Wednesday, April 17, 2019

ജീവിതം വളരുന്ന, വളരാൻ വേണ്ടി സ്വയം കണ്ടെത്തിയ, വഴിയാണ് വിദ്യാഭ്യാസം.

കുട്ടികള്‍ നോമ്പും നമസ്കാരവും അനുഷ്ഠിക്കുമ്പോൾ 
അതവരുടെ സ്വാതന്ത്ര്യമെന്ന്
പക്ഷെ, ഇതേ കുട്ടികൾ ഇവ അനുഷ്ഠിക്കാതിരുന്നാലോ?

********

(ജീവിതം വളരുന്ന, വളരാൻ വേണ്ടി സ്വയം കണ്ടെത്തിയ, വഴിയാണ് വിദ്യാഭ്യാസം. കണ്ണ് തുറപ്പിക്കുന്നത്. ജീവിതത്തെ ര്ത്തുന്ന, വഴിമുട്ടിക്കുന്നതാണ് മതം. കാഴ്ച മുട്ടുന്ന ഇടത്തെ നാം ആകാശം എന്ന് വിളിച്ചത് പോലെ ചിന്തയും അന്വേഷണവും മുട്ടിക്കുന്നതിനെ നാം മതം എന്നു വിളിച്ചു

വിിദ്യാഭ്യാസം എന്നത് ഒരു വിശ്വാസം അടിച്ചേല്പിക്കൽ അല്ല; പകരം എല്ലാ വിശ്വാസങ്ങളും പരിചയപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കൊടുക്കുന്നത്. ജനാലകളും വാതിലുകളും അടക്കുന്നത് അല്ലപകരം പുതിയ വഴികളും ജനാലകളും വാതിലുകളും അന്വേഷിക്കാനും കണ്ടെത്താനും തുറക്കാനും. എല്ലാറ്റിനും അപ്പുറം ഉപജീവനം നേടാൻ തൊഴില് കണ്ടെത്താന്. പുരോഗതിയെ നിലനിര്ത്താന്, ഇനിയും മുന്നോട്ടു കൊണ്ടുപോകാന്.

വിശ്വാസം അങ്ങനെയാണോ? അത് കുട്ടികളില് അടിച്ചുച്ചേല്പിക്കുന്നത് അങ്ങനെയാണോ

അടിച്ചുച്ചേൽപിക്കപ്പെടുന്ന വിശ്വാസം വാതിലുകളും ജനാലകളും അടക്കുന്നത് ആണ്. കാഴ്ച നഷ്ടപ്പെടുത്തും വിധം കണ്ണ് അടുപ്പിക്കുന്നു. അന്വേഷണത്തെ മുരടിപ്പിക്കുന്നത്. ഒന്ന് മാത്രം ശരി എന്ന് പഠിപ്പിച്ച് ബാക്കി എല്ലാറ്റിനെയും തള്ളാനും നിഷേധിക്കാനും പഠിപ്പിക്കുന്നത്.


ഇന്ന്അനുഭവിക്കുന്ന, കണ്ടെത്തിയ എല്ലാ സൗകര്യങ്ങളും, വിമാനവും ഇലക്ട്രിസിറ്റിയും സാറ്റലൈറ്റ് സൗകര്യങ്ങളും റോഡും ബസ്സും കാറും ആശുപത്രിയും മരുന്നും സാങ്കേതിക വിദ്യയും വിദ്യാഭ്യാസം കൊണ്ട്ഉണ്ടായത്, ഉണ്ടാവുന്നത്. ജീവിത സൗകര്യങ്ങളും അവ ഉണ്ടാവാനും നിലനിര്ത്താനും അതിനു വേണ്ടി വിവരം തലമുറകളിലൂടെ കൈമാ റാനും വിദ്യാഭ്യാസം.)

No comments: