നന്നായി പഠിക്കുന്ന കുട്ടികളുടെ ശവപ്പറമ്പാകുന്നു കേരളത്തിലെ സ്കൂളുകളും സ്കൂളിലെ അധ്യാപകരും.
******
കേരള SSLC പ്ലസ് വൺ പ്ലസ് ടു വാരിക്കോരി മാർക്ക് കൊടുക്കൽ : എല്ലാ പ്രവൃത്തിക്കും കൃത്യമായ വിപരീത ഫലം ഉണ്ടാവും എന്ന ന്യൂട്ടൻ്റെ പറച്ചിൽ ശരിയാവുന്ന പ്രായോഗിക രൂപം.
അനർഹർക്ക് വാരിക്കോരി കൊടുക്കുമ്പോൾ അർഹതയുള്ളവർക്ക് അർഹമായത് നിഷേധിക്കപ്പെടുന്നു.
കൃത്യമായ വിപരീത ഫലം.
********
അനർഹത സ്ഥാനവും അധികാരവും നേടുമ്പോൾ, കാര്യങ്ങൾ നടത്തുമ്പോൾ, ശരിയും തെറ്റും നിശ്ചയിക്കുമ്പോൾ അർഹതയെ നിശ്ചയിക്കുന്ന, ശരി തെറ്റുകളെ മനസ്സിലാക്കേണ്ട മാനദണ്ഡങ്ങൾ നഷ്ടമാവുന്നു.
*********
അനർഹത അധികാരം വാഴുമ്പോൾ അർഹതയുള്ളവർക്ക് അർഹമായത് നിഷേധിക്കപ്പെടുന്നു.
എല്ലാ പ്രവൃത്തിക്കും കൃത്യമായ വിപരീതഫലം ഉണ്ടാവുന്ന കൃത്യമായ വിപരീത ഫലം.
*******
നന്നായി പഠിക്കുന്ന, നല്ല കഴിവും സിദ്ധിയും ഉള്ള ഒരൊറ്റ കുട്ടിയും ഉയരങ്ങളിൽ പഠിച്ചെത്തുന്നത് സ്‌കൂളുകളുടെയും സ്കൂൾ അധ്യാപകരുടെയും കഴിവും പിന്തുണയും കൊണ്ടല്ല.
പകരം, സ്കൂളിനെയും അദ്ധ്യാപകരെയും അവഗണിച്ച് സ്വന്തം ശ്രമഫലമായും, സ്കൂളിനും സ്കൂൾ അദ്ധ്യാപ്കർക്കും പുറത്ത് സ്വന്തമായ പഠനവഴികളും പിന്തുണകളും കണ്ടെത്തിയും നേടിയും മാത്രമാണ് നന്നായി പഠിക്കുന്ന, നല്ല കഴിവും സിദ്ധിയും ഉള്ള കുട്ടികൾ ഉയരങ്ങൾ താണ്ടുന്നത്.
ഉദാഹരണത്തിന് പറയാം.
JEE പരീക്ഷ നടത്തുന്നത് വെറും പ്ലസ് വൺ പ്ലസ്ടൂവിലെ സിലബസ് അടിസ്ഥാനപ്പെടുത്തി മാത്രം. കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് സിലബസ് മാത്രം അടിസ്ഥാനപ്പെടുത്തി.
എന്നിട്ടും JEE ചോദ്യപേപ്പറിൽ വരുന്ന 75 ചോദ്യങ്ങളിൽ ഒരൊറ്റ ചോദ്യത്തിന് പോലും ഉത്തരം കണ്ടെത്താൻ (പ്രോബ്ലം slove ചെയ്യാൻ) കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹയർ സെക്കൻഡറി സ്കൂളിലെ ഒരൊറ്റ അധ്യാപകനോ അധ്യാപികയ്ക്കോ സാധിക്കില്ല.
അതാണ് ഇവിടെയുള്ള അധ്യാപകവൃന്ദത്തിൻ്റെയും അവർ പഠിപ്പിക്കുന്ന സംഗതികളുടെയും ആകെമൊത്ത നിലവാരവും ആഴവും പരപ്പും.
രണ്ട് കൊല്ലം ഇവരുടെ കീഴിൽ ആഞ്ഞ് ശ്രമിച്ച് പഠിച്ച കുട്ടികൾക്ക് സാധിക്കില്ല എന്നത് പോട്ടെ, അദ്ധ്യാപകരിൽ ആർക്കെങ്കിലും സാധിക്കേണ്ടതല്ലേ?
വലിയ ലക്ഷ്യങ്ങളുള്ള, അതിനു വേണ്ട ശ്രമങ്ങൾ നടത്തുന്ന കുട്ടികളുടെ ശവപ്പറമ്പാണ്, കാഴ്ച മുട്ടിക്കുന്ന മേൽക്കൂരയും ആകാശവും എന്ന് തോന്നിപ്പിക്കുന്ന തടസ്സവും മറയുമാണ് സ്കൂളുകളും സ്കൂളിലെ അധ്യാപകരും.
ഇത് അനുഭവം കൊണ്ട് പറയുന്നത് മാത്രം.
സ്വന്തം അനുഭവങ്ങൾ കൊണ്ടും, മക്കളെ പഠിപ്പിച്ച അനുഭവങ്ങൾ കൊണ്ടും, ചുറ്റുവട്ടത്തുള്ള കുട്ടികൾ പഠിക്കുന്നത് (ഏറെക്കുറെ സ്‌കൂളിനെയും അവിടെയുള്ള അധ്യാപകരെയും എന്തോ വലിയ സംഗതികളായിക്കണ്ട് നശിക്കുന്നത്) കണ്ട അനുഭവങ്ങൾ കൊണ്ടും മാത്രം പറയുന്നത്.
എന്തെങ്കിലും ചിലത് വേണ്ടവർക്ക് (അതും വെറും ഉപരിതലത്തിൽ) എന്തെങ്കിലും ചിലത് മാത്രം കിട്ടുന്ന ഇടം മാത്രം കേരളത്തിലെ സ്കൂളുകളും സ്കൂളുകളിലെ അധ്യാപകരും.
എല്ലാം വേണ്ടവർക്ക് എല്ലാം കിട്ടുന്ന ഇടമല്ല സ്കൂളുകളും സ്കൂളുകളിലെ അധ്യാപകരും.
സ്കൂളുകൾ പഴയകാല അനുഭവങ്ങളിലെ റേഷൻ പീടിക പോലെ.
അരിയും ഗോതമ്പും മാത്രം (അതും നിലവാരം കുറഞ്ഞത്, എപ്പോഴെങ്കിലും മാത്രം) കിട്ടും.
സദ്യ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട ബാക്കി എല്ലാ സംഗതികളും സാധനങ്ങളും എവിടെ നിന്ന് കിട്ടും?
സദ്യ ഉണ്ടാക്കാൻ വേണ്ട ബാക്കി എല്ലാ സംഗതികളും സാധനങ്ങളും കുട്ടികൾ സ്വന്തം നിലക്ക് കണ്ടെത്തണം, ഉണ്ടാക്കണം, പുറത്ത് നിന്ന് കണ്ടെത്തണം.
സദ്യ ഉണ്ടാക്കാൻ വേണ്ട ബാക്കി സംഗതികളും സാധനങ്ങളും കണ്ടെത്താനും ഉണ്ടാക്കാനും കൂടുതൽ സമയം വേണം.
എട്ടും പത്തും മണിക്കൂറുകൾ സ്കൂളിനും സ്കൂളിലെ അധ്യാപകർക്കും വേണ്ടി ചിലവഴിച്ച് പത്ത് മിനുട്ടിൻ്റെ പോലും ഉപകാരമുള്ള ഒന്നും പഠിക്കാതെ മടങ്ങുന്ന കുട്ടികൾക്ക് സദ്യ ഉണ്ടാക്കാനും സദ്യ ഉണ്ടാക്കാൻ വേണ്ട സംഗതികളും സാധനങ്ങളും കണ്ടെത്താനും പിന്നീട് സമയം കിട്ടില്ല, അതിനാൽ സാധിക്കില്ല.
അത്തരം കുട്ടികളും അവരുടെ മാതാപിതാക്കളും അറിയണം: അവരറിയാതെ അവർ മൂഡൻമാരുടെ സ്വർഗത്തിൽ പെട്ടുപോകുകയാണ്.
റേഷൻ പീടികയിൽ നിന്ന് എപ്ലസ് ബഹളം വെച്ച് കിട്ടുന്ന അരിയും ഗോതമ്പും, ഒരുപക്ഷേ അതിനേക്കാൾ നല്ലതും, സ്വന്തം നിലക്ക് പുറത്തുനിന്ന് കണ്ടെത്താം, ഉണ്ടാക്കാം.
ചെറിയ പാത്രങ്ങളാണ് സ്കൂളുകളിലെ അദ്ധ്യാപകർ. ചടങ്ങിനപ്പുറം പോകാത്തവർ, പോകാൻ സാധിക്കാത്തവർ. ഉപചാരം പോലെയും ചടങ്ങ് പോലെയും മാത്രം വന്ന്, എന്തോ ചെയ്തെന്ന് വരുത്തുന്നവർ.
ഏറെക്കുറെ തത്തമ്മേ പൂച്ച പൂച്ച പോലെ പഠിച്ചവരും, ഏറെക്കുറെ തത്തമ്മേ പൂച്ച പൂച്ച പോലെ തന്നെ പഠിപ്പിക്കുന്നവരും മാത്രം സ്കൂളുകളിലെ അദ്ധ്യാപകർ. യാന്ത്രികമായി, ബാധ്യത പോലെ വന്നുപോകുന്നവർ, പഠിപ്പിക്കാതെ പഠിപ്പിച്ചുവെന്ന് വരുത്തി തടി രക്ഷപ്പെടുത്തുന്നവർ.
സ്കൂളുകളിലെ അധ്യാപരേക്കാൾ കഴിവും ബുദ്ധിയും ഉള്ള വലിയ പാത്രങ്ങളായ പല കുട്ടികളും ഈ ചെറിയ പാത്രങ്ങളിൽ കുടുങ്ങിയും കുരുങ്ങിയും ശ്വാസംമുട്ടിയും സ്വന്തം ശവപ്പറമ്പുകൾ തെണ്ടും. ഉള്ള ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെടുത്തും.
വ്യവസ്ഥിതി നിശ്ചയിച്ച കണക്കുപുസ്തകത്തിൽ വലിയവർ ഈ അധ്യാപകരാണെന്നതിനാൽ ചോദ്യംചെയ്യാതെ, ചോദ്യംചെയ്യാൻ സാധിക്കാതെ. മാറിച്ചിന്തിച്ച് സ്വന്തം വഴി വെട്ടിമുറിക്കാൻ സാധിക്കാതെ, അതിനുവേണ്ട ധൈര്യം കിട്ടാതെ പല കുട്ടികളും അവരുടെ മാതാപിതാക്കളും.
തത്തമ്മേ പൂച്ച പൂച്ച പോലെ മാത്രം ഉത്തരങ്ങൾ പഠിച്ച, പഠിപ്പിച്ച, അത് മാത്രം തന്നെ ഉത്തരങ്ങളായി പ്രതീക്ഷിക്കുന്ന, തത്തമ്മേ പൂച്ച പൂച്ച പോലെ ഉത്തരം നൽകിയാൽ മാത്രം (പലപ്പോഴും (ഹിന്ദിയും അറബിയും സംസ്കൃതവും പോലുള്ള വിഷയങ്ങളിൽ ഉറപ്പായും (ചോദ്യം തന്നെ എഴുതിവെച്ചാൽ വരെ)) മാർക്കുകൾ വാരിക്കോരിക്കൊടുക്കുന്ന ഇത്തരം അധ്യാപകരുടെ മുമ്പിൽ സ്വന്തമായ നിലയ്ക്ക് കൂടുതൽ ശരിയായ ഉത്തരം കണ്ടെത്തി എഴുതാൻ സാധിക്കുന്നവൻ വലിയ ചോദ്യചിഹ്നമാകുന്നു, ദുരന്തമാകുന്നു, പരാജയപ്പെടുന്നു.
അർഹതയില്ലാത്തവർക്ക് മാർക്കുകൾ വാരിക്കോരി നൽകുന്ന അനീതി നടക്കുമ്പോൾ നാണയത്തിൻ്റെ മറുഭാഗത്ത് നിർബന്ധമായും നടക്കുന്ന മറ്റൊരു അനീതിയുണ്ട്.
അർഹതയുള്ള സ്വതസിദ്ധമായ സിദ്ധിയും സർഗ്ഗശേഷിയും ഉള്ള തത്തമ്മേ പൂച്ച പൂച്ച പോലെയല്ലാതെ ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന കുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുക എന്നതാണത്. ആർക്കും മനസ്സിലാവാത്ത ക്രൂരമായ അനീതി.
Present ടെൻസും past ടെൻസും മനസ്സിലാകാത്ത കുട്ടിക്ക് (ഒരു പക്ഷെ കയ്യെഴുത്ത് നന്നാണെങ്കിൽ പ്രത്യേകിച്ചും, വെറുതേ തത്തമ്മേ പൂച്ച പൂച്ച പോലെ) ചോദ്യങ്ങൾ തന്നെ അപ്പടി പകർത്തി വെച്ചാലും എപ്ലസ് കിട്ടും. ഇംഗ്ലീഷ് ഭാഷയിൽ അടക്കം. നൂറ് തെളിവുകൾ മുൻപിൽ നിരത്താനാവും.
അതേ സമയം ലോക ക്ലാസിക്കുകൾ വരെ ഇംഗ്ലീഷിൽ അനവധി വായിച്ച, വായിക്കാനാവുന്ന, സ്വന്തമായ ഇംഗ്ലീഷിൽ ഭംഗിയുള്ള ഭാഷയിൽ എഴുതാനാവുന്ന കുട്ടിക്ക് (കയ്യെഴുത്ത് നല്ലാതല്ലെങ്കിലും തത്തമ്മേ പൂച്ച പൂച്ച പോലെ ഉത്തരം എഴുതിയിട്ടില്ലെങ്കിലും) ബിപ്ലസ് പോലും കിട്ടില്ല.
കാരണം, ഇംഗ്ലീഷ് ഭാഷ ആ വിധം മനസ്സിലാകുന്നത്ര അത് പഠിപ്പിക്കുന്ന അദ്ധ്യാപകൻ വളർന്നിട്ടില്ല എന്നതിനാൽ. അയാൾ പ്രതീക്ഷിക്കുന്നത് തത്തമ്മേ പൂച്ച പൂച്ച മാത്രം.
ചെറിയ പാത്രങ്ങളായ തത്തമ്മേ പൂച്ച പൂച്ച അധ്യാപകർക്ക് വലിയ പാത്രങ്ങളെ മനസ്സിലാവില്ല, ഉൾകൊള്ളാനാവില്ല.
അവർ അത്തരം വലിയ പാത്രങ്ങളെ പരാചയപ്പെടുത്തും. അവരുടെ അപകർഷതാബോധത്തെ കുട്ടികളുടെ മേൽ അധികാരമാക്കി അവർ അത്തരം കുട്ടികളെ ഞെരിച്ച് കൊല്ലും
അധ്യാപകന് പരിഹരിക്കാൻ സാധിക്കാത്തത്ര കണക്കിലും ഫിസിക്സിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന കുട്ടിക്ക് കണക്കിലും ഫിസിക്സിലും ബി പ്ലസ് പോലും കിട്ടില്ല.
കാരണം ഒന്നിനും കൊള്ളാത്ത, ശമ്പളം വാങ്ങാൻ മാത്രം വെറും തൊഴിലാളികളായി വരുന്ന തത്തമ്മേ പൂച്ച പൂച്ചകളായി വരുന്ന അദ്ധ്യാപകർക്ക് ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ച വെറും തത്തമ്മേ പൂച്ച പൂച്ച പാറ്റേൺ ഉത്തരങ്ങൾ മാത്രം ബാധകം. അവർ വായിലിട്ടുകൊടുത്തത് മാത്രം, വിഴുങ്ങിയത് മാത്രം ഉത്താരങ്ങളായി ഛർദ്ദിച്ചുകൊടുക്കണം.
********
വധശിക്ഷക്ക് ആർക്കെങ്കിലും അർഹതയുണ്ടോ?
ഉണ്ടെങ്കിൽ അത് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരാണ്.
നിഷ്കളങ്കരായ കുട്ടികളുടെ പേരിൽ വൻശമ്പളം വാങ്ങി, ആ കുട്ടികളെ തത്തമ്മേ പൂച്ച പൂച്ച പോലെ എന്തോ ചിലതല്ലാതെ ഒന്നും പഠിപ്പിക്കാതെ സുഖിച്ച് സുരക്ഷിതരായി ആർഭാടം നടത്തി രക്ഷപെടുന്നവർ.
എന്നാൽ, കുട്ടികളിൽ ആവുന്നത്ര തത്തമ്മേ പൂച്ച പൂച്ച സ്വഭാവമുള്ള തരംതാണ പഠനനിലവാരം ഉണ്ടാക്കി ക്രൂരവിനോദം നടത്തുന്നവർ.
അതേ തത്തമ്മേ പൂച്ച പൂചച സ്വഭാവത്തിന് ഒരുകുറേ മാർക്ക് വാരിക്കോരിക്കൊടുത്ത് ഒരുകുറേ ഫുൾ എപ്ലസ്സുകൾ ഉണ്ടാക്കി, കൃത്രിമ വ്യാജ വിജയീഭാവം കുട്ടികളിലുണ്ടാക്കി കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കുന്നവർ.
ആ വഴിയിൽ ഗുരുവെന്ന പേരും വാങ്ങി കുട്ടികളെ നശിപ്പിച്ച് രക്ഷപ്പെടുന്നവർ.
കഴിവുള്ള കുട്ടികളുടെ ശവപ്പറമ്പ്.
കഴിവുള്ള കുട്ടികളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നവർ, അയോഗ്യ രാക്കി ചിത്രീകരിക്കുന്നവർ.
അനർഹത സ്ഥാനവും അധികാരവും നേടുമ്പോൾ, കാര്യങ്ങൾ നടത്തുമ്പോൾ, ശരിയും തെറ്റും നിശ്ചയിക്കുമ്പോൾ അർഹതയെ നിശ്ചയിക്കുന്ന, ശരി തെറ്റുകളെ മനസ്സിലാക്കേണ്ട മാനദണ്ഡങ്ങൾ നഷ്ടമാവുന്നു.
********
ശരിയാണ്.
മഭൂരിപക്ഷം അധ്യാപകരും എന്തോ കുറേ ചെയ്യുന്നുണ്ട്, ചെയ്യുന്നുണ്ടെന്ന് വരുത്തുന്നുണ്ട്.
പക്ഷേ, ആ അധ്യാപകരുടെ തന്നെ നിലവാരവും അവർ ചെയ്യുന്നതിൻ്റെ ഗുണവും ഫലവും വളരെ കുറവും മോശവുമാണ്.
എല്ലാം ചടങ്ങ് പോലെ തത്തമ്മേ പൂച്ച പൂച്ചയായി മാത്രം.
ദിശയും മുഖവും ഇല്ലാതെ.
തെറ്റായ ദിശയിൽ വേണ്ടത്ര യോഗ്യതയും വിവരവും സത്യസന്ധതയും ഇല്ലാതെ കുറേ ശ്രമിക്കുന്നു എന്നത് ഗണഫലത്തെ ഉറപ്പാക്കില്ല.
സ്വന്തം മക്കളെ പോലും ആ രീതി മാത്രം വെച്ച് വഴിനടത്താനാവാതെ വരികയും ചെയ്യുന്നു.
1 comment:
Sirndhe article vayichu. Ithinodoke yojikunna aalaanu njanum. Kuttikalude swatha sidhamaaya pala kazhivukalum vikasipichedukan school tymil tym thikayillenu mathram alla, schoolil padipikunathu padikkan polum tym thikayunilla bhaaricha home works karanam. So, endhe makkalde vividhamaya kazhivukal valarthanayitu homeschooling cheyan njan agrahikunundu. Sirndhe opinion endhanu? Endhelum suggetions undo? Enganeya sirne onnu cintact cheyuka?
Post a Comment