഥതയും സത്യസന്ധതയും അല്ലെന്ന് ഏത് കാക്കക്കും പൂച്ചക്കും മനസ്സിലാവും.

അത് താടി കത്തുമ്പോൾ സ്വന്തം ബീഡി കത്തിക്കാനുള്ള പരിപാടിയാണെന്ന് ആർക്കും മനസ്സിലാവും.

*******

അതെന്തേ 47 കൊല്ലമായി ഇറാനെ ഉപരോധിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്ന അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ഇസ്രായേലിനെയും താങ്കൾ കാണുന്നില്ലേ?

ഇറാനിൽ മുഴുക്കെ വെറും വെറുതേ ബോംബുകൾ വർഷിക്കുന്നവർ ഇറാനെ നശിപ്പിക്കുന്നവർഅല്ലേ?

അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ലിബിയെയും ബോംബിട്ട് നശിപ്പിച്ചവർ ആ നാടുകളെ നശിപ്പിക്കുന്നു എന്ന് പറയാതെ നശിപ്പിക്കുകയായിരുന്നില്ലേ? 

നാശം, നശിപ്പിക്കുക എന്നതൊക്കെ പ്രവൃത്തിയും പ്രയോഗവും ആക്കുകയായിരുന്നിട്ടില്ലേ അവർ?

ഇറാനെ ഇല്ലാതാക്കുന്നത് അമേരിക്കയും പാശ്ചാത്യ ശക്തികളും ഇസ്രായേലും പ്രവൃത്തിച്ചുകാണിക്കുമ്പോൾ ഇറാൻ അതേ അമേരിക്കയെയും പാശ്ചാത്യശക്തികളെയും ഇസ്രായേലിനെയും  ഇല്ലാതാക്കുമെന്ന് പറയുകയെങ്കിലും ചെയ്യേണ്ടതില്ലേ? 

പ്രതികരണവും പ്രതികാരവും പോലെ അങ്ങനെ സ്വാഭാവികമായും തിരിച്ചും നശിപ്പിക്കും എന്ന് പറഞ്ഞുപോവുകയെങ്കിലും ചെയ്തുപോകുന്നതാണോ നശിപ്പിക്കുക എന്നത് പ്രവൃത്തിയും പ്രയോഗവുമാക്കി തെളിയിക്കുന്നതിനേക്കാൾ ഭീകരം?

അല്ലാതെ ഇറാനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ഇസ്രായേലിനെയും ഇസ്രായേൽ ചുംബിക്കുകയാണോ ചെയ്യേണ്ടത്?

No comments: