Thursday, April 11, 2019

ലൈംഗീകതയുടെ ജൈവികതയില്‍ ഒന്ന് മാത്രം എന്നതില്ല.

ലൈംഗീകതയുടെ ജൈവികതയില്‍ 
ഒന്ന് മാത്രം എന്നതില്ല. അത് വിശപ്പാണ്
വ്യത്യസ്തത തേടുന്ന വിശപ്പ്
അല്ലെന്ന് പറയുന്നത്കളവും കാപട്യവും.

(ആപേക്ഷിക മാനത്തിലെ കുടുംബം സമൂഹം വ്യവസ്ഥിതി ഇവ വെച്ച്, ഇവ നിശ്ചയിച്ച, നന്മ തിന്മ എന്നത് ഉണ്ട്. ഇവ നിലനില്ക്കാന്, ഇവയിലൂടെ കിട്ടുന്ന സുരക്ഷിതത്വം ഉറപ്പു വരുത്താന് ഉണ്ടായ നന്മ തിന്മ. അതിനാല് പേടിയും നിസ്സഹായതയും കാരണം ഉടലെടുത്ത അരുത്കളുടെ നന്മയും തിന്മയും. അതിനാല് കാണുന്നത് എന്തും കഴിക്കാറില്ല. ആരും.

എന്നാലും ഒന്നറിയാം. നന്മ തിന്മ ആത്യന്തികയും ദൈവവും മുഴുത്വവും പ്രകൃതിയുമായി നേരിട്ട് ബന്ധമുള്ളത് അല്ല. ദൈവത്തിലും പ്രകൃതിയിലും മുഴുത്വത്തിലും നന്മ തിന്മ എന്നതില്ല. എല്ലാം ഒന്ന്. നന്മ എന്നും തിന്മ എന്നും പറയാനില്ലാത്തത്. ജീവിതം ജീവിതത്തിന്വേണ്ടി ഉണ്ടാക്കുന്നത്. ജീവിതത്തെ അവശേഷിപ്പിക്കുന്നത്.

അത്കൊണ്ടാണല്ലോ സ്വര്ഗത്തില് നൂറായിരം ഉണ്ടാവും എന്ന് മതം പോലും പറഞ്ഞത്. കാരണം ഒന്ന് മാത്രം എന്നത്ദൈവിക lമോ പ്രകൃതി പരമോ അല്ലെന്നതിനാൽ. പ്രകൃതിയിലും മനുഷ്യന്റെ പ്രകൃതത്തിലും ഇല്ലെന്നതിനാല്.)

(ശരിയാണ്‌. അത് കൊണ്ടൊക്കെ തന്നെയാണ് എല്ലാവരും വേണ്ടെന്ന് വെക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും. നിലക്കാണ് സുരക്ഷയും ഉത്തരവാദിത്തവും സമൂഹവും വ്യവസ്ഥിതിയും അതിന്റെ നിബന്ധനകളും ഉണ്ടായത്, പരിണമിച്ചു വന്നത്. അതിനര്ത്ഥം പ്രകൃതിയും സ്വാഭാവികതയും അതാണ് എന്നല്ല. എല്ലാവരും പൂർണ്ണമായും സംതൃപ്തരും അക്കര പച്ച ഇല്ലാത്തവരും ഒന്നിലധികം കൊതിക്കാത്തവരും ആണ് എന്നതല്ല. എല്ലാവരും അഭിനയിച്ച്, പേടിച്ച് നിയന്ത്രിച്ചു കപടമായി അങ്ങനെ അങ്ങ് പോകുന്നു. ഉള്ളില് ഒന്നും പുറത്ത്ഒന്നും ആയി. സംഘർഷപ്പെട്ട നിലയിൽ.


കാരണം, വിത്ത് വിതരണം ബാധ്യതയായ പുരുഷന് തന്റെ ഭാര്യക്കു വേണ്ടത്ര അല്ല ബീജം ഉത്പാദിപ്പിക്കുന്നപ്പെടുന്നത്. ഒരു വര്ഷം കൂടിയാല് ഒന്നേ സ്ത്രീക്ക് ഗർഭം നടക്കൂ. പക്ഷെ പുരുഷന് അങ്ങനെയല്ല. പുരുഷനെ സംവിധാനിച്ചത് അങ്ങനെ അല്ല. അവന് വേണമെങ്കിൽ ഓരോ നിമിഷവും പിതാവ് ആകാം. തന്റെ ഭാര്യ ഗര്ഭിണി ആയത് കൊണ്ട്അവനില് കാമവും ബീജ ഉല്പാദനവും നില്കുന്നില്ല.)

No comments: