Sunday, March 8, 2026

മോദിയുടെ പിന്തുണ ഗൾഫ് രാജ്യങ്ങൾക്ക്. ഈ ഗൾഫ് സ്നേഹം കൊണ്ട് ഒരു വെടിക്ക് രണ്ട് പക്ഷി.

മോദിയുടെ പിന്തുണ ഗൾഫ് രാജ്യങ്ങൾക്ക്


പക്ഷേ യുദ്ധം ഇറാനും അമേരിക്കയും തമ്മിൽ.


എന്തോ ഒരു വലിയ സംഭവമാണെന്ന് തോന്നുന്ന  വെറും വാക്ക് കൊണ്ടുള്ള പിന്തുണയിലെകാപട്യവും കുത്തിരിപ്പും പക്ഷേ വലുതാണ്


അല്ലെങ്കിലും വെറും പൊള്ളയായ വാക്കുകളുടെ പിതാവാണല്ലോ ഇയാൾ??!!


മോദിയുടെ  ഗൾഫ് സ്നേഹം

ഒരു വെടിക്ക് രണ്ട് പക്ഷി.


ഒന്നാമത്തെ പക്ഷി അമേരിക്കയെ പിന്തുണക്കാനുള്ള മൂപ്പരുടെ പിൻവാതിൽ ന്യായം.


രണ്ടാമത്തേത് യുദ്ധം ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലാണെന്ന് വരുത്തുക


അല്ലെങ്കിൽ യുദ്ധം ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലാണെന്നാക്കി മുസ്ലിംകളെ തമ്മിലടിപ്പിക്കുക


മുസ്ലിം വിരോധം മാത്രം ആദർശവും ആയുധവും ആക്കിയ ആൾക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയകാര്യം.


കുട്ടനും മുട്ടനും തമ്മിലടിക്കുമ്പോൾ ചോര കുടിക്കാൻ കാത്ത് നിൽക്കുന്ന കുറുക്കന്റെ  ബുദ്ധി.


കുട്ടനോടും മുട്ടനോടും അങ്ങേയറ്റം വെറുപ്പ് നിറഞ്ഞ ബുദ്ധി


പക്ഷേ കുട്ടനും മുട്ടനും ഇടയിൽ ഞെരുങ്ങി കുറുക്കൻ ചാവത്തെയുള്ളൂകുട്ടനും മുട്ടനും ബുദ്ധിപ്രയോഗിച്ചാലും ഇല്ലെങ്കിലും.


അമേരിക്കയെ പിന്തുണക്കുന്നതിന് മോദി കണ്ട വേറൊരു വളഞ്ഞ ക്രൂരബുദ്ധിരീതിയാണ് ഗൾഫ്രാജ്യങ്ങൾക്കൊപ്പം എന്നത്.


ഇവിടെ യുദ്ധം ഇറാനും ഗൾഫ് രാജ്യങ്ങളുമായല്ല എന്ന അടിസ്ഥാനധാരണ പോലുമില്ലാതെഅല്ലെങ്കിൽ പതിവ് ശൈലി പോലെ അടിസ്ഥാന ധാരണകളെ വരെ പരിഹസിച്ചു കൊണ്ട്.


മോഡിയോട് ചോദിക്കാനുള്ളത്യഥാർത്ഥത്തിൽ ഇവിടെ എന്താണ് വിഷയം?


അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഒരു കാരണവും ഇല്ലാതെ ഇറാനെ ആക്രമിച്ചതാണ്വിഷയം.


ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി യുദ്ധം ചെയ്തതാണ് വിഷയം.


അതും യുദ്ധം പ്രഖ്യാപിക്കാതെചർച്ചകൾക്കിടയിൽ വഞ്ചിച്ചു കൊണ്ട് അമേരിക്കയും ഇസ്രായേലുംഏകപക്ഷീയമായി യുദ്ധം തുടങ്ങി.


ഇറാൻ യുദ്ധം ചെയ്യുന്നില്ല


അഥവാ ഇറാൻ യുദ്ധം ചെയ്യുന്നുണ്ടെങ്കിൽ തന്നെ  യുദ്ധം ചെയ്യുന്നത് ഗൾഫ്രാഷ്ട്രങ്ങൾക്കെതിരല്ല.


ഗൾഫ് രാജ്യങ്ങൾ പോലും ഇതുവരെ അങ്ങനെ ഇറാൻ തങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതായികരുതിയില്ലആരോപിച്ചില്ല.


അമേരിക്കൻ പട്ടാളത്താവളങ്ങൾക്കെതിരാണ് ഇറാന്റെ ആക്രമണം.


തങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ തിരിച്ചടിക്കുക മാത്രമാണ് ഇറാൻ.


ഇറാൻ പ്രതിരോധിക്കുക മാത്രമാണ്.


ആക്രമിക്കപ്പെട്ടാൽ അമേരിക്കൻ താവളങ്ങളെ ആക്രമിക്കുമെന്ന് മുൻകൂട്ടി പറഞ്ഞതുംപ്രഖ്യാപിച്ചതും പോലെ തന്നെ ഇറാൻ തിരിച്ചടിക്കുകയാണ്.


വളച്ചുക്കെട്ടില്ലാതെനേർക്കുനേർ.


ഗൾഫ് രാജ്യങ്ങൾക്കൊപ്പം എന്ന് പറഞ്ഞുകൊണ്ട് എന്തോ വലിയ സ്നേഹമാണെന്ന് വരുത്തിതമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കപടന്റെ ക്രൂര രീതികപടസ്നേഹം താങ്കൾ കാട്ടുന്നത് :


ആരോടും ആത്മാർത്ഥതയും സത്യസന്ധതയും ഇല്ലാത്തത് കൊണ്ടാണ്


നീതിബോധം തൊട്ടുതീണ്ടാത്തത് കൊണ്ടാണ്


ആക്രമിക്കപ്പെട്ട ഇറാനെ പിന്തുണക്കാതിരിക്കാനുള്ള മുട്ടുന്യായം കണ്ടെത്തനാണ്.


അമേരിക്കയെ ധിക്കരിക്കാതിരിക്കാനുള്ള ഗൾഫ് രാജ്യങ്ങളോടുള്ള കപടസ്നേഹം കൊണ്ടാണ്.


അമേരിക്കൻ വിധേയത്വം അരക്കിട്ടുറപ്പിക്കാനുള്ള കപടവഴിയായാണ്.


ഗൾഫ് രാജ്യങ്ങൾ ഇക്കാര്യത്തിൽ ആരുടെയും പിന്തുണ ചോദിച്ചിട്ടില്ല എന്നത് അറിയാതെയാണ്.


*******


എന്തുകൊണ്ട് മോദി ഇറാനെ ആക്രമിച്ച കാര്യത്തിൽ അമേരിക്കക്ക് പിന്തുണ കൊടുക്കുന്നു?


അടിമബോധം കൊണ്ട് മാത്രമല്ല


ജയിക്കുന്നത് അമേരിക്കയായിരിക്കുമെന്നങ്ങ് കരുതിപ്പോയതിനാൽ.


അങ്ങനെ തെമ്മാടിയുടെ ഉറപ്പുള്ള വിജയത്തിൽ പങ്ക് പറ്റാൻ


നീതിയും ശരിയും സത്യവും ഒന്നും ബാധകമല്ലെന്നതിനാൽ.

No comments: