മുഖംമൂടുന്നവര്‍ മനോരോഗികള്‍.
അവർ എല്ലാവരേയും സംശയിക്കുന്നു, കുറ്റവാളികളായ് കാണുന്നു.
ആരെന്ന് അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നു.
(മനോരോഗം തന്നെ. അവർ അങ്ങിനെ വന്നാൽ ആ മറക്കുള്ളിൽ ആരാണെന്ന് ആര്ക്കും മനസ്സിലാവില്ല. ആണോ പെണ്ണോ കള്ളനോ കള്ളത്തിയോ തമിഴനോ ബംഗാളിയോ ബന്ധുവോ അന്യനോ തീവ്രവാദിയോ എന്നൊന്നും. അതുണ്ടാക്കുന്ന അപകടം കുറച്ചൊന്നുമല്ല.
എല്ലാവരേയും അവർ നോക്കും. അവരെ ആരും നോക്കരുത്. ഉള്ളിൽ നിന്ന് അവർ നമ്മളെ കണ്ടിട്ട് നമ്മൾ പോലും അറിയാതെ ചിരിക്കുന്നുമുണ്ടാവും. അവര് പോലും അറിയാത്ത സ്വാഭാവിക പ്രതികരണം പോലെ. പക്ഷെ, ആ ചിരി കാണാത്ത നമ്മൾ തിരിച്ചു ചിരിക്കാതെയും ഇരിക്കും. സ്വാഭാവികമായും അവർ ചിരിച്ചിട്ട് നമ്മൾ എന്താണ് തിരിച്ചു ചിരിക്കാത്തത് എന്നവര് ചിന്തിച്ചു പോകും. നമ്മൾ (അവർ മുഖം മൂടിയത് കൊണ്ട്) അവരെ കാണാത്തതും അവർ ചിരിക്കുന്നത് കാണാത്തതും അവര്ക്ക് അപ്പോൾ ചിന്തയില് പോകില്ല. ആകെ മൊത്തം കണ്ഫ്യൂഷന്. വല്ലാത്ത ഒരു ഗതികേട്. ഇത്തരം സ്ത്രീകൾ ഹോട്ടലിൽ വെച്ചും പൊതുസ്ഥലങ്ങളില് നിന്നും വെള്ളവും ചായയും കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നത് കണ്ടാല് കോമഡി സിനിമ കാണേണ്ടി വരില്ല.)
(ശരിയാണ്. അതാത് കാലത്തെ, സ്ഥലത്തെ വിശേഷങ്ങളുമായി ബന്ധപ്പെട്ടത്. ഉദാഹരണം. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഒക്കെ പുരുഷന്മാർ തലയില് കിട്ടുന്നുണ്ട്. ചൂട് കാരണം. ഇത് പോലെ തന്നെ അക്കാലത്തെ അറബികളും കെട്ടി. ഒന്നും നോക്കാതെ അനുകരിക്കുന്നവർ സ്ഥലവും കാലവും നോക്കാതെ അതും വിശ്വാസം ആക്കി അനുകരിച്ചു.)
ഇത് ആദ്യം വിശ്വാസമായി മാതാപിതാക്കൾ അടിച്ചേല്പിക്കുന്നു. പിന്നീട് അത് അവകാശമായി അടിമത്തം അലങ്കാരം ആക്കിയവര് പറയുന്നു. അടിമകള്ക്ക് സ്വാതന്ത്ര്യവും അതിലെ ശുദ്ധ വായുവും ഉത്തരവാദിത്തവും സഹിക്കാൻ പറ്റാത്തത് ആണ്.
(ഒന്ന് ചോദിക്കട്ടെ. Hijaab അവകാശവും തിരഞ്ഞെടുപ്പും തന്നെ. ശരി. പക്ഷെ നിങ്ങളുടെ മക്കള്ക്ക്, ഭാര്യമാർക്ക് Hijaab ഇടാതിരിക്കാനുള്ള അവകാശവും തിരഞ്ഞെടുപ്പും ഉണ്ടോ? അത് നിങ്ങൾ കൊടുക്കുമോ? അങ്ങനെ ഒരു അവകാശവും തിരഞ്ഞെടുപ്പും അവർ നടത്തിയാൽ നിങ്ങളുടെ മുഖം ചളിയുമോ? സ്വര്ഗം കിട്ടുമോ? അല്ലെങ്കിലും കുഞ്ഞു കുട്ടികൾ വരെ Hijaab തന്റെ അവകാശം, തിരഞ്ഞെടുപ്പ് എന്നൊക്കെ പറയാൻ മാത്രം വളര്ന്നു, വളരുന്നു എന്നതാണോ നിങ്ങളുടെ വാദം. സ്വര്ഗ്ഗവും നരകവും വെച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആണോ അവകാശവും തിരഞ്ഞെടുപ്പും തീരുമാനിക്കുന്നത്, നടത്തുന്നത്?
കുട്ടികളെ വളരെ നിഷ്കളങ്കമായ പ്രായത്തില് തന്നെ ദുസ്വാധീനിച്ചതിനു ശേഷം, സ്വര്ഗ്ഗവും നരകവും പറഞ്ഞു ഭീഷണിപ്പെടുത്തിയതിനും ഭയപ്പെടുത്തിയതിനും ശേഷം അവർ നടത്തുന്നത് അവരുടെ അവകാശം തിരഞ്ഞെടുപ്പ് എന്നൊന്നും നിങ്ങൾ അവകാശപ്പെട്ടു കളയരുത്.)
കല്യാണം കഴിക്കുന്ന, കഴിക്കാൻ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായി, കാണാനും ആലോചിക്കാനും വരുന്ന അന്യപുരുഷന് മുഖം മാത്രമല്ല കാൽമുട്ട് വരെയും പൊക്കി കാണിച്ചു കൊടുക്കണം എന്നാണ് നിര്ദേശം. എന്നിട്ട്, ഇതെല്ലാം കണ്ടതിനു ശേഷവും ഇഷ്ടപ്പെടാതിരിക്കാന് പുരുഷന് സ്വാതന്ത്ര്യവും ഉണ്ട്. ഭർത്താവിന്റെ സ്വത്ത് മാത്രമാണ് സ്ത്രീ എന്നതിനാല് ഭർത്താവ് അല്ലാത്ത മറ്റാരും കാണരുത് എന്നതാണ് മുഖപടം ഇടുന്നതിന്റെ, പര്ദ്ദയുടെ പിന്നിലെ, ന്യായം.
********
ആദ്യം അറിവും അനുഭവവുമായി നടക്കുന്നു. പിന്നീടു അറിവും അനുഭവവും ഇല്ലാത്തവര്ക്ക് അത് വെറും വിശ്വാസവും അന്ധവിശ്വാസവും ആയിത്തീരുന്നു.
*********
വിഷയം തല മറക്കുന്നത് അല്ല. മുഖം മറക്കുന്നത് ആണ്. മുഖം മറച്ചാൽ ആണോ പെണ്ണോ എന്ന് പോലും മനസ്സിലാക്കാന് പറ്റില്ലല്ലോ എന്നിടത്ത്. ആരാണെന്ന് തിരിച്ചറിയുന്നത് മുഖം കണ്ടാണല്ലോ എന്നതിനാല്. ആ നിലക്ക് പൗരാവകാശത്തിന് വിലങ്ങു വെക്കുകയല്ലേ മുഖം മൂടുന്നവര് ചെയ്യുന്നത്? തിരിച്ചറിയാന് സാധിക്കില്ലെങ്കിൽ അതിലൊരു അപകടം പതിയിരിക്കുന്നുന്നില്ലേ?
No comments:
Post a Comment