Thursday, March 12, 2026

അമേരിക്കക്ക് പാളിയത്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം എന്ന് ധരിച്ചത്

 

ഇറാൻ ആദ്യമേ പറഞ്ഞിരുന്നു: “യുദ്ധം നിങ്ങൾ തുടങ്ങും. പക്ഷേ യുദ്ധം എപ്പോൾ നിർത്തണമെന്നത് നമ്മൾ തീരുമാനിക്കും” എന്ന്.


അമേരിക്കക്ക് പാളിയത്:


ഒന്ന്: ആയുധക്കരത്തും കണ്ണും മൂക്കും നോക്കാതെ നശിപ്പിക്കലും മാത്രമാണ് യുദ്ധം, അത് മാത്രമാണ് യുദ്ധ വിജയത്തെ നിശ്ചയിക്കുന്നത് എന്ന തെറ്റായ ധാരണ.


രണ്ട് : ഖാം നയി തീർന്നാൽ ഇറാൻ തീരുമെന്ന് കരുതിയത്. 


മൂന്ന്:,ഖാം നയി ഒരു സ്വേച്ഛാധിപതി ആയിരുന്നു എന്ന ഒരടിസ്ഥാനവും ഇല്ലാത്ത അമേരിക്കൻ തെറ്റിദ്ധാരണ, അല്ലെങ്കിൽ അമേരിക്ക ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമിച്ച തെറ്റിദ്ധാരണ. 


നാല്: ഇസ്ലാമും ഇറാനും സ്വേച്ഛാധിപത്യത്തിന് വിരുദ്ധമാണ്. ഇസ്ലാമിൽ അധികാരം ഭാരിച്ച ഉത്തരവാദിത്തമാണ്, അല്ലാതെ അലങ്കാരമോ ആർഭാടമോ അഹങ്കാരമോ അല്ലെന്നറിയാതെ പോയത്.


അഞ്ച്:,യഥാർത്ഥത്തിൽ അമേരിക്കക്ക് വേണ്ടത് അറബ് ലോകത്തെവിടെയും വിശിഷ്യാ ഇറാനിലും വേണ്ടത് ജനാധിപത്യമല്ല. തങ്ങളെ അനുസരിക്കുന്ന ഭരണകൂടങ്ങളെയാണ്. തങ്ങളെ അനുസരിക്കുന്ന സ്വേച്ഛാധിപതിയെയാണ്.


ആറ് : ഖാം നയി ഇല്ലാതായാൽ ഇറാൻ ജനത സമരവുമായി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് വിചാരിച്ചു. 


ഏഴ്:,യഥാർത്ഥത്തിൽ,  ഖാം നയി ഇല്ലാതായതോടെ ഇറാൻ ജനത ഖാം നയിക്കും ഖാം നായിക്ക് ശേഷമുള്ള ഖാം നയിയുടെ അതേ ആദർശലക്ഷ്യങ്ങൾ പിന്തുടരുന്ന ഇറാൻ ഭരണകൂടത്തിനും പൂർവാധികം പിന്തുണ നൽകുന്നതാണ് പിന്നീട് കണ്ടത്.


എട്ട് : ഇറാന് ഇത്ര കരുത്തുണ്ടെന്നും ഇറാൻ ഇത്ര കരുത്തോടെ തിരിച്ചടിക്കുമെന്നും കരുതിയില്ല.


ഒൻപത്: ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതോടെ യുദ്ധത്തെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലാക്കാം എന്ന് അമേരിക്ക കരുതി. ആ വകയിൽ ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പത്ത്:,പോരെങ്കിൽ, മുസ്ലിംകളാരും ചിന്തിക്കാത്ത ഷിയാ സുന്നി യുദ്ധമാക്കി ഇതിനെ മാറ്റാമെന്നും അമേരിക്ക കരുതി. അങ്ങനെയും ആയുധക്കച്ചവടം തകൃതിയായും ലാഭകരമായും നടത്താമെന്ന് കരുതി.


പതിനൊന്ന്: അമേരിക്കൻ അടിമകൾ ആയിരുന്നിട്ടും പക്ഷേ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ എന്തുകൊണ്ടോ ഇറാനെതിരെ കമാ എന്ന് സംസാരിച്ചില്ല. 


പന്ത്രണ്ട്: ഇറാനെതിരെ യുദ്ധം ചെയ്യാൻ അവർ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല താങ്കളുടെ മണ്ണുപയോഗിച്ച് ഇറാനെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതിൽ വല്ലാതെ പിന്തുണ നൽകിയില്ല.


കമാ എന്ന് ഇറാനെതിരെ സംസാരിക്കാതിരിക്കാൻ ഗൾഫ് രാജ്യങ്ങളിലെ  ഭരണാധികാരികളെ പ്രേരിപ്പിച്ച കുറെ കാരണങ്ങൾ താഴെ പറയും പോലെ ഉണ്ടാവാം.


a) ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ താല്പര്യങ്ങളെയാണ്. വൻശക്തിയാണെന്ന് വീമ്പിളക്കുന്ന അമേരിക്കയെ സംരക്ഷിക്കുക അമേരിക്കയുടെ പണിയാണ്; തങ്ങളുടെ പണിയല്ല, അറബികളുടെ പണിയല്ല എന്ന നിലപാട് കാണിച്ചു.


b) തങ്ങളെ (അറബികളെ) സംരക്ഷിക്കുമെന്ന് പറഞ്ഞ് അവിടങ്ങളിൽ വന്ന അമേരിക്കക്ക് സ്വയം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഗൾഫ് രാജ്യങ്ങൾ എന്ത് ചെയ്യാൻ എന്ന ചോദ്യമുന്നയിക്കും പോലെ നിന്നു അറബ് രാജ്യങ്ങൾ.


c) മുസ്ലിംകളെ തമ്മിലടിപ്പിച്ച് ആയുധം വിറ്റ് ചോര കുടിക്കാനുള്ള അമേരിക്കൻ കെണി അറബ് ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. 


d) ഇസ്രായേലിനെ കണക്കിന് ശിക്ഷിക്കുന്ന ഇറാനെ അറബ് ഭരണാധികാരികൾക്ക് മധുരിച്ചിട്ട് തുപ്പാൻ സാധിച്ചില്ല. 


e) അറബ് ജനതയുടെ മനസ്സ് ഇറാനൊപ്പമാണെന്ന് തിരിച്ചറിവ് അറബ് ഭരണാധികാരികളേ ഇറാനെതിരെ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് വല്ലാതെ പിന്തിരിപ്പിച്ചു. 


f) ഇറാനെ ഗൾഫ് രാജ്യങ്ങൾ തിരിച്ചടിച്ചാൽ ആഭ്യന്തര പ്രശ്നങ്ങൾ ജനങ്ങളുടെ പ്രതിഷേധമായി ഉടലെടുക്കും, ഇറാന്റെ തിരിച്ചടി കൂടുകയും  ചെയ്യുമെന്ന ഭീതി ഉടലെടുത്തു.


g) ഈ യുദ്ധത്തെ അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള യുദ്ധമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.


h) ഈ യുദ്ധത്തെ ഷിയാ സുന്നി യുദ്ധമാക്കി, ഗൾഫ് രാജ്യങ്ങളിൽ ആഭ്യന്തര കലഹമാക്കി മാറ്റുന്നതിനെ അറബ് രാജ്യങ്ങൾ പേടിച്ച് പ്രതിരോധിച്ച് നിയന്തിച്ച് നിന്നു.



No comments: