Saturday, March 14, 2026

ടൈറ്റാനിക് പോലെ ഇന്ത്യൻ ജനാധിപത്യവും ഐസ്ബർഗിൽ തട്ടി തരിപ്പണമായി

 മോദിയെ കുറ്റം പറഞ്ഞിട്ടും എതിരിട്ടിട്ടും കാര്യമില്ല.


മോദി ഐസ്ബർഗിന്റെ അറ്റം മാത്രമാണ്.


മോശമായ ഐസ്ബർഗിന്റെ മോശമായ അറ്റം.


അറ്റം, അല്ലെങ്കിൽ അറ്റത്ത്, ഒന്നല്ലെങ്കിൽ മറ്റൊന്ന് വരും. 


ഒരുപോലെ ഐസ്ബർഗിനോളം മോശമായത്, അപകടകരമായത്.


ഒരിക്കലും ഒരുവിധവും തകരില്ലെന്ന് കരുതപ്പെട്ട ടൈറ്റാനിക് തകർന്ന് തരിപ്പണമായത് പോലെ തന്നെയാണ് ഏറ്റവും വലുതെന്ന് കണക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യവും ഈ ഐസ്ബർഗിൽ തട്ടി തരിപ്പണമായത്. 


ഇലക്ഷൻ കമ്മീഷനും മറ്റ് കുറെ ഏജൻസികളും കൂടി ചേർന്നുണ്ടാവുന്നത് കൂടിയാണ് ഈ ഐസ് ബർഗ് എന്ന് വരുമ്പോൾ അതാർക്കും പ്രതീക്ഷിക്കാനാവാത്തവിധം കാണാനാവാത്തതും നേരിടാനാവാത്തതും വിധമുള്ള ഐസ്ബ്സർഗ് തന്നെയായി.


മുസ്ലിം വിരോധമല്ലാത്ത വേറൊന്നും തലയിലില്ലാത്ത ആളുകളെയും സംഘത്തെയും ഭരണം ഏല്പിച്ചതിന്റെ ഗതികേടാണ് രാജ്യം ഇന്നനുഭവിക്കുന്നത്


ആഭ്യന്തരമായ കുത്തിത്തിരിപ്പിന് വേണ്ടി മാത്രം അന്താരാഷ്ട്രനയം ഉണ്ടാക്കി രാജ്യത്തെ കുത്തുപാള എടുപ്പിക്കുന്നവർ.


ഫലത്തിൽ സ്വന്തം രാജ്യനിവാസികളെയും മറ്റ് രാജ്യങ്ങളെയും ഒരുപോലെ ശത്രുക്കളാക്കുന്നവർ.


ഇവർ ഇതേ കാരണം വെച്ച് ഇസ്രായേലിനും അമേരിക്കക്കും പിന്തുണ നൽകി


അതും ആരും പോകാത്ത സമയത്ത് ലോകകുറ്റവാളിയുടെ അടുത്തേക്ക് അങ്ങോട്ട് ചെന്ന് കൊണ്ട്.


എന്താ കാരണം


മുസ്ലീം വിരോധംമുസ്ലിംകളോട് വെച്ചുപുലർത്തുന്ന ഉള്ളിലെ വെറുപ്പ്. മുസ്ലിംകളോട് ഇസ്രായേൽരാജ്യവും നെതന്യാഹുവും ചെയ്തുകാണിക്കുന്നത് കണ്ടുള്ള ആനന്ദാതിരേകത്താൽ.


ഇവരുടെ പിന്തുണ കിട്ടിയാൽ ഇസ്രായേലും അമേരിക്കയും നശിക്കാൻ വേറെ എവിടെയെങ്കിലുംപോകണോ


കാർമേഘം കൊണ്ട് റഡാറിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ ഇവരുടെ പിന്തുണ പോരെ ഇസ്രായേലിനുംഅമേരിക്കക്കും സ്വന്തം കുഴി തോണ്ടാൻസംഗതി കട്ടപ്പൊകയാവാൻ? അതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുമുണ്ട്.


മുസ്ലീം വിരോധത്തിനുമപ്പുറം എന്താണ് ഇസ്രായേലിനും അമേരിക്കക്കും പിന്തുണ നൽകാൻകാരണം


അതൊക്കേയുണ്ട്.


ഇസ്രായേലും അമേരിക്കയും ജയിക്കുമെന്ന് അവരങ്ങ് ഉറപ്പിച്ചതിനാൽ


എന്തായലും ജയിക്കുന്നവരുടെ കൂടെ കൂടാം എന്ന് കരുതിയതിനാൽ.


ഇനിയുണ്ടാവുന്ന ഇറാൻ എന്തായാലും ഇസ്രായേലും അമേരിക്കയും നിശ്ചയിച്ച് ഉണ്ടാക്കിയംഗീകരിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നുറപ്പിച്ചതിനാൽ.


എങ്കിൽ ഉണ്ടാവാൻ പോകുന്ന ആ ഇറാനുമായും, ഈ കണക്കൊന്നും പറയാതെ തന്നെ, അല്ലെങ്കിൽ ഈ കണക്ക് മുഴുവൻ പറഞ്ഞുതന്നെ ചങ്ങാത്തത്തിൽ ആക്കാമല്ലോ എന്ന കണക്കുകൂട്ടലിൽ.


ഏത് വിധേനയും കച്ചവടം ലാഭം. സത്യവും നീതിയും ധർമ്മവും ബാധകമല്ല. 


പ്രത്യേകിച്ചും മറുഭാഗത്ത് നഷ്ട്രപ്പെടുന്നവർ മുസ്ലിമും ഇസ്ലാമും ആണെന്ന് തോന്നുന്നുണ്ടെങ്കിൽ 


ഇസ്രായേലിന് ഇങ്ങനെ ഈയൊരു പിന്തുണ കൊടുത്താൽ അഭ്യന്തരരാഷ്ട്രീയത്തിലെ വെറുപ്പുംവിദ്വേഷവും വളർത്താൻ പുറത്ത് നിന്നും ഇന്ധനം കൊണ്ടുവരാം എന്ന് മനസ്സിലാക്കിയതിനാൽ.


പക്ഷേഇപ്പോൾ കളി മാറി


കളി ഇറാന്റെ കയ്യിലാണ്


ബോൾ ഇറാന്റെ കാലുകളിലാണ്.


ഇസ്രായേലും അമേരിക്കയും നിശ്ചയിച്ചുണ്ടാവുന്ന ഇറാൻ ഉണ്ടാവുകയില്ല. 


തങ്ങൾ അനുശോചിക്കാതെ വിട്ടുനിന്ന, ഇസ്രായേലും അമേരിക്കയും കൂടി കൊന്ന പഴയ അതേ ഖാം നയിയുടെ ഇറാൻ തന്നെ ഇറാനിൽ തുടരും.


എന്ത് ചെയ്യും ?


ഒരു പിടിയുമില്ല.


ജപ്പാൻകാരി ഭാര്യയുള്ള വിദേശകാര്യമന്ത്രി കൈമലർത്തുന്നു


അയാൾക്ക് വിദേശങ്ങളിലാണ് കൂടുതൽ താല്പര്യം.


ഇവിടെ ഗ്യാസ് ഇല്ല.


പെട്രോള് എപ്പോൾ വേണമെങ്കിലും തീരാം.


വെറുപ്പും കളവും വിദ്വേഷവും അച്ഛൻ ഇസ്രായേലും നെതന്യാഹുവും കൊണ്ടുവരില്ല പെട്രോളുംഗ്യാസും.


ലോകത്താകെയും പെട്രോളിനും ഗ്യാസിനും വില നന്നേ കുറയുമ്പോഴും വെറുപ്പും കളവുംവിദ്വേഷവും കൊണ്ട് ഇവിടെ വില കൂട്ടാൻ സാധിച്ചിരുന്നു.


പക്ഷേ, അങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യാനും ഗ്യാസും പെട്രോളും കൊണ്ടുവരാൻ സാധിക്കേണ്ടതില്ലേ?


ഇസ്രായേലിനെ തള്ളിപ്പറയാതെ ഇറാൻ സ്വീകരിക്കില്ല.


തള്ളിപ്പറയേണ്ട ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയഭർത്താവാണ് എന്ന് മോദി തന്നെ മാലയിട്ടും മാല സ്വീകരിച്ചും പറഞ്ഞുപോയിരിക്കുന്നു.


അങ്ങനെ പുതിയ സംബന്ധ വകയിൽ ഭാരതമക്കളുടെ പുതിയ പിതാവും ആയിരിക്കുന്നുഇസ്രായേൽ എന്ന് മോദി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്ന 


സംബന്ധമാണല്ലോ പ്രധാനം, പണ്ടേ ശീലം.


അതുകൊണ്ട് എപ്പോൾ വേണമെങ്കിലും എവിടെനിന്ന് വേണമെങ്കിലും പുതിയ പിതാവ് വരാംഭാരതമക്കൾക്ക് എന്ന് സാരം.


ഇനിയിപ്പോൾ ഭാരത മക്കൾക്ക് കുറെ പുതിയ പിതാക്കന്മാരെ ഉണ്ടാക്കേണ്ട ഗതികേടിലാണ്. ഓരോയിടത്ത് പോകുമ്പോഴും സ്വന്തം വായാടിത്തം വെച്ച് ഓരോ പിതാവ്. 


മാതാവ് ഒന്ന് തന്നെ. ഭാരതമാതാവ്.


പക്ഷേ, നിലവിലെ സംബന്ധക്കാരൻ ഇസ്രായേലും അമേരിക്കയും ജയിക്കുന്ന ഒരു സാധ്യതയും കാണുന്നില്ല.


പോരാത്തതിന് തന്റെ കൂടെയുള്ളകളവ് ഭക്ഷണമാക്കുന്നവെറുപ്പ് വസ്ത്രമാക്കുന്ന ഫാസിസ്റ്റ്സംഘത്തേ ഒഴിച്ചുനിർത്തിയാൽലോകമാനസ്സാക്ഷി മൊത്തം ഇറാന്റെ കൂടെയാണ്.


ഇസ്രായേലും അമേരിക്കയും ചിത്രത്തിൽനിന്ന് പുറത്താണ്.


അതുകൊണ്ടിപ്പോൾ എങ്ങനെയും ഇറാനെ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയാണ്


അമ്മക്ക് സംബന്ധമുണ്ടാക്കാൻ മക്കൾക്ക് പുതിയ പിതാവായി അവതരിക്കുമോ എന്നറിയാൻ.

No comments: