Tuesday, August 27, 2024

വാൾത്തലപ്പിന് കീഴിൽ തലവെച്ചാണ് ജിവിതം.

ഏത് സമയവും വന്ന് വീഴാവുന്ന മൂർച്ചയേറിയ വാൾത്തലപ്പിന് കീഴിൽ തലവെച്ചാണ് ജിവിതം. 

രോഗവും അപകടവും കൈമുതലാക്കിക്കൊണ്ട് ആ വാൾത്തലപ്പ്. 

അനിശ്ചിതത്വവും പേടിയും കണക്ക്കൂട്ടലുമായി ആ വാൾത്തലപ്പിന് കീഴെ ജീവിതവും ജീവിക്കുന്ന ഓരോരുവനും. 

പേടിയും കണക്ക്കൂട്ടലും തന്നെ ജീവിതമാക്കിക്കൊണ്ട്.

********

നാരായണഗുരുവിന് ഇപ്പോൾ സംഭവിക്കുന്നത്: 

പൗരോഹിത്യത്തെ എതിർത്ത് തകർക്കാൻ ശ്രമിച്ച യേശുവിൻ്റെ അതേ ഗതികേട്. 

പൗരോഹിത്യത്തെ എതിർത്ത യേശുവിൻ്റെ പേരിൽ ആരൊക്കെയോ ഉണ്ടാക്കിയ ക്രിസ്തുമതത്തിൽ പൗരോഹിത്യം തന്നെ ഒരു പിരമിഡ് പോലെ മുകളിൽ തൊട്ട് താഴേക്ക് പടർന്ന് പിടിമുറുക്കി. 

അതിനേക്കാളും അതിനോളവും ഗതികെട്ട് നാരായണ ഗുരുവും.

*******

ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കുകയല്ല സത്യസന്ധത. 

ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കുക യാഥാസ്ഥികനാവലാണ്. 

സത്യസന്ധൻ മാറിക്കൊണ്ടിരിക്കും. 

ശരി എവിടെ കണ്ടാലും അങ്ങോട്ട് മാറും. 

ഏത് ഭാഗത്തെ ശരിയും അംഗീകരിക്കും. 

മറുഭാഗത്തുള്ള ശരി കാണാതിരിക്കില്ല. 

ഒന്നിൽ ഉറച്ച് നിൽക്കുകയെന്നാൽ ഉപബോധമനസ്സിന് അടിമപ്പെട്ട് ഉപബോധമനസ്സിനെ മാത്രം പിന്തുടരലാണ്. 

അങ്ങനെയുള്ളവരാണ് തീവ്രവാദികളും അസഹിഷ്ണുക്കളും ആകുന്നത്.


No comments: