Tuesday, April 23, 2019

ഗുരോ, സത്യം അറിഞ്ഞാല്‍, ബോധോദയം നേടിയാൽ പിന്നെന്ത്?

1. "ഗുരോസത്യം അറിഞ്ഞാല്‍
ബോധോദയം നേടിയാൽ പിന്നെന്ത്?" 
"പിന്നെന്തുണ്ടാവാന്‍ജീവിക്കും

വെറുതെയങ് ജീവിക്കുംഅത്ര തന്നെ."

*******

2. "ഗുരോ, സത്യം അറിഞ്ഞില്ലേല്‍
ബോധോദയം നേടിയില്ലേല്‍ എന്ത്?" 
"അപ്പോഴും എന്തുണ്ടാവാന്‍? ജീവിക്കും
വെറുതെയങ് ജീവിക്കും. അത്ര തന്നെ

********

നേട്ടം ഇല്ലെന്ന് തന്നെയാണല്ലോ പറഞ്ഞത്
നേട്ടം എന്തെന്നത്ചോദ്യകര്ത്താവിന്റെ ചോദ്യവും ചോദ്യത്തില് ഉള്ളതും മാത്രം
ഉത്തരത്തിൽ ഇല്ല.

നേട്ടവും നഷ്ടവും ഒന്ന്
നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത ഒന്ന്
ജീവിതം.

*******

ജീവിതത്തെ ദൈവമെന്നു വിളിച്ചാലും പദാര്ത്ഥം എന്ന് വിളിച്ചാലും എനർജി എന്ന് വിളിച്ചാലും ആത്മാവ് എന്നും ബോധം എന്ന് വിളിച്ചാലും ഒന്ന്‌. 

ജീവിതത്തിന്റെ 'ഞാന്: 'നീ' മാത്രമേ ഉള്ളൂ
എന്റെയും നിന്റെയും ജീവിതം എന്ന് പറയാനില്ല.

ഞാനും നീയും ഉണ്ടായിരുന്നില്ല, ബാക്കിയായി ഉണ്ടാവുകയും ഇല്ല. ജീവിതം മാത്രം ഉണ്ടായിരുന്നു, ബാക്കിയായി ഉണ്ടാവും.

ജീവിതം ജീവിതത്തിനു വേണ്ടി ഉണ്ടാക്കുന്ന തോന്നല് മാത്രം ' ഞാന്'' 'നീ' എന്നത്. നേട്ടവും നഷ്ടവും ജനനവും മരണവും രോഗവും ആരോഗ്യവും എന്നത്

ജീവിതത്തിന് നേട്ടവും നഷ്ടവും ഒരു പോലെ. ഒന്നും നഷ്ടപ്പെടുന്നില്ല, ഒന്നും നേട്ടവും ആവുന്നില്ല. എല്ലാ നേട്ടവും നഷ്ടം. എല്ലാ നഷ്ടവും നേട്ടം.

ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ തോന്നുന്ന വികാരം മാത്രം നഷ്ടവും നേട്ടവും എന്നത്. അതിനാല് ആപേക്ഷികമായത്. മുഴുവനും മുഴുത്തവും കാണുമ്പോള്, അറിഞ്ഞാല്, അറിയും നഷ്ടവും നേട്ടവും ഇല്ലെന്ന്.

*********

ഒരു അറിവ് അങ്ങിനെ അറിയുന്നത് - അത് തന്നെ സത്യം അറിയുക,ബോധോദയം നേടുക. അത്രയേ അര്ത്ഥം ആക്കിയുള്ളു. എല്ലാവര്ക്കും ഒന്നായി ഒരു പോലെയായി ഭവിക്കുന്ന സത്യം ഇല്ല. ചുരുങ്ങിയത് എല്ലാവർക്കും ഒരു പോലെയായി സത്യം ഭവിക്കുന്നില്ല. ആനക്കും ഉറുമ്പിനും വേറെ വേറെയായി തന്നെ അവരുടെ വിതാനവും മാനവും പോലെ സത്യം ഭവിക്കുന്നു. അതിനാല് എല്ലാവർക്കും ഒരു പോലെയായി അടിച്ചേല്പിക്കേണ്ട സത്യം ഇല്ല. അറിവ് ഇല്ല. കൂടിയാല് ഒരേ മാനത്തില് ഒരു പോലെ നടപ്പാക്കാന് പറ്റുന്ന ആപേക്ഷിക ശരി ഉണ്ടെന്നു മാത്രം പറയാം.

*********

നിറഞ്ഞ പാത്രം കാലിയാവല് ആണ് ബോധോദയം. ഒന്നുമില്ലെന്ന് അറിയുക. ഒന്നും ഇല്ലാതാവുന്ന തിന്റെ ഭാരമില്ലായ്മ അറിയുക. അറിയാൻ ഒന്നും ഇല്ലെന്ന് അറിയുക. അറിഞ്ഞത് ഭാരം ആയിരുന്നു എന്ന് അറിയുക. ഓര് യായ അറിവിന്റെ ജീര്ണ്ണതയും ദുര്ഗന്ധവും ഒഴിവാക്കുക. എല്ലാം ജീവിക്കുന്ന ജീവിതം ജീവിതത്തിലൂടെ എന്ന് ആവുക, അറിയുക.


No comments: