പിന്നെപ്പിന്നെ കുട്ടികളെ ജനിപ്പിച്ചുപോയ
കുറ്റബോധം മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നു.
കുറ്റബോധത്തെ സ്നേഹമെന്ന് വിളിച്ചാലുമില്ലേലും.
*******
മാതാപിതാക്കള് കുട്ടികളെ ജനിപ്പിച്ചത് ബോധപൂര്വ്വമല്ല, ജീവിതത്തിന്റെ അര്ത്ഥം അറിഞ്ഞും കണ്ടെത്തിയുമല്ല. അത് കൊണ്ടാണ് മക്കളെ കുറിച്ച വേവലാതി.
ശരിയാണ് ബോധപൂര്‍വ്വം ജനിപ്പിച്ചു എന്ന് പറയാൻ പറ്റില്ല. ജനിച്ച് പോകുന്നതാണ്. തീരുമാനം ആയിട്ട് അല്ല. കാര്യമായ തെരഞ്ഞെടുപ്പും ഇല്ല.
എന്നാലും താൻ കാരണമായി ജനിച്ചു എന്ന് വിശ്വസിക്കുന്നു ഓരോരുത്തരും. ആ വിശ്വസം ഒരളവോളം ശരിയും.
അങ്ങിനെ ആവുമ്പോള്, ജനിച്ച കുട്ടി പ്രയാസപ്പെടുന്ന ഓരോ അവസ്ഥയിലും സ്നേഹം എന്ന് ബാഹ്യമായി നാം വിളിക്കുന്ന കുറ്റബോധം ഓരോ മാതാവിനും പിതാവിനും ഉണ്ടാവുന്നു. ഇത് അവരെ തനിയേ ഉത്തരവാദികളാക്കുന്നു. അവരിൽ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുന്നു.
********
ഉപകാരം എന്നത് എന്താണാവോ? അത് ആരെങ്കിലും നിശ്ചയിച്ചത് പോലെ ആണോ? അല്ലെങ്കിൽ ആരെങ്കിലും നിശ്ചയിച്ചത് പോലെ ആവുകയാണോ? ദൈവത്തിന് തെറ്റില്ലല്ലോ? എങ്കില്, എല്ലാം ഉപകാരം ഉള്ളത്. എല്ലാറ്റിലും ഉപകാരം. ആപേക്ഷിക മാനത്തില്‍ കുടുങ്ങിയവന്ന് ഒരു പക്ഷെ അങ്ങനെ അങ്ങ് പിടി കിട്ടിയില്ലെങ്കിലും.
********
എല്ലാവരുടെ കാര്യത്തിലും ഇത് ബാധകം തന്നെയാണ്. അവരത് തിരിച്ചറിയുന്നില്ല, സമ്മതിക്കുന്നില്ല എന്നത് മാത്രമേ ഉള്ളൂ. ഈ കുറ്റബോധം നമ്മളെ അവര്ക്ക് വേണ്ടത് ചെയ്യാൻ പ്രേരിപ്പിക്കുന്നു, ചെയ്യിപ്പിക്കുന്നു.
അവര്ക്ക് വേണ്ടത് ചെയ്യാൻ ആവാതെ വരുമ്പോള് ഒക്കെ ഈ കുറ്റബോധം വരും. പ്രത്യേകിച്ചും കുട്ടി വൈകല്യമോ ബുദ്ധിമാന്ദ്യമോ കഴിവ്കേedo ഉള്ളതാണെങ്കില്‍. നമ്മൾ കാരണം ആണല്ലോ ഈ കുട്ടി ഇങ്ങനെ ജനിച്ചത് എന്ന തോന്നല്‍. കുറ്റബോധം. നമ്മൾക്ക് അവനെ യോഗ്യൻ ആക്കാൻ പറ്റുന്നില്ലല്ലോ, യോഗ്യൻ ആക്കാൻ വേണ്ടത് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം നിറഞ്ഞ തോന്നല്. അതല്ലെങ്കില് എല്ലാ കുട്ടികള്ക്കും കിട്ടുന്ന ശ്രദ്ധ ഇവന് കിട്ടാത്തത് ഇവന്റെ മാതാവ് അല്ലേല് പിതാവ് ഞാൻ ആയിപ്പോയത് കൊണ്ടല്ലേ? മറ്റ് കുട്ടികള്ക്ക് കിട്ടുന്ന ശ്രദ്ധയും സൗകര്യവും എനിക്ക് കൊടുക്കാൻ ആകാത്തത് കൊണ്ടല്ലേ അവരെ പോലെ ഇവൻ ആകാതെ പോകുന്നത്? ഇത്തരം കുറ്റബോധത്തില് അധിഷ്ടിതമായ തോന്നലുകള് അവരെ ക്രമേണ ഉത്തരവാദിത്തബോധം ഉള്ളവരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരും ആക്കുന്നു.
No comments:
Post a Comment