നല്ല പ്രാസംഗികർ നല്ല പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് നിർബന്ധമില്ല.
രാഷ്ട്രീയ നേതൃത്വത്തിലും ഭരണാധികാരികളിലും കാണുന്നത് അതാണ്.
മനസാക്ഷിക്കുത്ത് തോന്നാത്തത്ര നല്ല തൊലിക്കട്ടിയുള്ള പ്രാസംഗികർ മാത്രമാണവർ.
ജനങ്ങൾക്ക് അത് കേട്ട് വഞ്ചിതരാവുക മാത്രം വിധി.
*******
വെറും വെറുതെ കൂടെയുണ്ടെന്ന് പറയരുത്.
പറ്റാത്തത് ഏറ്റെടുക്കരുത്.
കാരണം, അങ്ങനെ പറഞ്ഞ് ഏറ്റെടുത്ത നിങ്ങള്‍ക്ക് പിന്നീടവരെ കണ്ടുമുട്ടുന്നത് പോലും വെറുപ്പാകും, പേടിയാവും.
നിങ്ങളെയും വിശ്വസിച്ച് മുൻപോട്ട് അവർ മുന്നോട്ട് നടക്കും.
തിരിഞ്ഞു നോക്കിയും മുൻപിലേക്ക് നോക്കിയും അവർ നിങ്ങളെ തിരയും
നിങ്ങളെ കൂടെ എവിടെയും കാണാതെ അവർ വഞ്ചിക്കപ്പെടും, കുടുങ്ങും, വേദനിക്കും.
മനസ്സാക്ഷി ബാക്കിവെച്ചെങ്കിൽ നിങ്ങളുടെ വാക്കുകൾ നിങ്ങളെ തുറിച്ചുനോക്കും.
******
അസൂയാലു അങ്ങനെ.
പുറംകാഴ്ചയ്ക്ക് സുഹൃത്ത്.
പക്ഷേ, നിൻ്റെ പരാജയത്തിനും തകര്‍ച്ചക്കും കാത്തിരിക്കും, വഴിയൊരുക്കും.
നല്ലതിനെ കാണുകയില്ല, കുറ്റം കണ്ടെത്തും.
അഥവാ, നല്ലത് കണ്ടാലോ?
അതംഗീകരിക്കില്ല.
പകരം സഹിക്കാൻ സാധിക്കാതെ വേദനിച്ചു പുളയും.
No comments:
Post a Comment