ഒന്നാമതായി മനസ്സിലാക്കുക: റമദാൻ യുദ്ധം നിരോധിച്ച മാസമല്ല.
രണ്ടാമത്: ഏത് മാസത്തിലായാലും ഇങ്ങോട്ട് ആക്രമിച്ചാൽ തിരിച്ചടിക്കാം.
മൂന്നാമത്: ഇറാൻ ഏകപക്ഷീയമായി ആരെയും ആക്രമിച്ചിട്ടില്ല, ഇറാൻ യുദ്ധം തുടങ്ങിയിട്ടില്ല, ചെയ്തിട്ടില്ല. ഇറാൻ പ്രതിരോധിക്കുന്ന വഴിയിൽ ആക്രമിച്ചു. അത്രമാത്രം.
നാലാമത്: ഇറാൻ അറബ് രാജ്യങ്ങളെയല്ല ആക്രമിച്ചത്. അറബ് രാജ്യങ്ങളിലെ അമേരിക്കൻതാവളങ്ങളെയാണ് ഇറാൻ ഉന്നം വെച്ചത്. അത് നന്നായി മർമ്മം നോക്കി തന്നെ ചെയ്തു.
അഞ്ചാമത്: ഇതിനിടയിൽ ഇറാനെന്ന് തെറ്റിദ്ധരിപ്പിക്കാൻ അറബ് രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ ആക്രമിച്ചത് ഇസ്രായേലും അമേരിക്കയും ആണെന്ന് മനസ്സിലാക്കുകയുംചെയ്തിട്ടുണ്ട്.
ആറാമത് : ഇസ്ലാമിൽ ഏറ്റവും അറിയപ്പെട്ട യുദ്ധങ്ങളായ ബദറും ഉഹ്ദും ഒക്കെ റംസാൻമാസത്തിലാണ് സംഭവിച്ചത്.
ഏഴാമത് : ഇസ്ലാമികമായി ചെയ്തത് തെറ്റാണെന്ന് പറയേണ്ടത് അമേരിക്കൻ പക്ഷക്കാരല്ല. അതിലെശരിയും തെറ്റും നോക്കാനും പറയാനും ഇസ്ലാമിന്റെ പക്ഷക്കാർക്കറിയാം. അവരതിൽജാഗരൂകരാണ്.
എട്ടാമത്: അമേരിക്കയും ഇസ്രായേലും എന്ന ശത്രുക്കൾക്ക് അവർ പ്രതീക്ഷിച്ചതിലും വലിയനിലയിൽ തിരിച്ചുകിട്ടുമ്പോൾ മാത്രം കരയുന്ന മട്ടിലല്ല റംസാനിൽ തിരിച്ചടിച്ചതിലെ (ഇല്ലാത്ത) തെറ്റ്കണ്ടെത്തി പറയേണ്ടത്.
ഒമ്പതാമത്: വീട്ടിന് തീപിടിച്ചാൽ ആ തീ അണക്കുന്ന വെള്ളത്തിന്റെ വൃത്തിയിൽ കർമ്മശാസ്ത്രപരമായി തർക്കിക്കുന്നത് ആത്മാർത്ഥത കൊണ്ടല്ല. പകരം വീട് കത്തിത്തീരാനുംകത്തിക്കാണാനും ഉള്ള ഉള്ളിലെ വല്ലാത്ത പൂതി കൊണ്ടാണ്.
പത്ത്: ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനെ അമേരിക്കക്ക് വേണ്ടി ഇസ്ലാം എന്താണെന്ന് മറ്റാരുംപഠിപ്പിച്ചുകൊടുക്കേണ്ടതില്ല.
ബസറയിലേക്ക് ഈത്തപ്പഴവും കടൽക്കരയിലേക്കും മരുഭൂമിയിലേക്കും മണലും കയറ്റിഅയക്കേണ്ടവല്ലാത്ത ആത്മാർത്ഥത നിറഞ്ഞ പണി അമേരിക്കൻ കപട-തെമ്മാടി പക്ഷക്കാർഏറ്റെടുക്കേണ്ടതില്ല.

.jpg)
No comments:
Post a Comment