Sunday, April 28, 2019

രാജ്യം ചെറുതാവണം - ഭരണം എളുപ്പവും സുതാര്യവുമാവാൻ.

രാജ്യം ചെറുതാവണം 
ഭരണം എളുപ്പവും സുതാര്യവുമാവാൻ
ജനങ്ങളുടെ ഇഷ്ടങ്ങള്‍  ആവിയായി പൊങ്ങി
ഭരണകൂടമേഘമായി നിന്ന്,
 ക്ഷേമമഴയായി പെയ്യാന്‍.

വലുപ്പത്തിന്റെ മറയെയും അതുണ്ടാക്കി കൊടുക്കുന്ന ദൂരത്തെയും രാഷ്ട്രീയ മേലാളന്മാരും ദേശീയ പാര്ട്ടികളും തങ്ങളുടെ ധൈര്യമായി കൊണ്ടുനടക്കുമ്പോള് പിന്നെന്ത് തോന്നണം?

യഥാര്ത്ഥത്തില് ജനാധിപത്യം ചെറിയ സമൂഹത്തിൽ വളരെ ഭംഗിയായി നടക്കും.

യൂറോപ്പ് ആകെ മൊത്തം 50 കൊടി ജനങ്ങൾ. എകദേശം. 50 കോടി ജനങ്ങൾക്ക് വേണ്ടി അവിടെ 51 രാജ്യങ്ങൾ.

ഇവിടെ 130 കോടിക്ക് ഒരു രാജ്യം. രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയുടെ വലിപ്പവും ജനാധിപത്യത്തിന് പറ്റിയത് അല്ല. അവർ വഞ്ചിക്കപ്പെടുന്നതിനല്ലാതെ.

ചെറിയ രാജ്യങ്ങൾ ആയത് കൊണ്ട് യൂറോപ്പിലെ എല്ലാ ചെറുരാജ്യങ്ങളിലും ജനാധിപത്യം വളരെ ഭംഗിയായി നടക്കുന്നു. അധികാരിയും ജനങ്ങളും തമ്മിൽ ദൂരമില്ല. അധികാരം എന്നത് ആര്ക്കും മനസ്സിലാവാത്ത ഒരു സമസ്യയായി മാറുന്നില്ല.

ചെറുത് ആണ് ജനാധിപത്യത്തിന് നല്ലത്. ഗ്രാമ സ്വരാജ് എന്നാല് ചെറിയ ഗ്രാമ രാജ്യങ്ങൾ എന്ന് തന്നെയാണ് അര്ത്ഥം. ഗാന്ധി വിഭാവനം ചെയതത് അതാണ്. മാര്ക്സിന്റെ കമ്യൂണും ബുദ്ധന്റെ സംഘവും ഇങ്ങനെ ചെറുത് തന്നെ.

ചെറുതില് ആണ് എല്ലാം നന്നായി പരീക്ഷിക്കാനും വിജയിപ്പിക്കാനും സാധിക്കുക. ജനങ്ങൾക്ക് അധികാരികളും അധികാരവും ആയുള്ള ദൂരവും കുറയും. അങ്ങിനെ സുതാര്യത കൂടും. ജനങ്ങൾ ആണല്ലോ ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനങ്ങൾ വല്ലാതെ കൂടുമ്പോൾ അവര്ക്കിടയില് ഉണ്ടാകുന്ന തീരുമാനം വികലമാവും, അവ്യക്തമാവും


അത്രയേ അര്ത്ഥമാക്കിയുള്ളു.

No comments: