ഒരു സംസ്കാരത്തെയും ഇസ്ലാം നശിപ്പിച്ചിട്ടില്ല.
പ്രത്യേകിച്ചും സാമ്രാജ്യത്വ ശക്തികളും ഫാസിസ്റ്റുകളും നശിപ്പിക്കുന്നത് പോലെ, നശിപ്പിച്ചെന്ന് പറയും പോലെ ഇസ്ലാം നശിപ്പിച്ചിട്ടില്ല.
കാരണം ഇസ്ലാമിന് അങ്ങനെ ഒന്നിനെയും നശിപ്പിക്കേണ്ടതില്ല, നശിപ്പിക്കേണ്ടി വന്നിട്ടില്ല.
പകരം കൂടുതൽ അർഹതയുള്ളതും നല്ലതുമായ ഇസ്ലാം പകരമായി അവശേഷിച്ചു.
"എന്നാൽ (അറിയുക): ജനങ്ങൾക്ക് ഉപകാരമുള്ളത് ഭൂമിയിൽ അവശേഷിക്കും" (ഖുർആൻ)
ഇസ്ലാമെന്ന സാമൂഹ്യനീതിയിൽ അധിഷ്ടിതമായ,
ഇസ്ലാമെന്നഎല്ലാകാലത്തും വിപ്ലവാത്മകത കൊണ്ടുനടക്കുന്ന,
ഇസ്ലാമെന്ന ചൂഷണരഹിതമായ,
ഇസ്ലാമെന്ന അന്ധവിശ്വാസത്തെയും പൗരോഹിത്യത്യത്തെയും ഇല്ലായ്മ ചെയ്യുന്ന,
ഇസ്ലാമെന്ന കൂടുതൽ യുക്തിഭദ്രമായ
വിശ്വാസത്തിലേക്ക് സമൂഹം ആകർഷിച്ച് സ്വമേധയാ മാറിയപ്പോൾ
പഴയത് സ്വമേധയാ ഇല്ലാതായി.
വെളിച്ചം വരുമ്പോൾ ഇരുട്ടില്ലാതാവുന്നത് പോലെ.
വെളിച്ചം ഇരുട്ടിനെ ബോധപൂർവ്വം അടിച്ചടിക്കുന്നത് കൊണ്ടല്ല, തകർക്കുന്നത് കൊണ്ടല്ല ഇരുട്ടില്ലാതാവുന്നത്
സത്യമേവ ജയതേയുടെ ശരിയായ പ്രായോഗിക സാക്ഷ്യമാണ് ഒരു മാറ്റവും കൂട്ടിച്ചേർക്കലും ആവശ്യമില്ലാതെയുള്ള ഇസ്ലാമിൻ്റെ നിലനില്പ്, അതിജീവനം.
ഏതൊരു കാര്യത്തിലും എന്നത് പോലെ.
പഴയതും നിലനിൽക്കാൻ അർഹതയില്ലാത്തതും തീരോഭവിക്കുന്നത് പോലെ പഴയ സംസ്കാരങ്ങളും തീരോഭവിച്ചു.
പഴയ ഫോണും സ്റ്റേറ്റും സൈക്കിളും കാളവണ്ടിയും ഒക്കെ തീരോഭവിച്ചത് പോലെ.
ഇന്ത്യയിലെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതീയതയും ഒക്കെ എങ്ങനെയാണ് ഇപ്പൊൾ മെല്ലെ മെല്ലെ തീരോഭവിച്ചു തുടങ്ങുന്നത്.
അതുപോലെ.

.jpg)
No comments:
Post a Comment