ചില കുറ്റവാളികളും മനോരോഗികളും ഒരുപോലെ.
കുറ്റങ്ങൾ ചെയ്തുകൊണ്ടും ചെയ്തില്ലെന്ന് അവർ വരുത്തും.
ഒരുത്തരവാദിത്തവും നിർവ്വഹിക്കാതെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചത് പോലെയും നിർവ്വഹിക്കുന്നത് പോലെയും വരുത്തും.
അങ്ങനെയവർക്ക് വരുത്താൻ സാധിക്കും.
എങ്ങിനെ?
കുറ്റം ചെയ്തുവെന്നോ ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്നോ ആരെങ്കിലും അവരെക്കുറിച്ച് പറയുന്നുവെങ്കിൽ, അല്ലെങ്കിൽ പറഞ്ഞാൽ, സ്വയം തിരുത്തി കുറ്റം ചെയ്യുന്നത് നിർത്തുകയോ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു തുടങ്ങുകയോ അല്ല അവർ ചെയ്യുക.
പകരം, അങ്ങനെ പറയുന്നവരേയും കരുതുന്നവരെയും ഭീഷണിപ്പെടുത്തി ഭീതിയുടെ മുൾമുനയിൽ നിർത്തും.
മുൾമുനയിൽ നിർത്തി ആരെക്കൊണ്ടും ഒന്നും അവർക്കെതിരെ പറയാതാക്കും.
ഒന്നും പറയാതാക്കി ഒന്നും ആരും പറയുന്നില്ല, അതിനാൽ തങ്ങളൊരു കുറ്റവും ചെയ്തില്ല, എല്ലാ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചു എന്ന് വരുത്തും.
കണ്ണടച്ച് ഇരുട്ടാക്കിയാൽ തങ്ങളെ ആരും കാണില്ലെന്നവർ കരുതും.
തങ്ങൾ സ്വയം കണ്ണടച്ചാൽ മാത്രം മതി തങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും ഇല്ലാതായി എന്നവർ സമാധാനിച്ചുറപ്പിച്ച് കൊള്ളും.
തങ്ങൾ കുറ്റം ചെയ്യുന്നതോ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാത്തതോ അല്ല അത്തരം കുറ്റവാളികളെയും മാനസികരോഗികളെയും സംബന്ധിച്ചേടത്തോളം വലിയ തെറ്റും തകരാറും.
പകരം തങ്ങൾ കുറ്റംചെയ്യുന്നുവെന്നും ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നില്ലെന്നും ആരെങ്കിലും കരുതുന്നതാണ് വലിയ കുറ്റമെന്നും അങ്ങനെ കരുതുന്നവരാണ് കുറ്റക്കാരെന്നും അത്തരം കുറ്റവാളികളും മനോരോഗികളും കരുതും, വിശ്വസിക്കും വരുത്തും.
No comments:
Post a Comment