Tuesday, March 31, 2026

കാഫിർ എന്നാൽ അറിഞ്ഞ് നിഷേധിച്ചവൻ എന്നോ കണ്ടത് മറച്ചുവെച്ചവൻ എന്നോ ആണർത്ഥം?

ഇസ്ലാം പഴയതിൽ നിന്നുള്ള തുടർച്ചയാണ്മുഹമ്മദ് നബിയിൽ തുടങ്ങിയതല്ല.  

ഇസ്ലാം സ്ഥിരതയാർന്ന പ്രാപഞ്ചിക വ്യവസ്ഥയുടെ, സ്ഥിരതയാർന്ന പ്രാപഞ്ചിക വ്യവസ്ഥയ്ക്കുള്ള,  പ്രാപഞ്ചിക വ്യവസ്ഥക്ക് ആധാരമായ ദൈവത്തിനുള്ള സമർപ്പണത്തിന്റെ മാനുഷിക ഭാഷ്യമാണ്.


എല്ലാ കാലത്തും പറഞ്ഞുവന്ന ഏകദൈവ വിശ്വാസത്തിന്റെ അവസാന പൂർണ ജീവിതപദ്ധതിയുമായി വന്ന ആൾ മാത്രം മുഹമ്മദ് നബി.


പേര് കൊണ്ട് എന്തായാലും ഏകം മാത്രമായ ഏകദൈവത്തിന്റെ ഏക സമ്പൂർണ ജീവിതപദ്ധതിയുമായി വന്ന അവസാന പ്രവാചകൻ മാത്രം മുഹമ്മദ് നബി.


പ്രാപഞ്ചിക വ്യവസ്ഥയ്ക്കുള്ള സമർപ്പണം പൂർണാർത്ഥത്തിൽ എല്ലാ മേഖലയിലും പ്രയോഗിച്ചുകാണിച്ച ആൾ മാത്രം മുഹമ്മദ് നബി


ഇസ്ലാം എന്നാൽ മതത്തിന്റെ പേരല്ല, പ്രാപഞ്ചിക വ്യവസ്ഥക്ക് ആധാരമായ ദൈവത്തിനുള്ളസമർപ്പണ പ്രക്രിയയാണ്


ഏക പ്രാപഞ്ചിക ശക്തിക്ക് സമർപ്പിക്കുന്ന ആരും മുസ്ലീമാണ്.


മുഹമ്മദ് നബി വന്നനേരിട്ടഅഭിസംബോധന ചെയ്ത സമൂഹം മുശ്രിക്കുകൾ (ബഹുദൈവവിശ്വാസികൾആരുന്നല്ലോ


ഒരുപാട് ദൈവങ്ങളെന്നാൽ ഒരുപാട് വഞ്ചിക്കലുകളും ചൂഷണങ്ങളും


അതുകൊണ്ട് തന്നെ മുഹമ്മദ് നബിക്ക് പറയേണ്ടിവന്നത് ബിംബവും പൂജയും അർച്ചനയുംഅഞ്ജലികളും ഭണ്ഡാരപ്പെട്ടികളും തന്ത്രിയും പുരോഹിതനും ആവശ്യമില്ലാത്ത പ്രാപഞ്ചിക വ്യവസ്ഥയുടെ ആധാരമായ ഏകദൈവത്തെ കുറിച്ച്, ഏക പ്രാപഞ്ചിക ബോധത്തെക്കുറിച്ച്.


മുഹമ്മദ് നബിയുടെ കുടുംബക്കാരൊക്കെ ആദ്യമാദ്യം മുഹമ്മദ് നബിയെ എതിർത്ത മുശ്രിക്കുകൾ(ബഹുദൈവ വിശ്വാസികൾ തന്നെയായിരുന്നല്ലോ


ചെറിയച്ഛൻ അബൂത്വാലിബും മൂത്തച്ഛൻ അബ്ദുൽ മുത്തലിബും അടക്കം ആരും മുഹമ്മദ് നബിയിൽ പരസ്യമായി വിശ്വസിച്ചിട്ടില്ല.


ശരിയാണ്, പിതാവ് മുഹമ്മദ് നബി ജനിക്കുന്നതിന് മുൻപും മാതാവ് മുഹമ്മദ് നബിയുടെ ആറാം വയസ്സിലും മരിച്ചിരുന്നു.


എന്നത് കൊണ്ട് തന്നെ, മുഹമ്മദ് നബിയുടെ മാതാപിതാക്കൾ ഇന്ന് നാം പറഞ്ഞു കേൾക്കുന്ന വിധം മുസ്ലിംകൾ അല്ലായിരുന്നു, ഒപ്പം കാഫിറുകളും അല്ലായിരുന്നു.


എന്തുകൊണ്ട് മുഹമ്മദ് നബിയുടെ മാതാപിതാക്കൾ കാഫിറുകൾ അല്ലായിരുന്നു ?


സത്യം അറിഞ്ഞ് നിഷേധിക്കുന്നവരോകണ്ട സത്യത്തെ മറച്ചുവെക്കുന്നവരോ ആണല്ലോ കാഫിറുകൾ എന്നാൽ. 


അങ്ങനെയുള്ള സത്യം അറിഞ്ഞ് നിഷേധിക്കുന്നവരോകണ്ട സത്യത്തെ മറച്ചുവെക്കുന്നവരോ ആയ കാഫിറുകൾ അല്ലായിരുന്നു  മുഹമ്മദ് നബിയുടെ മാതാപിതാക്കൾ.


കാഫിർ എന്നാൽ അറിഞ്ഞ് നിഷേധിച്ചവൻ എന്നോ കണ്ടത് മറച്ചുവെച്ചവൻ എന്നോ ആണല്ലോ അർത്ഥം?


മുഹമ്മദ് നബി നബിയായി മുഹമ്മദ് നബിയുടെ മാതാപിതാക്കൾ  ജീവിച്ചിരിക്കുമ്പോൾ വന്നിരുന്നില്ലഎന്നതിനാൽ മുഹമ്മദ് നബിയുടെ മാതാപിതാക്കളും അദ്ദേഹം സമൂഹത്തോട് പറഞ്ഞ ഏകദൈവ സത്യം നിഷേധിക്കാനും മറച്ചുവെക്കാനും ഇടവന്നിട്ടില്ല


സ്വാഭാവികമായും സമൂഹത്തിൽ അപ്പോഴുണ്ടായിരുന്ന ബഹുദൈവവിശ്വാസംകൊണ്ടുനടക്കുന്നവർ തന്നെയേ മുഹമ്മദ് നബിയുടെ മാതാപിതാക്കൾക്കും ആയിട്ടുണ്ടാവൂ എന്ന്അതിനാൽ അനുമാനിക്കാം എന്നുമാത്രം


അതൊരു കുറ്റവുമല്ല


ഇസ്ലാമിന് മുൻപുള്ള ഇസ്ലാമിന്റെ രൂപങ്ങളായ (വഴിയേ വ്യതിചലിച്ച) ക്രിസ്തുമതവും ജൂതമതവുംമക്കയിൽ അക്കാലത്ത് വല്ലാതെ പ്രചാരം നേടിയിട്ടുമില്ല


അങ്ങിങ് കുറച്ചുണ്ടെങ്കിലും ചുരുങ്ങിയത് നബിയുടെ സ്വന്തം കുടുംബത്തിൽ പ്രചാരംനേടിയിട്ടുമില്ല


ചുരുങ്ങിയത് അവിടെ നിലവിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസത്തെ ചോദ്യംചെയ്തവരായിരുന്നില്ല മുഹമ്മദ് നബിയുടെ മാതാപിതാക്കൾ എന്നാണ് മനസ്സിലാക്കപ്പെടുന്നത്.


********


യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസ ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനംതിരുത്തുന്നതുംഅവരുടെ ഏകദൈവ വിശ്വാസത്തെ പ്രായോഗിക ജീവിതത്തിൽ പൂർണതയിൽ കൊണ്ടുവന്ന് സമ്പൂർണ ജീവിത വ്യവസ്ഥയായി പൂർത്തീകരിക്കുന്നതുമാണ് ഇസ്ലാം


ഇസ്ലാമും മുഹമ്മദ് നബിയും പഴയ എല്ലാറ്റിനെയും അംഗീകരിക്കുന്നു, അവയിൽ വിശ്വസിക്കൽ നിർബന്ധമാക്കുന്നു.


അതാത് കാലത്ത് വന്ന തിരുത്തുകളും ശരിയും എന്ന നിലക്ക് പഴയ എല്ലാറ്റിനെയും കാണുന്നു.


അങ്ങനെ തിരുത്താൻ വന്ന പ്രവാചകന്മാരായി തന്നെ ബുദ്ധനെയും കൃഷ്ണനെയും രാമനെയും യേശുവിനെയും മോസസിനെയും എബ്രഹാമിനെയും പേരറിയുന്നതും അല്ലാത്തതുമായി എല്ലാവരെയും വിശ്വസിക്കൽ നിർബന്ധമാക്കുന്നു ഇസ്ലാം.


പക്ഷേ ആ പഴയതിൻ്റെ വക്താക്കളായ വിശ്വാസികൾ ആ പഴയതിൽ തന്നെ പിടിച്ചുനിൽക്കുന്നുയാഥാസ്ഥിതികത്വം കൊണ്ടുനടക്കുന്നു.


മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്‌ലാമിനെയും ആ പഴയതിൻ്റെ ആളുകൾ അവരുടെമേൽക്കോയ്മയും അസൂയയും വെച്ച് അംഗീകരിക്കാൻ തയ്യാറായില്ല


അത് തന്നെയാണ് ഇസ്ലാമിനും ജൂത-ക്രിസ്തീയതക്കുമിടയിൽ  അകൽച്ചയും ഉണ്ടായ ശത്രുതയുംവ്യത്യാസവും.


ഇപ്പോൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന ജൂത മുസ്ലിം ശത്രുത യഥാർത്ഥത്തിൽ ഉള്ളതല്ല. 


ഇപ്പോൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന ജൂത മുസ്ലിം ശത്രുത പാശ്ചാത്യ അമേരിക്കൻ ശക്തികൾഇസ്രയേലിനെ അവിടെ കൃത്രിമമായി ഉണ്ടാക്കിയതിന് ശേഷം ഉടലെടുത്ത പ്രശ്നം മാത്രമാണ്.

No comments: