Friday, March 6, 2026

വലതുപക്ഷ ഫാസിസ്റ്റുകൾക്കും ഇസ്രായേലിനും ഒരേ രീതി. കളവ് വഞ്ചന. പിന്നിൽ നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കൽ.

 അറബികളെയും ഇറാനെയും തമ്മിലടിപ്പിക്കാൻ സാധിക്കുമെന്ന ഫാസ്ഡിസ്റ്റുകളുടെയും സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെയും  പൂതി മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് അറബികൾ ഇത്രയൊക്കെയായിട്ടും ഇറാനെതിരെ വല്ലാതെ മിണ്ടാത്തത്.


അറബികളെയും ഇറാനെയും തമ്മിലടിപ്പിക്കാൻ മാത്രം ഇതിനിടയിൽ ഇറാനാണെന്ന് വരുത്തിഇസ്രായേൽ അറബികളുടെ പല ജനവാസ മേഖലയിലും ബോംബിടുന്ന കാര്യം അറബികളുംഎന്തിനേറെ സൈപ്രസിൽ അങ്ങനെ ചെയ്തത് ബ്രിട്ടനും നിലവിൽ തന്നെ മനസ്സിലാക്കിയിട്ടുണ്ട്.


വലതുപക്ഷ ഫാസിസ്റ്റുകൾക്കും ഇസ്രായേലിനും ഒരേ രീതി


കളവ് വഞ്ചന

പിന്നിൽ നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കുക


ഇന്ത്യയിൽ അതിന്റെ രീതിഎവിടെയും ഇപ്പോഴും കുഴപ്പങ്ങളും ബോംബ് സ്ഫോടനങ്ങളുംകലാപങ്ങളും ഉണ്ടാക്കി മുസ്ലിംകളുടെ പേരിലിടുക.


പേടിത്തൊണ്ടന്മാരായ രണ്ട് ശുദ്ധ കപടശക്തികൾ ഒരേ രീതി ആവിഷ്കരിച്ചു കൊണ്ട്.


സത്യവുമായി നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവർ.  


ആയുധത്തിന്റെ കരുത്ത് മാത്രം സ്വന്തമായുള്ളവർ.


*******


സുന്നി ഷിയാ വിഭജനമൊക്കെ സാമ്രാജ്യത്വ ഫാസിസ്റ്റുകളുടെ മനക്കോട്ട.


ഒരൊറ്റ ദൈവംഒരൊറ്റ ഖുർആൻ,


ഒരൊറ്റ മുഹമ്മദ്,


ഒരൊറ്റ കാബ.


*******


ഒരുകാര്യം ഓർക്കുക:


ഇറാൻ ജിസിസി രാജ്യങ്ങളെ ഇത്രയൊക്കെ ആക്രമിച്ചിട്ടും ഒരൊറ്റ ജിസിസി രാജ്യവും(അവയൊക്കെയും ഇന്ത്യയെ പോലെ അമേരിക്കൻ പാവ സാക്കാരുകൾ ഭരിക്കുന്ന രാജ്യങ്ങളായിട്ടും) ഇറാനെതിരെ കാര്യമായി മിണ്ടിയില്ല


കാരണംഇറാൻ അടിച്ചത് (അവരെ തന്നെയും വരിഞ്ഞുമുറുക്കുന്ന)?അമേരിക്കൻ താല്പര്യങ്ങളെയുംപട്ടാളത്താവളങ്ങളെയും ആണെന്നവർക്കറിയാം


ഇറാൻ ആക്രമണത്തെ മറയാക്കി അമേരിക്കയും ഇസ്രായേലും ജനവാസ പ്രദേശങ്ങളിൽ ആക്രമിച്ച്ഇറാനാണ് അത് ചെയ്തതെന്ന് വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും അവർ തിരിച്ചറിയുന്നുണ്ട്.


ഇക്കാര്യത്തിൽ ഇസ്രായേലും അമേരിക്കയും സന്ദർഭം മുതലെടുത്ത് മക്കയും മദീനയും വരെയുംആക്രമിക്കുകയും ചെയ്തേക്കാം


ഇറാനെ ആക്രമിക്കാൻ തുടങ്ങിയതിന്റെ തൊട്ട് തലേദിവസം ഇസ്രായേൽ സന്ദർശിച്ച ഫാസിസ്റ്റുകളും ഗുരുവും വിരുന്നൊരുക്കി അതിന് കാത്തിരിക്കുന്നുമുണ്ടാവാം


ഇത്തരുണത്തിൽ ഫാസിസ്റ്റ് സംഘത്തിന്റെ വഴിഞ്ഞൊഴുകുന്ന ജിസിസി സ്നേഹം വേറൊന്ന്കൊണ്ടുമല്ലഉദ്ദേശിച്ച അജണ്ട നടപ്പാക്കാൻ സാധിക്കാത്തതിന്റെ നിരാശയും വിരോധവും വെറുപ്പുംആണ്


അത് മനസ്സിലാക്കാൻ ഡോക്ടറേറ്റിന്റെ ആവശ്യമില്ലെന്നും ഒന്നറിഞ്ഞാൽ നന്ന്.


********


മറ്റൊരു കാര്യം:


ഇറാനിൽ ആരും ഭരണകൂട വുരുദ്ധമായി സന്തോഷിക്കുന്നില്ല


മുസ്ലിം ഇസ്ലാം വിരോധത്തെ പ്രധാനഭക്ഷണമാക്കിയ സയനിസ്റ്റുകളും ഫാസിസ്റ്റുകളുംഅമേരിക്കയും ആരുടെയൊക്കെയോ വീഡിയോകളും ചിത്രങ്ങളും ഫേക്കായി കാണിച്ച്എന്തൊക്കെയോ പ്രചരിപ്പിക്കുന്നു എന്ന് മാത്രം.


********


അമേരിക്കൻ താൽപര്യങ്ങളെയും പട്ടാളത്താവങ്ങളെയും ആക്രമിക്കുകയല്ലാതെ ഇറാൻ പിന്നെ എന്ത്ചെയ്യണമായിരുന്നു.


അറ്റ്‌ലാൻ്റിക്കും പെസഫിക്കും കടന്ന് അമേരിക്കയിൽ ആർക്കും എത്താൻ കഴിയില്ലെന്നതാണ്അമേരിക്ക എന്ന തെമ്മാടിയുടെ ധൈര്യം


പിന്നെ ചെയ്യാനാവുക അമേരിക്കൻ താവളങ്ങളെ ആക്രമിക്കുക എന്നത് തന്നെയാണ്


അമേരിക്ക ഇറാനെ ഏകപക്ഷീയമായി ആക്രമിക്കുന്നതിന് മുൻപ് തന്നെ ഇറാനത് മുൻകൂട്ടി താക്കീത്ചെയ്ത് വ്യക്തമാക്കി പറഞ്ഞതുമാണ്.


താവളങ്ങളെയും അമേരിക്കൻ പട്ടാളക്കാർ താമസിക്കുന്ന ഇടങ്ങളെയും മാത്രമേ ഇറാൻ ആക്രമിച്ചിട്ടുള്ളൂ


അതിൽ എന്തെങ്കിലും പിഴവ് സംഭവിച്ചതായി അറിവുമില്ല


ഗൾഫ് രാജ്യങ്ങൾ പോലും ഇറാൻ അമേരിക്കൻ താവളങ്ങളെ ആക്രമിച്ചത് വലിയ തെറ്റായി ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല.


എന്നിട്ട് അടി തുടങ്ങിയവർ തിരിച്ചടി കിട്ടുമ്പോൾ നിങ്ങൾ അങ്ങനെ തല്ലരുത്, അവിടെ തല്ലരുത്,ഇവിടെ തല്ലരുത് എന്നൊക്കെ പറഞ്ഞ് കുട്ടികളേ പോലെ കരയുകയല്ല വേണ്ടത്.


അപ്പുറത്ത് അമേരിക്കയും ഇസ്രയേലും നിഷ്ഠൂരം നടത്തുന്ന ബോംബിങ്ങും അതിൽ കുറേ കുട്ടികൾകൊല്ലപ്പെടുന്നതുമെന്നും ഇവരെയാരെയും അസ്വസ്ഥപ്പെടുത്തുന്നതായും കാണുന്നില്ല.

No comments: