Sunday, April 28, 2019

ജനാധിപത്യത്തില്‍ എവിടെ ദൈവം?



പുല്‍വാമയും ബാലക്കോട്ടും നടത്തിയ നാടകങ്ങള്‍ കത്തി കഴുത്തിൽ വെച്ച് സംസാരിക്കുന്ന ബാര്‍ബറിന്റെത് ആയിരുന്നു.

*******

പക്ഷെ ഇപ്പോൾ അതും പോരെന്ന് തോന്നിയാല്‍ പിന്നെ എന്തും ആവും, സംഭവിക്കും, സംഭവിപ്പിക്കും. 
രാജ്യദ്രോഹവും സ്നേഹവും സ്വത്തവകാശമായി പതിച്ചെടുത്തവർ അല്ലേ? ചോദ്യം ചെയത്കൂട.
*******

അമ്മയെ വ്യഭിചരിച്ച് നശിപ്പിച്ച്, അതേ അമ്മക്ക് വേണ്ടി മാതൃസ്നേഹം പറഞ്ഞും കരഞ്ഞും, 
അമ്മയെ സ്വന്തമാക്കും.

ഡോക്ടർ ആയി അവതരിക്കാന്‍ അമ്മയെ അവർ ആദ്യം രോഗിയാക്കും.

കഴിയുമെങ്കില്‍ ആ അമ്മയുടെ മാറുമുറിച്ചു വിറ്റും മാതൃസ്നേഹം പ്രസംഗിക്കും.

കലികാലം ഇത്രത്തോളം വരുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ല എന്നത് അവര്‍ക്ക് കിട്ടിയ മഹാഭാഗ്യം, വലിയ അവസരം.

*****

ജനാധിപത്യത്തില്‍ എവിടെ ദൈവം? 
ജനങ്ങൾ വെറുതെ ഇരുന്ന്, ദൈവം ചെയ്യുന്ന പണി ആണോ ജനാധിപത്യം? 
അങ്ങനെയുള്ള ദൈവം സദ്ദാമിനെയും ഹൂസ്നി മുബാറക്കിനെയും ഗദ്ദാഫിയെയും കുറേ രാജാക്കന്‍മാരെയും ഒക്കെ സഹിക്കുന്നതായി കണ്ടിരുന്നുവല്ലോ? അവിടെയൊന്നും ഇടപെടാതെ. അപ്പോളൊന്നും ദൈവം ഇടപെട്ടതായും കണ്ടില്ലല്ലോ? 
പിന്നെ ജനാധിപത്യത്തില്‍ ജനഹിതത്തിന് വിരുദ്ധമായി ദൈവം ഇടപെടും എന്നാണോ? ജനത്തിനും ഹിതത്തിനും ഒരു പ്രസക്തിയും ഇല്ലെന്നാണോ? എല്ലാം ദൈവത്തെ അങ്ങ് ഏല്പിച്ചാല്‍ മതിയോ? 
അങ്ങനെയെങ്കില്‍ വോട്ട് ചെയ്യാതെ പ്രാര്‍ത്ഥിച്ചു പൂജിച്ചു കൂടിയാല്‍ പോരെ?  
അതല്ലെങ്കില്‍ ജനഹിതത്തേയും നമ്മൾ ചെയ്യുന്ന എന്തിനെയും എന്തിനെയും ദൈവത്തിന്റെ ചെയ്തിയും ഹിതവും ആയി കണ്ടാല്‍ പോരെ? 
നന്മയും തിന്മയും ദൈവത്തിന്റെതായി കണ്ടാല്‍ പോരെ? 
മോഡി ആയാലും രാഹുല്‍ ആയാലും ദൈവഹിതം തന്നെയെന്ന്. അങ്ങനെയെങ്കില്‍ ദൈവത്തിനും മീതെ നമ്മുടെ സൗകര്യത്തിന് വേണ്ടി ദൈവഹിതത്തെ നാം നിശ്ചയിക്കുന്നതിന്റെയും നിര്‍വഹിക്കുന്നതിന്റെയും പ്രശ്നമാണോ?

******


No comments: