Monday, April 8, 2019

മുസ്ലിംലീഗ്: എട്ടുകാലി മമ്മുഞ്ഞിയെ പോലെ ഒരു പാർട്ടി.


സുഹൃത്തേ എന്തൊരു നല്ല ഭാഷ, എന്തൊരു നല്ല അഭിസംബോധന രീതി. നമിക്കുന്നു. മതേതര സ്വതന്ത്ര സമൂഹത്തിലെ സഹിഷ്ണുതാഭാവമൊന്നും അല്പവും തീണ്ടാതെ താങ്കൾ അങ്ങനെ സംസാരിക്കുമ്പോൾ, അഭിസംബോധന ചെയ്യുമ്പോൾ. ഇയ്യുള്ളവൻ എന്താണ് എന്നതല്ല, താങ്കൾ എങ്ങിനെയൊക്കെ ആകുന്നു എന്നതാണ് അത്തരം സംസാര അഭിസംബോധനാ രീതികൾ കൂടുതൽ വ്യക്തമാക്കുകചാക്കിലെ പൂച്ച പുറത്തു ചാടും പോലെ. പാത്രത്തിലുള്ളതല്ലേ പാത്രത്തിൽ നിന്നും പുറത്തു വരൂ. അല്ലെങ്കിലും സംസ്കാരം എന്നത് പ്രതിയോഗികളെ മാനിക്കുന്നിടത്തും വ്യത്യസ്മായ അഭിപ്രായങ്ങളുടെ  സഹവർത്തിത്വത്തിൽ സഹിഷ്ണുതയോടെ കഴിയുന്നിടത്തും ആണ്ഇങ്ങനെ പോയാൽ താങ്കളും താങ്കളുടെ വിശ്വാസവും സര്‍വരെയും ആകര്‍ഷിക്കും. വിശ്വാസം ആണല്ലോ അയാളുടെ സംസ്കാരത്തെയും സ്വഭാവത്തെയും ഏറെക്കുറെ സ്വാധീനിക്കുന്നത്, നിശ്ചയിക്കുന്നത്. തെറ്റിയാല്‍ ചെറ്റത്തരം പറയുക കപടവിശ്വാസിയുടെ ലക്ഷണം എന്ന് മുഹമ്മദ് നബി പറഞ്ഞതായി ഓര്‍ക്കുന്നു.

ഇയ്യൂഉള്ളവന്‍ സംസാരിച്ചത് ജനാധിപത്യ സംസ്കാരത്തില്‍ സമൂഹത്തിന്റെ പൊതുസ്വത്തായ ഒരു പാർട്ടിയെക്കുറിച്ച്. ഏറെക്കുറെ മലബാറില്‍ മാത്രം, അതും മലപ്പുറത്ത് മാത്രം, ഒതുങ്ങിപ്പോയ ഒരു പാർട്ടിയെ കുറിച്ച്. അതിന്റെ ഗതികേടിനെ കുറിച്ച്. പ്രത്യേകിച്ചു ഒരു ആശയത്തിനോ ലക്ഷ്യത്തിനോ വേണ്ടി നിലകൊള്ളാത്ത, ആരിലും ഒരു കൗതുകമോ താല്‍പര്യമോ ജനിപ്പിക്കാത്ത, സാമുദായികതക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന, അതിന്വേണ്ടി പള്ളികളും അന്ധവിശ്വാസങ്ങളും ആയുധമാക്കുന്ന, സമുദായത്തിന്റെ പേര് പറഞ്ഞ് പണചാക്കുകളെ സംരക്ഷിക്കുന്ന, ദേശസ്നേഹമോ ദേശീയതയോ മതേതരത്വമോ ജനാധിപത്യമോ എന്തെന്ന് അണികളെ പഠിപ്പിക്കാത്ത, സമൂഹത്തിനു തന്നെ ബാധ്യതയും ഭാരവും ആയ ഒരു പാർട്ടിയെ കുറിച്ച്‌. ഒരു പാർട്ടി വിഭജനം ആവശ്യപ്പെട്ടു മുസ്ലിംകൾക്കായ് ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ വിഭജിച്ചു വാങ്ങിയ അതെ പാർട്ടിയുടെ അതെ പേരും കൊടിയും സൂക്ഷിക്കുന്നതിൽ ആഭാസത്തരവും അപഹാസ്യതയും സൂചിപ്പിച്ചു കൊണ്ട്. മതേതര ഇന്ത്യയിലും മതം പാർട്ടിയുടെ പേരിൽ സൂക്ഷിച്ച ഏക രാഷ്ട്രീയ പാർട്ടി എന്ന നിലക്ക്

താങ്കളാണെങ്കിലോ അങ്ങനെ അഭിപ്രായ പ്രകടനം നടത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും തേജോവധം നടത്തുകയും ചെയ്യുന്ന രൂപത്തിൽ സംസാരിക്കുന്നു. വസ്തുതാപരമായല്ലാതെ. താങ്കൾക്കു എന്നെയോ എനിക്ക് താങ്കളെയോ നേരിൽ എത്രമാത്രം അറിയും എന്ന് പോലും അറിയാതെ. താങ്കളുടെ ഭാഷയില്‍ അസഹിഷ്ണുതയും തീവ്രതയും നിഴലിട്ടു കാണുന്നു. താങ്കളുടെ പാർട്ടിയോ മതമോ താങ്കളിൽ കുടികൊള്ളിച്ചതാണ് അത് എന്ന് വിശ്വസിക്കാൻ ഇയ്യുള്ളവൻ കൂട്ടാക്കുന്നില്ല. ഒന്ന് മാത്രം ശരിഒരു പ്രത്യേക കാലത്തു വന്ന പ്രവാചകനും ഗ്രന്ഥാവും മാത്രം ശരി എന്ന് കരുതുന്ന ആരിലും സ്വാഭാവികമായും ഉണ്ടാകാവുന്ന അസഹിഷ്ണുതയും തീവ്രതയും തന്നെയോ അതെന്നും ഇയ്യുള്ളവൻ ഊഹിച്ചു പറയുന്നില്ല.

ചർച്ചക്കെടുത്തു സമയം ചിലവഴിക്കാൻ മാത്രം ഗൗരമേറിയ ഒരു പാർട്ടിയോ വിഷയമോ അല്ല മുസ്ലിംലീഗ്. അതിനു മാത്രം ലക്ഷ്യബോധവും ആദർശവും പ്രത്യേയശാസ്ത്രപരതയും ദാര്ശനികതയും ഉള്ള, അത്തരം നേതാക്കളുള്ള, അർത്ഥവും ആഴവുമുള്ള അണികളുള്ള, പാർട്ടിയും അല്ല മുസ്ലിംലീഗ്. നുരപോലെ ഒരു പാർട്ടി. നുരപോലെ ഉള്ളുറപ്പും നവും ഇല്ലാത്ത കുറെ അണികളും. മതമാണോ വിശ്വാസവും മുഹമ്മതും ഇസ്ലാമിക ചരിത്രവും ഖുറാനുമാണോ, അതല്ല രാജ്യവും രാഷ്ട്രശില്പികളും രാജ്യത്തിന്റെ ചരിത്രവും അതിന്റെ ഭരണഘടനയുമാണോ വലുതെന്നു ചോദിച്ചാൽ തീർത്തും ഉറച്ച ഒരു മറുപടി പറയാൻ കഴിയാത്ത ഒരു പാർട്ടിയും അതിന്റെ അണികളും.

മതേതര ഇന്ത്യയിൽ മതാടിസ്ഥാനത്തിലും സമുദായത്തിന്റെ പേര് പറഞ്ഞും രാഷ്ട്രീയ പാർട്ടി ഉണ്ടാവുന്നത് എത്രമാത്രം അവിവേകമാണ്. അങ്ങിനെ ഒരു പാർട്ടി വേറെ ഏതെങ്കിലും ഉണ്ടോ? അറിയില്ല. ഓർമയിൽ വരുന്നില്ല. കേരളം പോലുള്ള സംസ്ഥാനത്ത്, ഏതെങ്കിലും സമുദായത്തിന് അവരുടെ അവകാശങ്ങള്‍ മുഴുവനും അതിലധികവും കിട്ടിയതും കിട്ടുന്നതും ഏതെങ്കിലും സമുദായത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ പാർട്ടി ഉള്ളത് കൊണ്ടാണോ? അല്ല. ഒരു സമുദായത്തിനും അങ്ങനെ സ്വന്തം പേരില്‍ പാര്‍ട്ടിയില്ല. അത്തരം മരമണ്ടത്തരം അല്പമെങ്കിലും സാമാർത്യമുള്ള ആരും ചെയ്യുമോ?  ഇല്ല. RSS, ബിജെപി, Bajrangdal, ശിവസേന വരെ അങ്ങനെ അല്ല. NSS, SNDP എന്നിവ രാഷ്ട്രീയ പാര്‍ട്ടികളും അല്ല (തര്‍ക്കത്തിന് വരാതിരിക്കാന്‍ സൂചിപ്പിച്ചതാണ്).

*********

എല്ലാ പാർട്ടികളും എന്തിനെങ്കിലും വേണ്ടി, വാക്കിലെങ്കിലും, നിലകൊള്ളുന്നു. നെഞ്ചിൽ കൈതൊട്ടു പറയാമോമുസ്ലിംലീഗ് എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന്. കമ്യുണിസ്റ് പാർട്ടി തൊഴിലാളിവർഗ ഭരണത്തിൽ വിശ്വസിക്കുന്നു. കമ്യുണിസം നിലവിൽ വരാൻ ശ്രമിക്കുന്നു എന്ന് പറയുന്നു. സോഷ്യലിസം വഴിയായി. അതിൽ അവർ എത്രത്തോളം ഉറച്ചു നില്കുന്നു, എത്രത്തോളം അവർക്കത് കഴിയും എന്നത് വേറെ വിഷയം. എങ്കിലും അവരുടെ നിലപാടും ആദർശവും അതാണ്. തീർത്തും മതേതരമാണ് അവരുടെ വഴി.

കൊണ്ഗ്രെസ്സ് ഗാന്ധിജിയെയും അദ്ധേഹത്തിന്റെ ഗ്രാമസ്വരാജിൽ അധിഷ്ഠിതമായ ദര്ശനത്തെയും പേരിനെങ്കിലും ഉയർത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ അഖണ്ടതക്കും ദേശീയതക്കും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്നുശരിയായാലും തെറ്റായാലും. വാക്കിനനുസരിച് പ്രവർത്തിച്ചാലും ഇല്ലെങ്കിലും. 

ബി ജെ പി ഹിന്ദുത്വയിലും ഹൈന്ദവ സംസ്കാരത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്ര ദേശീയ സന്കല്പത്തിലൂന്നി രാഷ്ട്ര നിർമാണത്തിനായി ശ്രമിക്കുന്നു. അതവർ തുറന്നു പറയുന്നുബാക്കി എല്ലാ കാര്യങ്ങളിലും (സാമ്പത്തികവും ഭരണപരവും ആയ കാര്യങ്ങളിൽ) കോൺഗ്രസിന്റെ അതെ ലൈനിൽ നിന്ന് കൊണ്ട് ചിന്തിക്കുന്നു പ്രവർത്തിക്കുന്നു. ഹിന്ദുത്വവും  ഹൈന്ദവതയും ശരിക്കും സത്യത്തിനും ഫുൾ സ്റ്റോപ്പും അവസാനവും വെച്ചിട്ടില്ല. സത്യത്തിനും ദൈവത്തിനും ഒരേയൊരു നിർവചനവും അവർ പറയുന്നില്ല. ഒരേയൊരു ഗ്രന്തത്തിലും വ്യക്തിയിലും സത്യത്തിനും തങ്ങളുടെ ലക്ഷ്യത്തിനും വേണ്ടി അവർ ഊന്നുന്നില്ല. അതിനാൽ അവർക്കു ആരുമായും ഒത്തു പോകാൻ കഴിയും. എല്ലാറ്റിനെയും എല്ലാവരെയും അവരിലേക്ക്‌ ഉൾകൊള്ളാൻ കഴിയും. താത്കാലികമായി അവരങ്ങിനെയല്ല എന്ന് നമ്മളാരെങ്കിലും പറഞ്ഞാലും ഇല്ലെങ്കിലും. നിലവിലുള്ള അവരുടെ സമീപനങ്ങൾ അതിനു കടകവിരുദ്ധമാണ് എന്ന് വന്നാലും ഇല്ലേലും.     

മുസ്ലിംലീഗിന്റെ പ്രശനം അവിടെയാണ്‌. അവരുടെ അണികളുടെ പ്രശ്നവും അവിടെയാണ്. മുഹമ്മത് മാത്രം ലീഗിനും അണികൾക്കും യഥാർത്ഥത്തിൽ ശരിയും സത്യവും പറയേണ്ട അവസാനത്തെ ആൾ. ഖുർആൻ അവസാനത്തെ അനുസരിക്കപ്പെടേണ്ട, അനുധാവനം ചെയ്യപ്പെടേണ്ട പുസ്തകം. ഇസ്ലാമും രാജ്യവും വന്നാൽ ഇസ്ലാമിന് മുൻഗണന. ഖുർആനും ഇന്ത്യൻ ഭരണഘടനവയും വന്നാൽ ഖുർആനിന് മുൻഗണന. ഈയൊരു സംഘർഷമുള്ള ഒരു രാഷ്ട്രീയ പാർട്ടി മുസ്ലിംലീഗ് അല്ലാതെ വേറെ ഉണ്ടാവുകയും ഇല്ല. പൂർണമായും ഇന്ത്യക്കു വേണ്ടി നിലകൊള്ളാൻ ആവാത്ത ഒരു പാർട്ടി.  

മുസ്ലിംലീഗ് എന്തിനു വേണ്ടി നിലകൊള്ളുന്നുമുസ്ലിംലീഗിനു, ശരിക്കും ഒരു കാൽ ഇസ്ലാമിൽ വെച്ച് കൊണ്ട് മതേതരത്വത്തിലും സോഷ്യലിസത്തിലും ദേശീയതയിലും വിശ്വസിക്കാനാവുമോ? അവിഭക്ത ഇന്ത്യയിലെ ലീഗ് അതുകൊണ്ടല്ലേ ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെട്ടത്? സർവ ഭാരതീയരെയും വിശ്വാസപരമായും സാംസ്കാരികമായും ഒരുപോലെ കാണാൻ മുസ്ലിംലീഗിന് കഴിയുമോമുസ്ലിംലീഗിനെ സംബന്ധിച്ചേടത്തോളെവും ഇസ്ലാം അവസാനത്തെ ശരിയും വഴിയും എന്നതല്ലേ കാതലായ വിശ്വാസം? ബാക്കിയെല്ലാ വിശ്വാസങ്ങളും സംസ്കാരങ്ങളും തെറ്റെന്നതും. മുഹമ്മദിന് ശേഷം പിന്തുടരപ്പെടേണ്ട ആളും ആശയവും ഇല്ല എന്നതുമല്ലേ മുസ്ലിം ലീഗിന്റെ അടിസ്ഥാന വിശ്വാസം? മുഹ്ഹമ്മദിന്റേതല്ലാത്ത വാക്കും ആശയവും പിന്തുടരേണ്ടതില്ലെന്നും അത് മാത്രമേ സ്വർഗത്തിലേക്ക് നയിക്കൂ എന്നതും അല്ലെ സ്വന്തം അണികളെയും അനുയായികളെയും മുസ്ലിംലീഗ് പഠിപ്പിക്കുക? നിലക്ക്  ഇസ്ലാമിനും, അതിനാൽ ലീഗിനും, മതേതരത്വവും ദേശീയതയും ജനാധിപത്യവും സോഷ്യലിസവുമായി ഒരുമിച്ചു സഹവർത്തിത്വത്തിൽ പോകാൻ പറ്റുമോ? മുഹമ്മദന് ശേഷം വന്ന ഒരു സങ്കപവും ആദർശവും വഴിയും തത്വശാസ്ത്രവും  ലീഗിന് യഥാർത്ഥത്തിൽ  സ്വീകാര്യമാവില്ലല്ലോ? എങ്കിൽ മതേതര മഹാഭാരതത്തിൽ എന്തിനു വേണ്ടി നിലകൊള്ളുന്നു? വെറും ഒരു സമുദായത്തിനും സമുദായത്തിന്റെ സംരക്ഷത്തിനും അതിലൂടെ കിട്ടുന്ന അധികാരത്തിനും വേണ്ടിയോ

**********

എന്നാൽ അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടി മുസ്ലിംലീഗിനെ പോലെ കേരളത്തിൽ ഉണ്ടായിട്ടും കേരളത്തിലെ  മുസ്ലിംകളുടെ കാര്യം നോക്കൂ. അവർക്കു മറ്റു സമുദായങ്ങളേക്കാൾ അവകാശങ്ങൾ കുറവല്ലാതെ കൂടുതൽ കിട്ടിയതായി കാണാൻ പറ്റില്ല. കാരണം, കേരളത്തിൽ  മുസ്ലിംലീഗ് എന്ന മുടിയനായ പിതാവ് ഉള്ളത് കൊണ്ട് മുസ്ലിംകളേ മറ്റാരും നോക്കാതെ ആയി എന്ന് വേണം കരുതാൻ. ഏറക്കുറെ നോക്കേണ്ട കാര്യം ഇല്ലെന്ന് മറ്റു മതേതര പാർട്ടികൾ കരുതുംപോലെ . കേരളത്തിൽ മറ്റു സമുദായങ്ങളുമായി താരതമ്യം ചെയ്താൽ മുസ്ലീം സമുദായത്തിന് കിട്ടിയ അവകാശങ്ങളും ഔദാര്യങ്ങളും വളരെ കുറവ്. പിതാവ് ഉള്ളതിനാല്‍ മറ്റാരും നോക്കാതെ. പിതാവ് ഒരു ലക്ഷ്യബോധവും ഇല്ലാത്ത മുടിയനും കുടിയനും ആണെന്നൊക്കെ ആരു ശ്രദ്ധിക്കാന്‍!! 

********

ഇപ്പോൾ തന്നെ നോക്കൂ. കേരളത്തിൽ മുസ്ലിംകളുടെ ശതമാനം ഏകദേശം 30. പക്ഷെ ലീഗിന് കിട്ടുന്ന സീറ്റിന്റെ എണ്ണം വെറും രണ്ട്. 20 ല്‍ 2 എന്നാല്‍ 10%. ലീഗ് സ്വന്തം നിലക്ക് 2 ല്‍ മത്സരിക്കുന്നതിനാല്‍ മറ്റു മതേതര കക്ഷികള്‍ 30% ആനുപാതികമായി ഉറപ്പു വരുത്തുന്നുണ്ടോ? ഇല്ല. ലീഗ് ഉള്ളതിനാൽ മുസ്ലിംകളുടെ മതേതര പാർട്ടികളിലെ പ്രാവേശവും സാന്നിധ്യവും പ്രാതിനിധ്യവും നന്നേ കുറഞ്ഞില്ലേ? കുറഞ്ഞുമുസ്ലിംലീഗ് എന്നല്ല ഒട്ടുമിക്ക മുസ്ലിം സംഘടനകളും ഉള്ളാലെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നില്ല. ഇസ്‌ലാമിൽ മാത്രം വിശ്വസിക്കുന്നു. എന്നതിനാൽ അവർ മുസ്ലിംകളെ മതേതരപാർട്ടികളിൽ പ്രവർത്തിക്കാനും മതേതരരായി ജീവിക്കാനും ഉപദേശിക്കുന്നില്ല. ഒരുപക്ഷേ വിലക്കുകയും ചെയ്യുന്നു. അതിനാൽ മുസ്ലിംകൾ മതേതര പാർട്ടികളിൽ തുലോം കുറവായി. പ്രധാനമായും ലീഗും, പിന്നെ ജമാഅത്ത്, മുജാഹിദീന്‍, സുന്നി, sdpi വിഭാഗങ്ങള്‍   സമുദായത്തെ പകുത്ത് എടുത്തു.  അങ്ങനെയും മതേതരപാര്‍ട്ടികളില്‍ മുസ്ലിംകളുടെ സാന്നിധ്യവും പ്രാതിനിധ്യവും തീരെ ഇല്ലാതായി. ഇസ്ലാം അല്ലാത്തതെല്ലാം തെറ്റെന്ന അടിസ്ഥാന വിശ്വാസം കുഞ്ഞുപ്രായത്തിലെ കുത്തിവെച്ചതും വെക്കുന്നതും ആയതിനാൽ, മതേതരത്വവും ദേശീയതയും  മുസ്ലിംകള്‍ക്ക് അവരുടെ യാഥാര്‍ത്ഥ വിശ്വാസ പ്രകാരം പറ്റാത്തതും ആയി. പച്ചവെളിച്ചത്തിൽ തെളിച്ചു പറയില്ല എങ്കിലും.

********

അതിനാൽ മതേതര പാർട്ടികൾ മുസ്ലിംകൾക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാം എന്ന് വെച്ചാൽ പോലും അത്തരം പാർട്ടികളിൽ  മുസ്ലിംകളുടെ പ്രവർത്തനപങ്കാളിത്തം, അംഗത്വം, തുലോം കുറവായതിനാൽ മരുന്നിനു പോലും  മുസ്ലിംകളെ കിട്ടാനില്ലെന്നും യതിനാൽ കൊടുക്കാനാവുന്നില്ല. നരകത്തിൽ പോകുന്ന പരിപാടിയായതിനാൽ മതസംഘടനകളൊന്നും മതേതരപാർട്ടികളിൽ മുസ്ലിംകൾ പണിയെടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചും ഇല്ല

ഫലത്തിൽ മറ്റു സഹോദരമത സമൂഹങ്ങൾ മതേതരപാർട്ടികളിൽ ഉള്ളത് പോലെ, വോട്ട് ചെയ്യാനല്ലാതെ, പ്രവർത്തിക്കാനും പാർട്ടികളെ ശക്തിപ്പെടുത്താനും മുസ്ലിംകൾ ഇല്ലാതായി. സ്വർഗ്ഗമാണു പ്രധാനം എന്നതിനാൽ സ്വർഗത്തിലേക്ക് കയറിപോകാൻ മലപ്പുറംലീഗും അതിന്റെ കോണിയും തന്നെ വേണമെന്നും ആയിഅതിനാൽ മതേതരപാർട്ടികളും  കുടിയനായ മുടിയനായ പിതാവിനെ (മുസ്ലിം സംഘടനകളെ) എല്ലാം ഏല്പിച്ചു രംഗം വിടുന്നു. നഷ്ടം പാവം ഒന്നുമറിയാത്ത അന്ധരായ അന്ധവിശ്വാസികളായ പാമര  മുസ്ലിംസമൂഹം.

************

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സ് കേരളാ സമൂഹത്തിൽ 30%  വരുന്ന മുസ്ലിം സമുദായത്തിനുആകയാല്‍ കൊടുത്തത് വെറും ഒന്ന്. എന്ന് വെച്ചാൽ വെറും 5%. അതും വിജയസാധ്യത ഇല്ലാത്ത ഒരിടം. ആലപ്പുഴമുസ്ലികൾ തിങ്ങിപ്പാർക്കുന്ന മബാറിൽ എവിടെയെങ്കിലും കൊടുത്തോ? കാസറഗോഡ്, വടകര, കണ്ണൂർ, കോഴിക്കോട്  വയനാട്. ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ ശക്തി എന്താണ്? അപ്പുറത്തും ഇപ്പുറത്തും മതസമുദായങ്ങൾ എന്ന നിലയിൽ മുസ്ലിം ക്രിസ്തീയ വിഭാഗം അല്ലെ കോൺഗ്രസിന്റെ ശക്തി? നിലക്ക് ഒരു ഏകീകരണം  നടന്നില്ലെങ്കിൽ (കേരളാ കോൺഗ്രസ്സും മുസ്ലിം ലീഗും) കോൺഗ്രീസിനു ഒറ്റയ്ക്ക് ജയിക്കാനാവുന്ന ഒരു മണ്ഡലം കേരളത്തിൽ  എവിടെ? എന്നിട്ടും മുസ്ലിം ലീഗിന് വെറും രണ്ട്മുസ്ലിം സമുദായത്തിനു കോൺഗ്രസ്സ് കൊടുത്തത് വെറും ഒന്ന്കാരണം മുസ്ലിംലീഗ്.

19% വരുന്ന ക്രിസ്ത്യാനിക്ക് കോൺഗ്രസ്സ് കൊടുത്തത് 4 സീറ്റ്. കേരള കോൺഗ്രസ്സ്ന് കൊടുത്തതിനു പുറമെ. ക്രിസ്ത്യൻ സമുദായത്തിന് എല്ലാ പാർട്ടികളിലും ആവോളം പ്രാതിനിധ്യം വേറെയും. മറ്റു മതേതര പാർട്ടികളിലും ബിജെപി യിലും വരെ. ടോം വടക്കാനായാലും, അൽഫോൻസ് കണ്ണന്താനം ആയാലും, എം ബേബി ആയാലും തോമസ് ഐസക്ക് ആയാലുംസാമുദായികതയും വർഗീയതയും പറയുകയല്ലസാമുദായിക വർഗീയ അടിസ്ഥാനത്തിലുള്ള ഒരു മുസ്ലിംലീഗ് മുസ്ലിംകൾക്കായി കേരളത്തിൽ ഉണ്ടായിട്ടും കേരളത്തിൽ സംഭവിക്കുന്നത് എന്തെന്ന് ആനുപാതികാർത്ഥത്തിൽ  കാണിക്കുക മാത്രമാണ്. തിരൂരങ്ങാടിയിൽ  ആന്റണിയെ ജയിപ്പിക്കാൻ ലീഗിനാവും. പക്ഷെ കോട്ടയത്തു കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാൻ കോൺഗ്രസിനും കേരളാ കോൺഗ്രസ്സിനും മുസ്ലിംലീഗിനും ആവില്ല. എത്രയോ പ്രാവശ്യം ക്രിസ്ത്യാനിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന് സാധിച്ചു. ഒരിക്കൽ പോലുംമുസ്ലിംലീഗ് കാരണവരായുള്ളതിനാൽ, ഒരു കൊണ്ഗ്രെസ്സ് മുഖ്യമന്ത്രിയായി ഒരു മുസ്ലിമിനെ വാഴിക്കാൻ കഴിഞ്ഞില്ല

********

ഇനി ചോദ്യം മറ്റൊന്നാണ്. എന്ത്കൊണ്ട് ക്രിസ്ത്യാനിക്കു എല്ലാ മതേതര പാർട്ടികളും അവരുടെ വിഹിതം കിട്ടുന്നു? എന്ത്കൊണ്ട്  മുസ്ലിംകൾക്കു കിട്ടുന്നില്ല? കാരണം, ക്രിസ്ത്യാനിക്കു സമുദായം എന്ന നിലയിൽ മതേതരത്വവുമായി ഒന്നിച്ചു പോകുന്നുഎല്ലാവരുമായി ഇടപഴകാനും ഒത്തുപോകാനും അവർക്കു സാധിക്കുന്നു. മതവും സ്വർഗ്ഗ-നരക ചിന്തയും അവരെ ഒന്നില്നിന്നും വിലക്കുന്നില്ല. കാര്യം കാണാൻ കഴുതക്കാലും അവർ പിടിക്കുന്നു. എന്നാൽ, മുസ്ലിംലീഗും മുസ്ലിം മതസംഘടനകളും ഉണ്ടാക്കിയെടുത്ത സങ്കുചിത മതചിന്ത കാരണം മുസ്ലിംകൾക്ക് മതേതര പാർട്ടികളിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല, താല്പര്യം ജനിക്കുന്നില്ല

യഥാർത്ഥത്തിൽ ഇസ്ലാമും മതേതരത്‍വവും ദേശീയതയും ഒരുമിച്ചു പോകില്ല എന്നത് വരെ പച്ചയായ ഇസ്ലാമിക യാഥാർഥ്യംഇത് മുസ്ലിംകളിൽ ഉണ്ടാക്കുന്ന അന്തസ്സംഘർഷവും ചെറുതല്ല. അതിനാൽ മതേതര പാർട്ടികൾക്ക് മരുന്നിനു പോലും മുസ്ലിംകളെ കിട്ടുന്നില്ല. മുസ്ലിംലീഗ് സമൂഹത്തെ ദേശീയവത്കരിക്കാനോ മതേതരവത്കരിക്കാനോ അല്പവും ശ്രദ്ധയൂന്നിയതുമില്ല. പകരം, തങ്ങൾക്കു ശക്തിയും പ്രതാപവും ഉള്ള മലപ്പുറത്തു നോമ്പ് കാലത് പോയാൽ പച്ചവെള്ളം വരെ കിട്ടാത്ത, കുടിക്കാൻ കഴിയാത്ത കോലത്തിൽ സങ്കുചിതം ആക്കുകയും ചെയ്തിരിക്കുന്നു. ഉച്ചഭാഷിണികളിലൂടെയുള്ള മതപ്രഭാഷണ കോലാഹലങ്ങൾ സാധാരണ സംഭവം ആണെന്ന് വരുത്തും വിധം

കൊണ്ഗ്രെസ്സ് പാർട്ടിയിലും മറ്റു മതേതരപാർട്ടികളിലും മുസ്ലിംകൾക്ക് സാമുദായിക അനുപാതം സൂക്ഷിക്കുന്ന കോലത്തിൽ ഏറെ കൊടുക്കാനാവാത്തതും ഇത്കൊണ്ട്. കേരളത്തിലെ മുസ്ലിമ്കളുടെ തെമ്മാടിയായ പിതാവ് കാരണം. മുസ്ലിം ലീഗ് കാരണം തന്നെ. മുസ്ലിം ലീഗിന്റെ  മുസ്ലിംകളുടെ പേരിലുള്ള നിൽപ് തന്നെ. മുസ്ലിംലീഗ്  മുസ്ലിം സമുദായത്തിനും മതേതര സമൂഹത്തിനും ബാധ്യതയും ഭാരവും ആണ് എന്നത് തന്നെ. കിട്ടേണ്ട ആനുകൂയങ്ങളും കിട്ടാതാവുന്നത് കുടിയനും മുടിയനായ പിതാവായ മുസ്ലിംലീഗ് കാരണം. അത്കൊണ്ടാണ് എല്ലാവര്ക്കും കിട്ടുന്നത് കേരളത്തിൽ മുസ്ലിംകൾക്ക് കിട്ടാതായത്


എട്ടുകാലി മമ്മുഞ്ഞിയെ പോലെ എല്ലാം തന്റെ വകയാണെന്നു അവകാശപ്പെടും മുസ്ലിംലീഗ്. നിലക്ക് ഉണങ്ങിയ തേങ്ങ ഉണങ്ങിയത് കൊണ്ട് വീണു, മുസ്ലിം സമുദായത്തിൽ ആർകെങ്കിലും, കിട്ടിയാൽ അത് തങ്ങൾ കേരളത്തിൽ ഉള്ളത് കൊണ്ടാണെന്നു അവകാശപ്പെടും. മതേതരപാർട്ടികൾ അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മറ്റെല്ലാ സമുദായങ്ങൾക്കും സാധിച്ചു കൊടുക്കുന്നു എന്നത് കണ്ണടച്ചു ഇരുട്ടാക്കിക്കൊണ്ട്.    

No comments: