ജാതി മാറാൻ സാധിക്കില്ല.
മതം മാറാൻ ആർക്കും സാധിക്കും.
ജാതി മാറാൻ സാധിക്കില്ല, മതം മാറാൻ സാധിക്കും എന്നത് കൊണ്ടാണ് മതം മാറി തന്ത്രത്തിൽ ജനങ്ങൾ ജാതി മാറിയതും ആ വഴിയിൽ ജാതീയമായ ചൂഷണത്തിൽ നിന്നും ഉച്ചനീചത്വങ്ങളിൽ നിന്നും രക്ഷപ്പെട്ടതും തുല്യമനുഷ്യരായതും.
ഇസ്ലാമിൽ ജാതി ഇല്ല. മനുഷ്യരെല്ലാവരും ഒന്ന്.
ഇസ്‌ലാമും മുസ്ലികൾക്കിടയിലെ ഒരു വിഭാഗവും ജാതിയല്ല. മനുഷ്യർക്കിടയിലെ ഉയർച്ച താഴ്ചയല്ല.
ആർക്കും വിശ്വസിക്കാനും തള്ളാനും സാധിക്കുന്ന അഭിപ്രായവ്യത്യാസങ്ങളും വിശ്വാസക്രമങ്ങളും മാത്രം (ശേഷം മുസ്ലിംകൾ അതാതിടങ്ങളിൽ അതിനെ കുടിസ്സാക്കി മാറ്റിയെങ്കിലും) ഇസ്‌ലാം മതവും അതിനുള്ളിൽ യഥാർത്ഥത്തിൽ ഇല്ലാതെ കാലക്രമത്തിൽ ഉണ്ടായ അവാന്തരവിഭാഗങ്ങളും..
സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, എന്നതൊക്കെ ചില വിശയത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രം മൂലമുണ്ടായ അവാന്തരവിഭാഗങ്ങൾ മാത്രമല്ലാതെ ജാതികൾ അല്ല . ഇസ്ലാമിനുള്ളിൽ യഥാർത്ഥത്തിൽ ഇല്ലാത്തത്.
പ്രത്യേകിച്ചും കർമശാസ്ത്ര കാര്യങ്ങളിലും, രാഷ്ടീയകാര്യങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ് സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി എന്നതൊക്കെ.
ഒരാൾക്ക് ഒന്നിൽ നിന്ന് മറ്റേതിലേക്ക് മാറിപ്പോകാം, തെരഞ്ഞെടുത്ത് മാറിപ്പോകുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ജന്മം കൊണ്ട് ഓരോരുത്തരും സ്വതന്ത്രരാണ് എന്നത് ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വം.
സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, എന്നതൊക്കെ വെറും തെരഞ്ഞെടുപ്പ് മാത്രം. അതുകൊണ്ടാണ് പരമാവധി തെരഞ്ഞെടുപ്പിക്കാനും തിരുത്താനുമായി മുസ്ലിംകൾക്കിടയിലെ ഓരോ വിഭാഗവും മറുവിഭാഗവുമായി തർക്കിക്കുന്നത്, വാഗ്വാദങ്ങൾ സംഘടിപ്പിക്കുന്നത്, പ്രചാരണം നടത്തുന്നത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് പോലെ തന്നെ. പരമാവധി ആളുകളെ തങ്ങളുടെ പാർട്ടിയിൽ കയറ്റാൻ. അതിനുള്ള തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം (ജാതി പോലെ അല്ലാത്തതിനാൽ) എല്ലാവർക്കും ഉണ്ടെന്ന് അടിസ്ഥാനപരമായി തന്നെ കരുത്തുന്നതിനാൽ
ജനനം കൊണ്ട് കിട്ടുന്നതും കൊണ്ടുനടക്കേണ്ടതുമല്ല സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി എന്നതൊന്നും. ഒരു വിശ്വാസവും അങ്ങനെയല്ല, അങ്ങനെ ആയിക്കൂടാ.
സിപിഐയും സിപിഎമ്മും കോൺഗ്രസ്സും പോലെയൊക്കെ വേറെ വേറെ പാർട്ടികൾ മാത്രം സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, എന്നിവ.
ആർക്കും എപ്പോഴും തെരഞ്ഞെടുക്കാം, കയറിയിറങ്ങാം, എങ്ങോട്ടും ഇറങ്ങിപ്പോകാം.
മുസ്ലിമിൻ്റെ മക്കൾ ആയത് കൊണ്ട് മാത്രം ആരും മുസ്‌ലിം ആവില്ല.
സുന്നിയുടെ മക്കൾ സുന്നിയും ഷിയായുടെ മക്കൾ ഷിയായും ആവില്ല.
ജാതിയുടെ കാര്യത്തിൽ സംഭവിക്കുന്നത് പോലെ മുസ്ലിമും സുന്നിയും ഷിയായും ആവുന്നത് ജന്മം കൊണ്ടല്ല, തെരഞ്ഞെടുപ്പ് കൊണ്ട് മാത്രമാണ്.
മഹാഭൂരിപക്ഷവും ആ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നടപ്പാക്കാതെ അനുകരിച്ച് ജന്മം മൂലം കിട്ടിയത് വെച്ച് തുടരുന്നുവെങ്കിലും സംഗതിയുടെ കിടപ്പ് അങ്ങനെയാണ്.
എല്ലാവരുടെയും ജന്മം നിശ്ചയിക്കുന്നു മതവിശ്വാസം എന്ന തോന്നൽ ഉണ്ടാക്കുന്നത് അത്തരം സ്വാതന്ത്ര്യം നടപ്പാക്കാതവരാണ്.
ഓരോ മുസ്ലിമിനും മുസ്ലിമാവാൻ "അഷ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്" എന്ന് പലപ്പോഴായി ആവർത്തിച്ച് പറയണം. അത് പലപ്പോഴായി പറയുക നിർബന്ധവും ആണ്.
താത്കാലികമായി കുട്ടികൾക്ക് തെരഞ്ഞെടുപ്പില്ല എന്നതിനാൽ മാതാപിതാക്കളെ പോലെയാകുന്നു എന്ന് മാത്രം.
ഭാവിയിൽ അവരുടെ തെരഞ്ഞെടുപ്പ് പോലെ അവർക്ക് അഭിപ്രായം മാറി ആവുകയും ആവാം.
********
മുസ്ലിംകൾക്കിടയിൽ കാണുന്ന പാർട്ടികളും വിഭാഗങ്ങളും പരസ്പരം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണ്.
വിചാരിക്കുമ്പോൾ മാറിക്കൂടാത്തതല്ല അവ.
ഏതെങ്കിലും വേദമോ ഗ്രന്ഥമോ നിർദേശിച്ചത് പോലെ ഉണ്ടായവയല്ല ആ പാർട്ടികളും വിഭാഗങ്ങളും.
ശാഖാപരമായ കർമശാസ്ത്ര രാഷ്ടീയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ മാത്രം കൊണ്ട് മാത്രം അവർ പാർട്ടികളായി മാറി
ഒരു മുസ്ലിമിനും ജന്മം കൊണ്ട് കിട്ടിയ ഒരേയൊരു പാർട്ടിയിലും വിഭാഗത്തിലും തന്നെ ആയിക്കൊള്ളണമെന്നില്ല.
ആർക്കും എപ്പോഴും വേണ്ടെന്ന് വെക്കാം, വിഭാഗം മാറാം, പാർട്ടി മാറാം.
നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടിക്കാർ പാർട്ടി മാറുന്നത് പോലെ തന്നെ മുസ്‌ലിംകളിൽ നിങൾ കാണുന്ന പാർട്ടി ഏതൊരു മുസ്ലിമിനും മാറാം. അങ്ങനെ മാറാനും മാറ്റാനുമാണ് അവർക്കിടയിൽ ആശയപരമായ വാഗ്വാദങ്ങളും തർക്കങ്ങളും ഉണ്ടാവുന്നത്
കേരളത്തിലെ പഴയ സുന്നികൾ മാറിയാണ് മുജാഹിദും ജമാത്തും ഇവിടെ വളർന്നത്. അങ്ങനെ മാറാൻ സാധിക്കും എന്നർത്ഥം.
പല മറ്റ് മതസ്ഥരും സുന്നി, ഷിയാ, മുജാഹിദ്, ജമാഅത്ത് ഇസ്ലാമി, എന്നത് സംബന്ധിച്ച് ഒന്നും മനസ്സിലാവാതെ, ഹിന്ദു വിഭാഗാത്തിലുള്ളത് വെച്ച് എന്തോ മുൻധാരണയിൽ കുടുങ്ങി എന്തോ തെറ്റിദ്ധരിച്ച മട്ടിലാണ് സംസാരിക്കുന്നത്.
മുസ്ലിമായ ആർക്കും ഏത് വിഭാഗത്തിൽ നിന്നും മതപരമായി കല്യാണം ചെയ്യാം.
ആളുകൾ അവരുടെ കുടുംബ, സാമ്പത്തിക മഹിമയും പദവിയും അഹങ്കാരവും താൻപ്രമാണിത്തവും വെച്ച് അതുപോലുള്ള വിവാഹം നോക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ്. വിശ്വാസപരമായോ ഇസ്‌ലാമികമായോ വിളക്കുള്ളത് കൊണ്ടല്ല.
അങ്ങനെ മാത്രം ഒസ്സാനും മുക്കുവനും ഒക്കെ.
അല്ലാതെ മുൻകൂട്ടി വേദവും ഗ്രന്ഥവും വെച്ച് നിശ്ചയിച്ച ജാതിയും തൊട്ടുകൂടായ്മയും വിരോധവും അല്ല അവ.
മുക്കുവനെയോ ഒസ്സാൻകാരനെയോ കല്യാണം കഴിച്ചുകൂടെന്ന വിലക്കോ നിർദേശമോ മുസ്‌ലിംകൾക്ക് എവിടെയും ഇല്ല.
തൊഴിലധിഷ്ഠിത വിഭജനം തന്നെ ഇസ്ലാമിൽ ജനങ്ങൾക്കിടയിൽ ഇല്ല.
എല്ലാവരും ആദമിൽ നിന്ന് ആദം മണ്ണിൽ നിന്ന്, അറബിക്ക് അനറബിയുടെയോ വെളുത്തവന് കറുത്തവൻ്റെയോ മേൽ ഒരുതരം മേൽക്കോയ്മയും ശ്രേഷ്ഠതയും ഇസ്ലാമിൽ ഇല്ല. എല്ലാവർക്കും തോളോട് തോളൂരുമ്മി ഒരേ നിരയിൽ നിൽക്കാം
സിപിഎംകാരൻ കോൺഗ്രസ് പാർട്ടി ഓഫീസിൽ പോകാത്തത് പോലെയേ ഉള്ളൂ അവർ മറ്റുള്ളവരുടെ പള്ളികളിൽ പോകാത്തത്.
പോകാൻ തയ്യാറായാൽ ആർക്കും പോകാം. ആർക്കും ഒരു വിലക്കുമില്ല. പുണ്യാഹം തളിച്ച് വൃത്തിയാക്കേണ്ടി വരില്ല.
പാർട്ടി മാറി പോകുന്നത് പോലെയും ആർക്കും ഏത് വിഭാഗത്തിലേക്കും പള്ളിയിലേക്കും പോകാം.
********
തങ്ങൾ വിഭാഗം ഇല്ല.
അറബ് ലോകത്ത് പോയാൽ അങ്ങനെയൊരു വിഭാഗമേ ഇല്ല.
ഇസ്‌ലാമിക വിശ്വാസമോ വേദഗ്രന്ഥമോ പ്രവാചകചര്യയോ വചനങ്ങളോ തങ്ങൾ എന്ന ഒരുവിഭാഗം ഉണ്ടെന്ന് പറയുന്നില്ല, സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല, മനുഷ്യരാകെയും ഒരൊറ്റ വിഭാഗമാണെന്ന് ശക്തിയുക്തം പറയുകയും സമർത്ഥിക്കുകയും ചെയ്യുന്നു
ഇന്ത്യയിലെ വിവരക്കേടാണ് തങ്ങൾ വിഭാഗം.
ഇല്ലാതുണ്ടായ മുസ്‌ലിംകളുടെ ഇടയിലെ പൗരോഹിത്യം പോലെ.
*******
ജാതിസമ്പ്രദായം മാത്രമേ ഇന്ത്യയിൽ ഒരു മതമായി നിലനിന്നിരുന്നിട്ടുള്ളൂ, ഇപ്പോഴും നിലനിൽക്കുന്നുള്ളൂ.
ജാതി മാറാൻ സാധിക്കില്ല. മതം മാറാൻ ആർക്കും സാധിക്കും. അത്രയേ ഉദ്ദേശിച്ചുള്ളൂ.
ജാതി മാറാൻ സാധിക്കില്ല മതം മാറാൻ സാധിക്കും എന്നത് കൊണ്ടാണ് മതം മാറി തന്ത്രത്തിൽ ജാതീയമായ ചൂഷണത്തിൽ നിന്നും ഉച്ചനീചത്വങ്ങളിൽ നിന്നും ആളുകൾ രക്ഷപ്പെട്ടത്
ജാതി എന്ന മതം ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് നിർത്തി, ഇന്ത്യയെ ആർക്കും വന്ന് ആക്രമിച്ച് കീഴടക്കാൻ പരുവത്തിലാക്കി.
ഇപ്പിപ്പോൾ ഇസ്ലാംവിരുദ്ധത വെച്ച് ഇസ്ലാം പോലെ തന്നെയുള്ള ഒരു മതമായി മാറ്റാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് എന്ന് മാത്രം.
No comments:
Post a Comment