പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളപട്ടികയില്‍
ഇന്ത്യന്‍ റാങ്ക് 140. പാകിസ്താന്‍ 142.
എങ്ങിനെയുണ്ട് തരംതാഴ്ചയിലെ മത്സരം?
കട്ടക്ക് കട്ട.
പത്രനിലവാരവും വാർത്തകളിലെ സത്യസന്ധതയും എത്ര മാത്രമെന്ന് ബാലക്കോട്ട് സംഭവം report ചെയ്തപ്പോൾ മനസ്സിലാക്കിയതല്ലേ? വസ്തുതയുമായും വാസ്തവവുമായും ഒരു ബന്ധവും ഇല്ലാതെ ഭരണകൂടം എഴുതിക്കൊടുത്തത് അപ്പടി വിഴുങ്ങിയപ്പോഴും അത് തന്നെ തുപ്പിയപ്പോഴും. ഒരു തിരുത്ത് പോലും നടത്താത്ത ധാര്ഷ്ട്യത്തിലും ഉളുപ്പില്ലായ്മയിലും.
തരംതാഴ്ചയിലും കളവിലും ഒപ്പത്തിനൊപ്പം. കളവ് പറഞ്ഞ് മാത്രം ഭരണത്തില്‍ കയറാം എന്ന് വരെ ആയില്ലേ നമ്മുടെ ജനാധിപത്യം? പ്രത്യേകിച്ചും ആ കളവ് വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് ആണെങ്കിൽ. ധ്രുവീകരണം സാധിക്കുന്നത് ആണെങ്കിൽ. പ്രധാനമന്ത്രി എന്നാല് വായിൽ തോന്നിയത് എന്തും വിളിച്ച് പറയുന്ന വെറും പാർട്ടി പ്രചാരകന് എന്ന് വരെ ആയില്ലേ?)
No comments:
Post a Comment